Sanathanam

സിദ്ധഗുരു ആത്മാനന്ദമയിയുടെ സുഷുമ്ന ക്രിയ യോഗ തിരുവനന്തപുരത്ത്

തിരുവനന്തപുരം: സിദ്ധ ഗുരു ആത്മാനന്ദമയി തിരുവനന്തപുരത്ത് സുഷുമ്ന ക്രിയ യോഗ അവതരിപ്പിക്കുന്നു. വഴുതക്കാട് കാര്‍മല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണു നാളെ വൈകിട്ട് 5 മണി മുതല്‍ 8 മണി വരെ അത്യപൂര്‍വമായ ഈ യോഗ ക്രിയാ പ്രയോഗം നടക്കുക. സുഷുമ്ന ക്രിയ യോഗ ഫൗണ്ടേഷന്‍ സ്ഥാപകയാണ് ആത്മാനന്ദ മയി മാതാ. മനുഷ്യന്റെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനും ഉന്നമനത്തിനും ഉതകുന്ന ഉന്നതമായ യോഗ ക്രിയയാണിത്. സുഷുമ്ന ക്രിയ യോഗ വിദ്യ ആദി യോഗിയുടേതാണ്. പൗരാണിക ഗ്രന്ഥങ്ങളില്‍ പരമാര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഹിമാലയത്തില്‍ തപസ്സനുഷ്ഠിക്കുന്ന യോഗിവര്യന്മാരാണ് ഈ വിദ്യ പകര്‍ന്നു നല്‍കുന്നത്. മനുഷ്യന്റെ ഉന്നമനത്തിനു വേണ്ടി ഈ വിദ്യ മനുഷ്യ കുലത്തിനു മുഴുവനും പകര്‍ന്നുനല്‍കണം എന്ന ഉപദേശത്തോടെയാണ് യോഗിവര്യന്മാര്‍ വിദ്യയുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയത്. ചെന്നൈയിലുള്ള തെലുങ്ക് കുടുംബത്തിലാണു സിദ്ധഗുരു ആത്മാനന്ദമയിയുടെ ജനനം. അചഞ്ചലമായ സമര്‍പ്പണവും ഭക്തിയും സ്നേഹവും അവരെ സിദ്ധ ഗുരുവാക്കി മാറ്റി. 'സുഷുമ്ന ക്രിയ യോഗ' എന്ന പാതയിലൂടെ ലക്ഷക്കണക്കിനു ജനങ്ങളെ നയിച്ചു. സുഷുമ്ന ക്രിയ യോഗ പഠിപ്പിച്ചുവരികയാണ് ഇപ്പോള്‍. സുഷുമ്ന ക്രിയ യോഗ ഫൗണ്ടേഷനു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്രങ്ങളുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി അഞ്ഞൂറിലേറെ വരുന്ന ശിഷ്യന്മാരോടൊപ്പം ആത്മാനന്ദമയി മാതാ ഒട്ടേറെ സുഷുമ്ന ക്രിയ യോഗ പരിപാടികള്‍ നടത്തിവരുന്നു. സൗജന്യമായാണു സുഷുമ്ന ക്രിയ യോഗ അവതരിപ്പിക്കുന്നതെന്നു സംഘാടകരായ ശ്രീനിവാസ കനകഗിരി, ജയന്ത് ശ്രീകുമാര്‍, യശ്വസിനി ശ്രീനിവാസന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
.

Back to Top