News

കണ്ണൂര്‍, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ ഞായറാഴ്ച റീപോളിങ്

തിരുവനന്തപുരം: കണ്ണൂര്‍, കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലങ്ങളിലെ നാലു ബൂത്തുകളില്‍ വീണ്ടും വോട്ടെടുപ്പു നടത്തും. ഈ ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്നു തെളിഞ്ഞ സാഹചര്യത്തിലാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം. 19നാണ് റീപോളിങ് നടക്കുക.
കണ്ണൂര്‍ മണ്ഡലത്തില്‍ തളിപ്പറമ്പിലെ പാമ്പുരുത്തി മാപ്പിള എ.യു.പി. സ്‌കൂളിലെ 166ാം നമ്പര്‍ ബൂത്തിലും കാസര്‍ഗോഡ് മണ്ഡലത്തില്‍പ്പെട്ട പിലാത്തറ യു.പി. സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്ത്, പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂള്‍ നോര്‍ത്തിലെ 69ാം നമ്പര്‍ ബൂത്ത്, സൗത്ത് ബ്ലോക്കിലെ 70ാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളിലാണു വീണ്ടും വോട്ടെടുപ്പ് ഉണ്ടാവുക.
ജനപ്രാതിനിധ്യ നിയമം 1951ലെ 58ാം വകുപ്പു പ്രകാരമാണു വീണ്ടും വോട്ടെടുപ്പു നടത്താനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും രാഷ്ട്രീയപ്പാര്‍ട്ടികളെ കാര്യങ്ങള്‍ ധരിപ്പിക്കാനും വരണാധികാരികള്‍ക്കു തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ വൈകിട്ടു വരെയാണു പരസ്യപ്രചരണത്തിനുള്ള സമയം.
.

Back to Top