News

അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥ നേടുന്നതില്‍ വ്യാവസായിക മേഖലയുടെ പ്രകടനം നിര്‍ണായകം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ എങ്ങനെ അഞ്ചു ലക്ഷം കോടി അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ളതാക്കി വളര്‍ത്തുമെന്നതു സംബന്ധിച്ച വിശദാംശങ്ങളുമായി ധനകാര്യ സര്‍വേ. വ്യവസായ മേഖലയുടെ പ്രകടനം മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ചു മെച്ചപ്പെട്ടു. അതേസമയം, 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാതിയില്‍ ഉല്‍പാദന മേഖലയുടെ വളര്‍ച്ചയിലുണ്ടായ നേരിയ ഇടിവ് വ്യവസായ മേഖലയുടെ വളര്‍ച്ച മന്ദീഭവിക്കാന്‍ ഇടയാക്കി  എന്നു വെളിപ്പെടുത്തുകയും ചെയ്യുന്ന ധനകാര്യ സര്‍വേ 2019-20 കേന്ദ്ര ധനകാര്യ, കമ്പനി കാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.
ചരക്കു സേവന രംഗത്തെ ആകെ സംഭാവന(ജി.വി.എ.)യില്‍ വ്യവസായ മേഖലയുടെ പങ്ക് 2017-18നെ അപേക്ഷിച്ച് 2018-19ല്‍ വര്‍ധിച്ചു. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസി(എന്‍.എസ്.ഒ.)ന്റെ കണക്കു പ്രകാരം വ്യവസായ മേഖലയുടെ യഥാര്‍ഥ ജി.വി.എ. 2019-20ന്റെ ആദ്യ പാതി(ഏപ്രില്‍-സെപ്റ്റംബര്‍)യില്‍ 1.6 ശതമാനം വര്‍ധിച്ചു. 2018-19ല്‍ ഇത് 8.2 ആയിരുന്നു. 2019-20ന്റെ ആദ്യ പാതിയില്‍ ഉല്‍പാദന രംഗത്തിന്റെ വളര്‍ച്ച 0.2 ശതമാനം താഴ്ന്നതാണു വ്യവസായ മേഖലയുടെ വളര്‍ച്ച കുറയാന്‍ ഇടയാക്കിയത്.
വ്യവസായ വികസന സൂചിക (ഐ.ഐ.പി.) 2017-18ല്‍ 4.4 ശതമാനമായിരുന്നത് 2018-19ല്‍ 3.8 ശതമാനമായി താഴ്ന്നിരുന്നു. എന്നാല്‍, 2019-20(ഏപ്രില്‍-നവംബര്‍)ല്‍ ഇതില്‍ 0.6 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്. ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്കു വായ്പ കുറഞ്ഞതും എന്‍.ബി.എഫ്.സി. വായ്പകള്‍ കുറഞ്ഞതും വാഹനമേഖല, ഔഷധമേഖല, യന്ത്രസംവിധാനങ്ങള്‍ എന്നീ മേഖലകളില്‍ ഡിമാന്‍ഡ് കുറഞ്ഞതും രാജ്യാന്തര എണ്ണ വിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതും വാണിജ്യം സംബന്ധിച്ചു നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങളും വളര്‍ച്ചാനിരക്കു കുറയാനിടയാക്കി. ആഭരണങ്ങള്‍, ലോഹങ്ങള്‍, തുകല്‍ ഉല്‍പങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതി ഈ സാമ്പത്തിക വര്‍ഷം കുറവായിരുന്നു.
വ്യവസായമേഖലയിലെ നിക്ഷേപത്തോതില്‍ വളര്‍ച്ചയുണ്ടായി. മൊത്തം മൂലധന രൂപീകരണം (ജി.സി.എഫ്.) 2016-17ല്‍ -0.7 ആയിരുത് 2017-18ല്‍ 7.6 ശതമാനമായി ഉയര്‍ന്നു. ഖനന മേഖല 7.1 ശതമാനവും ഉല്‍പാദന മേഖല എുട്ട ശതമാനവും വൈദ്യുതി, ഗ്യാസ്, ജലവിതരണം തുടങ്ങിയ യൂട്ടിലിറ്റി സര്‍വീസ് മേഖല 6.1 ശതമാനവും നിര്‍മാണ മേഖല 8.4 ശതമാനവും വളര്‍ച്ചയാണു നേടിയത്.
വ്യവസായ മേഖലയിലേക്കുള്ള പണത്തിന്റെ ഒഴുക്കില്‍ വര്‍ധനയുണ്ടായി. 2018 സെപ്റ്റംബറില്‍ 2.3 ശതമാനമായിരുന്നു വ്യവസായ മേഖലയിലെ വായ്പയുടെ വളര്‍ച്ചയെങ്കില്‍ 2019 സെപ്റ്റംബറില്‍ അത് 2.7 ശതമാനമായി  ഉയര്‍ന്നു.
2019-20ലെ രണ്ടാം പാദത്തില്‍ കമ്പനികാര്യ മേഖലയുടെ ആകെ ലാഭം 17.4 ശതമാനമായിരുന്നു. 2016-17ന്റെ രണ്ടാം പാദം മുതല്‍ ഉയര്‍ന്നുനിന്നിരുന്ന ലിസ്റ്റ് ചെയ്യപ്പെട്ട 1700 സ്വകാര്യ ഉല്‍പാദക കമ്പനികളുടെ ഉല്പാദനം 2019-20ന്റെ രണ്ടാം പാദത്തില്‍ 7.7 ശതമാനം ചുരുങ്ങി.
31-03-2019ലെ കണക്കുപ്രകാരം നിലവിലുള്ള 348 കേന്ദ്ര പൊതുമേഖലാ സംരംഭ(സി.പി.എസ്.ഇ.)ങ്ങളില്‍ 249 എണ്ണം പ്രവര്‍ത്തനക്ഷമമാണ്. 86 എണ്ണം പ്രവര്‍ത്തനം ആരംഭിക്കാന്‍ ഇരിക്കുന്നതേ ഉള്ളൂ. 13 സി.പി.എസ്.ഇകള്‍ അടച്ചിട്ട നിലയിലോ പ്രവര്‍ത്തനം അവസാനിപ്പിച്ച നിലയിലോ ആണ്. പ്രവര്‍ത്തിക്കു 249 സി.പി.എസ്.ഇകളില്‍ 178 എണ്ണം 2018-19ല്‍ ലാഭം നേടി. 70 എണ്ണം നഷ്ടത്തിലാണ്. ഒരെണ്ണം ലാഭം നേടുകയോ നഷ്ടം വരുത്തുകയോ ചെയ്തില്ല. 2018-19ല്‍ സി.പി.എസ്.ഇകളില്‍നിന്ന് ആകെ ഉണ്ടായ ലാഭം 1.75 ലക്ഷം കോടി രൂപയാണ്. അതേസമയം, നഷ്ടത്തിലുള്ള 70 സി.പി.എസ്.ഇകള്‍ വരുത്തിവെച്ച നഷ്ടമാകട്ടൈ, 31,635 കോടി രൂപയുടേതാണ്. സി.പി.എസ്.ഇകള്‍ വഴി പൊതു ഖജനാവിനു 2018-19ല്‍ ലഭിച്ച തുക മുന്‍വര്‍ഷത്തേക്കാള്‍ 4.67 ശതമാനം വര്‍ധനയോടെ 3.69 ലക്ഷം കോടി രൂപയാണ്.  
ഏറ്റവും പ്രധാനപ്പെട്ട എട്ടു വ്യവസായങ്ങളായ കല്‍ക്കരി, അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം, സംസ്‌കരിക്കപ്പെട്ട ഉല്‍പന്നങ്ങള്‍, വളങ്ങള്‍, ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നിവയുടെ വളര്‍ച്ച 2019 ഏപ്രില്‍-നവംബര്‍ കാലയളലില്‍ സ്തംഭനാവസ്ഥയിലായിരുന്നു. അതേസമയം, മുന്‍വര്‍ഷം ഇതേ കാലയളവില്‍ 5.1 ശതമാനം വളര്‍ച്ച നേടുകയുണ്ടായി. വളം, ഉരുക്ക്, വൈദ്യുതി എന്നിവയുടെ ഉല്‍പാദനം വര്‍ധിച്ചുവെങ്കിലും കല്‍ക്കരി, അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം, സംസ്‌കരിക്കപ്പെട്ട ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഉല്‍പാദനം ഈ സാമ്പത്തിക വര്‍ഷം കുറയുകയാണ് ഉണ്ടായത്.
അസംസ്‌കൃത ഉരുക്കിന്റെ ഉല്‍പാദനത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 2019 ഒക്ടോബര്‍ വരെ ഉല്‍പാദിപ്പിച്ചത് 64.3 മില്യണ്‍ ടണ്‍ അസംസ്‌കൃത ഉരുക്കാണ്. ഇതാകട്ടൈ മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഉല്‍പാദിപ്പിക്കപ്പെട്ടതിനേക്കാള്‍ 1.5 ശതമാനം കൂടുതലാണ്. കല്‍ക്കരി ഉല്‍പാദനത്തില്‍ 8.1 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. 730.4 മില്യണ്‍ ടണ്ണായിരുന്നു 2018-19ലെ ആകെ ഉല്‍പാദനം. 2018-19ലെ ആകെ കയറ്റുമതിയുടെ 12 ശതമാനം ടെക്‌സ്റ്റൈല്‍ മേഖലയില്‍നിന്നായിരുന്നു. ഈ മേഖലയില്‍ 4.5 കോടി പേര്‍ നേരിട്ടു ജോലി ചെയ്യുന്നുണ്ട്. ആറു കോടി പേര്‍ക്ക് അനുബന്ധ മേഖലകളില്‍ തൊഴില്‍ ലഭിക്കുന്നുമുണ്ട്. 2017-18ലെ ഉല്‍പാദനത്തിന്റെ 18 ശതമാനവും മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ രണ്ടു ശതമാനവും സംഭാവന ചെയ്തത് ടെക്‌സ്റ്റൈല്‍ മേഖലയാണ്.
വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് ഓട്ടോമേഷന്‍ അനിവാര്യമാണ്. തടസ്സങ്ങള്‍ നീക്കി ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ സാധിക്കുമെന്നാണ് ധനകാര്യ സര്‍വേ 2019-20 നിരീക്ഷിക്കുന്നത്.
.

Back to Top