മഹാരാഷ്ട്ര: മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചുമതലേയറ്റു
November 25 2019
മുംബൈ: തര്‍ക്കവും അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്നാവിസും ഉപ മുഖ്യമന്ത്രിയായി എന്‍.സി.പി. നേതാവ് അജിത് പവാറും ചുമതലയേറ്റു. ബി.ജെ.പിയും എന്‍.സി.പിയിലെ ഒരു വിഭാഗവും ചേര്‍ന്നു സര്‍ക്കാര്‍ രൂപീകരിക്കുന്നതു ചോദ്യംചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചുവരുന്നതിനിടെയാണു സ്ഥാനമേല്‍ക്കല്‍ എന്ന വ്യത്യസ്തതയുണ്ട്.
നാടകീയകതള്ക്കൊടുവില് ശനിയാഴ്ച രാവിലെ ഫഡ്നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റിരുന്നു. ശിവസേന, കോണ്‍ഗ്രസ് ക്യാംപുകളെ ഞെട്ടിച്ചായിരുന്നു മുന്‍ദിവസം രാത്രിയില്‍ നടത്തിയ കരുനീക്കങ്ങളെത്തുടര്ന്നു സത്യപ്രതിജ്ഞ നടന്നത്. സത്യപ്രതിജ്ഞയുടെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണു മറ്റു പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരമേറ്റെന്നു മനസ്സിലാക്കിയത്.
അജിത് പവാറിന്റെ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് എന്‍.സി.പി. പ്രസിഡന്റ് ശരദ് പവാറും അദ്ദേഹത്തോടൊപ്പമുള്ളവരും രംഗത്തെത്താന്‍ വൈകി. ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു. ശരദ് പവാറിന്റെ അറിവോടെയാണ് അജിത് പവാറിന്റെ നീക്കമെന്ന സംശയം ബലപ്പെടുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ശരദ് പവാറുമായി ബന്ധപ്പെടുകയും എന്‍.സി.പിയെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍, പിന്‍വാങ്ങാന്‍ അജിത് പവാര്‍ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റതില്നിന്നു വ്യക്തമാകുന്നു. അജിത് പവാറിനൊപ്പം നിലകൊണ്ട ഏതാനും എം.എല്‍.എമാരെ തിരികെ കൊണ്ടുവരാന്‍ സാധിച്ചതായി എന്‍.സി.പിയിലെ ശരദ് പവാര്‍ വിഭാഗം അവകാശപ്പെടുന്നുണ്ടെങ്കിലും ഏതൊക്കെ എം.എല്‍.എമാര്‍ ഏതൊക്കെ പക്ഷങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്നു എന്നു വ്യക്തമായിട്ടില്ല.
ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചതിനെയും അതിന് ഗവര്‍ണര്‍ അനുമതി നല്‍കിയതിനെയും ചോദ്യംചെയ്ത് ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി. ശരദ് പവാര്‍ വിഭാഗം സഖ്യമാണു സുപ്രീം കോടതിയെ സമീപിച്ചത്. അവധി ദിവസമായിട്ടും ഞായറാഴ്ച ഹര്‍ജി പരിഗണിക്കാന്‍ കോടതി തയ്യാറായി. രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട സുപ്രീം കോടതി ഡിവിഷന് ബെഞ്ച്, ഇന്നും ഹര്‍ജിയില്‍ വാദം കേട്ടുവരികയാണ്.
.നാടകീയകതള്ക്കൊടുവില് ശനിയാഴ്ച രാവിലെ ഫഡ്നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റിരുന്നു. ശിവസേന, കോണ്‍ഗ്രസ് ക്യാംപുകളെ ഞെട്ടിച്ചായിരുന്നു മുന്‍ദിവസം രാത്രിയില്‍ നടത്തിയ കരുനീക്കങ്ങളെത്തുടര്ന്നു സത്യപ്രതിജ്ഞ നടന്നത്. സത്യപ്രതിജ്ഞയുടെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണു മറ്റു പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരമേറ്റെന്നു മനസ്സിലാക്കിയത്.