Sanathanam

കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസി പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം നാളെ

കോയമ്പത്തൂര്‍: ആയുര്‍വേദ പഠനം, ചികിത്സ, ഗവേഷണം എന്നീ രംഗങ്ങളില്‍ തനതു മുദ്ര ചാര്‍ത്തിയ കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസി(എ.വി.പി.)യുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കു സമാപനം. ജൂബിലി ആഘോഷത്തിന്റെ അവസാനഘട്ടമായി നാളെ സ്ഥാപകദിനാഘോഷം നടക്കും.
എ.വി.പിയുടെ നവക്കര ക്യാമ്പസില്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. രാവിലെ ഒന്‍പതു മണിക്ക് എ.വി.പി. ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.പി.ആര്‍ കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത പ്രഭാഷകയും സംസ്‌കൃതി വൈജ്ഞാനിക സംഘം സ്ഥാപകയുമായ പ്രൊഫ: പ്രേമ പാണ്ഡുരംഗ ഉദ്ഘാടനം നിര്‍വഹിക്കും. ആര്യ വൈദ്യ ഫാര്‍മസിയുടെ രാജ്യത്തെ എല്ലാ ശാഖകളിലും സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുടുംബസംഗമം. നേട്ടങ്ങള്‍ കൈവരിച്ചവരെ ആദരിക്കല്‍, കലാ സാംസ്‌ക്കാരിക പരിപാടികള്‍ എന്നീ പരിപാടികള്‍ തുടര്‍ന്നു നടക്കും.
1943 ജൂലൈ 12നു കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച എ.വി.പി. ഗ്രൂപ്പിനു കീഴില്‍ ഇന്ന് ലോകമൊട്ടാകെ ഒട്ടേറെ സ്ഥാപനങ്ങളും ഏജന്‍സികളും ജീവനക്കാരും ആയുര്‍വേദ പ്രചാരണത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.
.

Back to Top