News

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര വിരമിക്കുന്നു

ന്യൂഡെല്‍ഹി: ചുമതലയൊഴിയാന്‍ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര വ്യക്തമാക്കി. രണ്ടാഴ്ചത്തേക്കു തുടരാന്‍ അദ്ദേഹത്തോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തുടര്‍ന്ന്, വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ പി.കെ.സിന്‍ഹയെ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആയി നിയമിക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ രാജ്യത്തെ സേവിക്കാന്‍ സാധിച്ചത് അംഗീകാരമാണെന്നും തന്നില്‍ അര്‍പ്പിച്ച പൂര്‍ണ വിശ്വാസത്തിനു പ്രധാനമന്ത്രിയോട് അഗാധമായി കടപ്പെട്ടിരിക്കുന്നുവെന്നും നൃപേന്ദ്ര മിശ്ര പ്രതികരിച്ചു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി മുഴുവന്‍ സമയവും ചിന്തകളും അര്‍പ്പിച്ചുകൊണ്ടു സംതൃപ്തിയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ താന്‍ ആഹ്ലാദവാനാണ്. പൊതുകാര്യങ്ങള്‍ക്കും ദേശീയ താല്‍പര്യത്തിനുമായുള്ള സമര്‍പ്പണം തുടരുന്നുവെങ്കിലും തനിക്ക് ഒഴിയാനുള്ള സമയമായെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ശോഭനമായ ഭാവിയിലേക്കു നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സ്ഥാനമൊഴിയുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി വിജയം ആശംസിച്ചു.
 
.

Back to Top