ചികില്‍സയ്ക്കായി എപ്പോഴും നട തുറക്കുന്ന ക്ഷേത്രം
September 16 2019
എപ്പോഴും നട തുറക്കുന്ന ക്ഷേത്രമാണ് കൊല്ലം പുനലൂരിന് അടുത്തുള്ള അച്ചന്‍കോവില്‍ ധര്‍മശാസ്താക്ഷേത്രം. രണ്ടു ശാന്തിക്കാരുള്ള ക്ഷേത്രം മുന്‍കാലങ്ങളില്‍ വിഷചികില്‍സാ കേന്ദ്രവും ആയിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ടുള്ളതാണ് ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം.
അച്ചന്‍കോവില്‍ ധര്‍മശാസ്താക്ഷേത്ര വിഗ്രഹത്തിന്റെ കയ്യില്‍ എപ്പോഴും അരച്ചുവെച്ച ചന്ദനം കാണാം. വിഷബാധ ഏറ്റവര്‍ക്ക് ഇതു നല്കിയാല് സൗഖ്യമാകുമെന്നാണു വിശ്വാസം. പാമ്പുകടിയേറ്റു വിഷബാധ ഏറ്റവരെ ഏതു സമയത്തും എത്തിച്ചേക്കാമെന്നതിനാല് ഏതു സമയത്തും ക്ഷേത്ര നട തുറക്കും. ആവശ്യംവരുമ്പോഴെല്ലാം ശാന്തിക്കാരന് കുളിച്ചു നടതുറക്കേണ്ടിവരും എന്നതിനാല്‍ പണ്ടുമുതല്ക്കേ രണ്ടു ശാന്തിക്കാരുള്ള ക്ഷേത്രമാണ് ഇത്.
പൂര്‍ണ, പുഷ്കലാ സമേതനായ ധര്‍മശാസ്താവാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. ഈ ക്ഷേത്രം സ്ഥാപിച്ചതു പരശുരാമനാണെന്നാണു കരുതിപ്പോരുന്നത്. മറ്റ് നാലു ശാസ്താക്ഷേത്രങ്ങള്കൂടി ഈ പ്രദേശത്തു പരശുരാമന് സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഐതിഹ്യം. ശബരിമല, കാന്തമല, കുളത്തൂപ്പുഴ, ആര്യങ്കാവ് എന്നിവിടങ്ങളിലാണ് അവ. ശബരിമലയില്‍ ബ്രഹ്മചര്യ ഭാവത്തിലുള്ള ശാസ്താവാണെങ്കില്‍ അച്ചന്‍കോവിലില്‍ വാനപ്രസ്ഥ ഭാവത്തിലുള്ള ശാസ്താവാണു പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. ആര്യങ്കാവില്‍ കൗമാരം, കുളത്തൂപ്പുഴയില്‍ ബാല്യം, കാന്തമലയില്‍ വാനപ്രസ്ഥം എന്നീ ഭാവങ്ങളിലാണു ശാസ്താവ്.
ഭഗവതി, മാളികപ്പുറത്തമ്മ, ദുര്‍ഗ, നാഗരാജാവ്, നാഗയക്ഷി, ഗണപതി, മുരുകന്, എന്നിവയ്ക്കു പുറമേ കറുപ്പസ്വാമി, കറപ്പായി അമ്മ, മലദൈവങ്ങളായ ചേപ്പാണിമുണ്ടന്, ചപ്പാണിമാടന്, കാളമാടന്‍, മാടവന്‍ തേവന്, കൊച്ചാട്ടി നാരായണന്, അറുകൊല, ശിങ്കലിഭൂതത്താന് എന്നീ ഉപദേവതകള്‍ ഉണ്ട്.
വൃശ്ചികം, ധനു മാസങ്ങളിലാണ് അച്ചന്‍കോവില്‍ ധര്‍മശാസ്താ ക്ഷേത്രത്തിലെ ഉല്‍സവം. പത്തു ദിവസം നീളുന്ന ഉല്‍സവത്തിന്റെ ഭാഗമായി തേരോട്ടവുമുണ്ട്. ക്ഷേത്രത്തിനു ചുറ്റുമുള്ള തേര്വീഥിയിലൂടെ ചൂരല്കെട്ടിയാണു തേരു വലിക്കുക.
ക്ഷേത്രാചാരങ്ങളില്‍ തമിഴ്നാട്ടിലെ രീതികളുടെ സ്വാധീനം പ്രകടമാണ്.
.അച്ചന്‍കോവില്‍ ധര്‍മശാസ്താക്ഷേത്ര വിഗ്രഹത്തിന്റെ കയ്യില്‍ എപ്പോഴും അരച്ചുവെച്ച ചന്ദനം കാണാം. വിഷബാധ ഏറ്റവര്‍ക്ക് ഇതു നല്കിയാല് സൗഖ്യമാകുമെന്നാണു വിശ്വാസം. പാമ്പുകടിയേറ്റു വിഷബാധ ഏറ്റവരെ ഏതു സമയത്തും എത്തിച്ചേക്കാമെന്നതിനാല് ഏതു സമയത്തും ക്ഷേത്ര നട തുറക്കും. ആവശ്യംവരുമ്പോഴെല്ലാം ശാന്തിക്കാരന് കുളിച്ചു നടതുറക്കേണ്ടിവരും എന്നതിനാല്‍ പണ്ടുമുതല്ക്കേ രണ്ടു ശാന്തിക്കാരുള്ള ക്ഷേത്രമാണ് ഇത്.