News

കേരളത്തില്‍ രണ്ടു പേര്‍ക്ക് കൊറോണ ബാധ

തിരുവനന്തപുരം: സംസ്ഥാനത്തു രണ്ടു പേരില്‍ കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചു. ഒരു തൃശൂര്‍ സ്വദേശിക്കും ഒരു കാസര്‍കോട് സ്വദേശിക്കുമാണു രോഗബാധ. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.
സംസ്ഥാനത്തു വിവിധ ജില്ലകളിലായി 2230 പേരാണു നിരീക്ഷണത്തിലുള്ളത്. ഇതില്‍ 84 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് അയച്ച സംശയാസ്പദമായ 140 സാംപിളുകളില്‍ 46 എണ്ണം നെഗറ്റീവാണ്.
രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. എല്ലാ ജില്ലകൡും കണ്‍ട്രോള്‍ റുമുകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രത്യേക ചികില്‍സാ സൗകര്യം ഒരുക്കിയിട്ടുള്ള പട്ടിക പുറത്തിറക്കുകയും ചെയ്തു.
ചൈനയില്‍നിന്നു മടങ്ങിയവര്‍ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ആവശ്യപ്പെട്ടു. സ്വമേധയാ എത്താത്തവരുടെ പേരില്‍ കെസെടുക്കുമെന്ന് അവര്‍ വ്യക്തമാക്കി. വൈറസ് ബാധ സംബന്ധിച്ചു വ്യാജ പ്രചരണങ്ങള്‍ നടത്തരുതെന്നും മന്ത്രി പറഞ്ഞു.
.

Back to Top