പുരം പൂരമായ്...
May 13 2019
തൃശൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ പൂരം ഇത്തവണയും തീരാക്കൗതുകമായി. വിവാദങ്ങളെയും ആശങ്കകളെയും മറികടന്ന് ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് നെയ്തക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേ ഗോപുരനട തള്ളിത്തുറന്നതോടെ തുടക്കമിട്ട പൂരം, കുടമാറ്റത്തിലെ പുതുമകളാല്‍ ശ്രദ്ധ പിടിച്ചുപറ്റി. അവിസ്മരണീയമായ ഇലഞ്ഞിത്തറമേളത്തിനുശേഷമാണ് കുടമാറ്റം അരങ്ങേറിയത്.
ഭാരതീയ സൈന്യത്തിന്റെയും ശബരിമലയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത കുടകള്‍ വാനില്‍ ഉയര്‍ന്നതു കുടമാറ്റത്തിനു പുതുമയേകി. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും 15 വീതം ആനകള്‍ അഭിമുഖമായി നിരന്നുനിന്നാണു കുടമാറ്റത്തിന്റെ നയനാനന്ദകരമായ കാഴ്ചയൊരുക്കിയത്. ആവേശത്തിരയുണര്‍ത്തിയ കുടമാറ്റത്തിനു വാദ്യമേളം ഹരം പകര്‍ന്നു.
പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥാനം എന്നു കരുതുന്ന ഇലഞ്ഞിത്തറ കേന്ദ്രീകരിച്ചാണ് ഇലഞ്ഞിത്തറമേളം നടന്നത്. പെരുവനം കുട്ടന് മാരാരുടെ നേതൃത്വത്തിലാണു മേളം ഒരുക്കിയത്.
ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വലിയ സുരക്ഷാ സന്നോഹങ്ങളോടെയാണു പൂരം ഒരുക്കിയത്. പൂരപ്പറമ്പിലേക്കു പ്രവേശനം നല്കിയതു സുരക്ഷാ പരിശോധനകള്‍ക്കു ശേഷമായിരുന്നു. ബോംബ് പരിശോധനയ്ക്കായുള്ള 160 അംഗ വിദഗ്ധ സംഘവും 10 ഡോഗ് സക്വാഡുകളും നഗരത്തില്‍ എത്തിയിരുന്നു. പൊലീസിനു പുറമെ കേന്ദ്ര സുരക്ഷാസേനയും രംഗത്തുണ്ടായിരുന്നു.
.ഭാരതീയ സൈന്യത്തിന്റെയും ശബരിമലയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത കുടകള്‍ വാനില്‍ ഉയര്‍ന്നതു കുടമാറ്റത്തിനു പുതുമയേകി. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും 15 വീതം ആനകള്‍ അഭിമുഖമായി നിരന്നുനിന്നാണു കുടമാറ്റത്തിന്റെ നയനാനന്ദകരമായ കാഴ്ചയൊരുക്കിയത്. ആവേശത്തിരയുണര്‍ത്തിയ കുടമാറ്റത്തിനു വാദ്യമേളം ഹരം പകര്‍ന്നു.