നടുവേദന ഇല്ലാതാക്കുന്ന സേതുബന്ധനാസനം
September 29 2020
സേതുബന്ധനമെന്നതുകൊണ്ട് പാലത്തിന്റെ രൂപമാണ് ഉദ്ദേശിക്കുന്നത്. ഈ ആസനം ചെയ്യുമ്പോള്‍ ശരീരം പാലത്തിന്റെ രൂപമാകും എന്നതിനാലാണ് ഈ പേരു വന്നത്.
മലര്‍ന്നുകിടന്നശേഷം കാലുകള്‍ പൂര്‍ണമായും മടക്കിവെക്കുക. തുടര്‍ന്ന് ഇരു കൈകള്‍കൊണ്ടും അതതു വശത്തെ കാലുകളുടെ പാദങ്ങള്‍ക്കു തൊട്ടുമുകളില്‍ ബലമായി പിടിച്ചശേഷം ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട് അരക്കെട്ടും ശരീരവും പരമാവധി മുകളിലേക്ക് ഉയര്‍ത്തുക. നെഞ്ചുയര്‍ന്നു താടിയില്‍ തട്ടുംവരെ ശരീരം ഉയര്‍ത്താം. ഏതാനും നിമിഷം ഈ അവസ്ഥയില്‍ തുടര്‍ന്നശേഷം ശ്വാസം വിട്ടുകൊണ്ടു ശരീരം താഴ്ത്തുക. രണ്ടോ മൂന്നോ തവണ ആവര്‍ത്തിച്ചശേഷം കാലുകള്‍ താഴ്ത്തിയിട്ടു വിശ്രമിക്കാം.
നടുവേദന ഇല്ലാതാകാന്‍ വളരെ സഹായകമാണ് ഈ ആസനം. ദഹനപ്രക്രിയ ശരിയാകാനും വായുകോപം ഇല്ലാതാകാനും ഉപകരിക്കും. മാനസിക സംഘര്‍ഷം, കൊളസ്ട്രോള്‍ എന്നിവ കുറച്ചുകൊണ്ടുവരാനും സഹായകമാകും.
അമിത രക്തസമ്മര്‍ദം ഉള്ളവര്‍ ഈ ആസനം ചെയ്യുന്നതു സൂക്ഷിച്ചുവേണം.
.മലര്‍ന്നുകിടന്നശേഷം കാലുകള്‍ പൂര്‍ണമായും മടക്കിവെക്കുക. തുടര്‍ന്ന് ഇരു കൈകള്‍കൊണ്ടും അതതു വശത്തെ കാലുകളുടെ പാദങ്ങള്‍ക്കു തൊട്ടുമുകളില്‍ ബലമായി പിടിച്ചശേഷം ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട് അരക്കെട്ടും ശരീരവും പരമാവധി മുകളിലേക്ക് ഉയര്‍ത്തുക. നെഞ്ചുയര്‍ന്നു താടിയില്‍ തട്ടുംവരെ ശരീരം ഉയര്‍ത്താം. ഏതാനും നിമിഷം ഈ അവസ്ഥയില്‍ തുടര്‍ന്നശേഷം ശ്വാസം വിട്ടുകൊണ്ടു ശരീരം താഴ്ത്തുക. രണ്ടോ മൂന്നോ തവണ ആവര്‍ത്തിച്ചശേഷം കാലുകള്‍ താഴ്ത്തിയിട്ടു വിശ്രമിക്കാം.