ജനതയുടെ ആരോഗ്യം ഉറപ്പാക്കണം: പ്രേമ പാണ്ഡുരംഗ്
July 12 2019
കോയമ്പത്തൂര്‍: ജനതയുടെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടതു സര്‍ക്കാരിന്റെയും ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് പ്രശസ്ത പ്രഭാഷകയും സംസ്കൃതി വൈജ്ഞാനിക സംഘത്തിന്റെ സ്ഥാപകയുമായ പ്രൊഫ: പ്രേമ പാണ്ഡുരംഗ്. കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസി(എ.വി.പി.)യുടെ 76ാമതു സ്ഥാപകദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. എ.വി.പി ഗ്രൂപ്പ് ചെയര്മാന് ഡോ.പി.ആര് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു .
ആരോഗ്യമുള്ള ജനതയാണു സമൂഹത്തിന്റെ സമ്പത്തെന്നും അതു കാത്തുസൂക്ഷിക്കാനാണു സര്‍ക്കാരും ആരോഗ്യമേഖയിലെ സ്ഥാപനങ്ങളും ശ്രമിക്കേണ്ടതെന്നും പ്രേമ പാണ്ഡുരംഗ് ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. രോഗികളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചു ആവരുത് ആശുപത്രികളില്‍ ചികിത്സകള്‍ നിശ്ചയിക്കുന്നതും നല്‍കുന്നതും. സമൂഹത്തില്‍ സേവന മനോഭാവം വളര്‍ത്തിയെടുക്കാന്‍ ആവശ്യമായ സാംസ്കാരിക മൂല്യങ്ങള്‍ പകര്ന്നുതരുന്നതാണു ഭാരതീയ സംസ്കൃതി. ഇതു നാം പിന്തുടരണമെന്നും അവര്‍ പറഞ്ഞു.
എ.വി.പിയുടെ രാജ്യത്തെ എല്ലാ ശാഖകളിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുടുംബ സംഗമം, നേട്ടങ്ങള്‍ കൈവരിച്ചവരെ ആദരിക്കല്‍, കലാ സാംസ്ക്കാരിക പരിപാടികള്‍ എന്നിവ സ്ഥാപക ദിനത്തോടനുബന്ധിച്ചു നടന്നു. കൃഷ്ണ ദാസ് വാരിയര്‍ (ഡയറക്ടര്‍, മാര്‍ക്കറ്റിംങ്) സ്വാഗത വും ശിവദാസ് വാരിയര്‍ നന്ദിയും പറഞ്ഞു.
.ആരോഗ്യമുള്ള ജനതയാണു സമൂഹത്തിന്റെ സമ്പത്തെന്നും അതു കാത്തുസൂക്ഷിക്കാനാണു സര്‍ക്കാരും ആരോഗ്യമേഖയിലെ സ്ഥാപനങ്ങളും ശ്രമിക്കേണ്ടതെന്നും പ്രേമ പാണ്ഡുരംഗ് ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. രോഗികളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചു ആവരുത് ആശുപത്രികളില്‍ ചികിത്സകള്‍ നിശ്ചയിക്കുന്നതും നല്‍കുന്നതും. സമൂഹത്തില്‍ സേവന മനോഭാവം വളര്‍ത്തിയെടുക്കാന്‍ ആവശ്യമായ സാംസ്കാരിക മൂല്യങ്ങള്‍ പകര്ന്നുതരുന്നതാണു ഭാരതീയ സംസ്കൃതി. ഇതു നാം പിന്തുടരണമെന്നും അവര്‍ പറഞ്ഞു.
എ.വി.പിയുടെ രാജ്യത്തെ എല്ലാ ശാഖകളിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുടുംബ സംഗമം, നേട്ടങ്ങള്‍ കൈവരിച്ചവരെ ആദരിക്കല്‍, കലാ സാംസ്ക്കാരിക പരിപാടികള്‍ എന്നിവ സ്ഥാപക ദിനത്തോടനുബന്ധിച്ചു നടന്നു. കൃഷ്ണ ദാസ് വാരിയര്‍ (ഡയറക്ടര്‍, മാര്‍ക്കറ്റിംങ്) സ്വാഗത വും ശിവദാസ് വാരിയര്‍ നന്ദിയും പറഞ്ഞു.