News

ഈ വര്‍ഷം എല്ലാവര്‍ക്കും വൈദ്യുതി

ന്യൂഡെല്‍ഹി: 2019 മാര്‍ച്ച് 31നകം രാജ്യത്ത് എല്ലാവര്‍ക്കും വൈദ്യുതി ലഭ്യമാക്കുക എന്നതാണു കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന്റെ പ്രധാന പദ്ധതികളില്‍ ഒന്ന്. ഈ ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനത്തിലൂടെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കാന്‍ സാധിച്ചു. 16 സംസ്ഥാനങ്ങളില്‍ എല്ലാവര്‍ക്കും വൈദ്യുതി ലഭ്യമാക്കുകയും ചെയ്തു. രാജ്യത്തെ ഊര്‍മ കമ്മി പൂജ്യത്തിനടുത്തേക്കു കുറച്ചുകൊണ്ടുവരാന്‍ സാധിച്ചതും വലിയ നേട്ടമാണ്.
ഏതൊരു രാജ്യത്തിന്റെയും ജീവിത നിലവാരത്തെയും സാമ്പത്തിക വികസനത്തെയും ബാധിക്കുന്ന ഏറ്റവും പ്രധാന ഘടകമാണ് വിശ്വാസ്യയോഗ്യവും ചെലവ് കുറഞ്ഞതുമായ ഊര്‍ജ്ജ വിതരണ ലഭ്യത എന്ന വീക്ഷണമാണ് ഊര്‍ജ മന്ത്രാലയത്തെ നയിക്കുന്നത്. അതിനാല്‍ 2019 മാര്‍ച്ച് 31നകം എല്ലാവര്‍ക്കും വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി സുപ്രധാന ചുവടുവെപ്പുകള്‍ നടത്താന്‍ 2018ല്‍ സാധിച്ചു. ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാം ജ്യോതി യോജനയ്ക്ക് കീഴില്‍ 2018 ഏപ്രില്‍ 28ന് എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയെത്തി. സൗഭാഗ്യ പദ്ധതിക്ക് കീഴില്‍ എല്ലാ കുടുംബങ്ങളിലും വൈദ്യുതി എത്തിക്കുകയാണ് അടുത്ത ലക്ഷ്യം. ഒന്‍പതു സംസ്ഥാനങ്ങളില്‍ 100 ശതമാനം വീടുകളിലും വൈദ്യുതീകരണം പൂര്‍ത്തിയായി. ഈ ലക്ഷ്യം നിശ്ചയിച്ച സമയത്തിനകം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണു മന്ത്രാലയം പ്രതീക്ഷിക്കുന്നത്.  
ഊര്‍ജോത്പാദനം, പ്രസരണം, വിതരണം എന്നിവ ഉള്‍പ്പെടുന്ന ഊര്‍ജ മേഖലയെ നവീകരിക്കാനും ശക്തിപ്പെടുത്താനുമുള്ള ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ ഈ വര്‍ഷത്തെ നേ'ങ്ങള്‍ താഴെ പറയുന്നവയാണ്:
സൗഭാഗ്യ പദ്ധതിക്ക് കീഴില്‍ ഒന്‍പതു സംസ്ഥാനങ്ങളില്‍ 100 ശതമാനം ഭവന വൈദ്യുതീകരണം; 16 സംസ്ഥാനങ്ങളില്‍ 100 ശതമാനം വൈദ്യുതീകരണം
സൗഭാഗ്യക്കു കീഴില്‍ രണ്ടു കോടിയിലധികം വൈദ്യുതി കണക്ഷനുകള്‍; ഡിഡിയുജിജെവൈക്ക് കീഴില്‍ 100 ശതമാനം ഗ്രാമ വൈദ്യുതീകരണം
ഊര്‍ജ കമ്മി പൂജ്യത്തിനടുത്തേക്ക് കുറച്ചു; നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളിലേക്ക് വൈദ്യുതി കയറ്റുമതി ആരംഭിച്ചു
ഉജാല പദ്ധതിക്ക് കീഴില്‍ 31.68 കോടി എല്‍.ഇ.ഡി. ബള്‍ബുകള്‍ വിതരണം ചെയ്തു; 74.79 ലക്ഷം എല്‍.ഇ.ഡി. തെരുവു വിളക്കുകള്‍ സ്ഥാപിച്ചു
ലോക ബാങ്കിന്റെ ബിസിനസ് ചെയ്യുന്നതു സുഗമമാക്കല്‍ പട്ടികയില്‍ വൈദ്യുതി ലഭ്യമാക്കല്‍ റാങ്കിങ്ങില്‍ ഇന്ത്യയുടെ റാങ്ക് 2014ല്‍ 137 ആയിരുന്നത് 2018ല്‍ 24ലേക്ക് ഉയര്‍ന്നു

1. സൗഭാഗ്യ
'    സമ്പൂര്‍ണ വൈദ്യുതീകരണത്തിന് 2017 സെപ്റ്റംബറില്‍ ആരംഭിച്ചു
'    ഗ്രാമതലങ്ങളില്‍ ക്യാംപുകള്‍ സംഘടിപ്പിച്ചു. ഏറ്റവും ലളിതമായ നടപടിക്രമങ്ങള്‍.
'    ഗ്രാം സ്വരാജ് അഭിയാന് കീഴില്‍ സാമ്പത്തിക അവശ വിഭാഗങ്ങള്‍ക്കായി പ്രത്യേക പദ്ധതി.
'    2017 ഒക്‌ടോബര്‍ 11 മുതല്‍ 2.1 കോടി ഭവനങ്ങള്‍ വൈദ്യുതീകരിച്ചു
'    മധ്യപ്രദേശ്, ത്രിപുര, ബീഹാര്‍, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, മിസോറാം, സിക്കിം, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നീ ഒന്‍പതു സംസ്ഥാനങ്ങളിലെ എല്ലാ കുടുംബങ്ങളിലും വൈദ്യുതി എത്തിച്ചു.
'    ഇതോടെ ആകെ 16 സംസ്ഥാനങ്ങളില്‍ ഈ നേട്ടം കൈവരിച്ചു
'    മഹാരാഷ്ട്ര, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങള്‍ വൈകാതെ ഈ ലക്ഷ്യം കൈവരിക്കും
'    2018 ഡിസംബര്‍ 31ന് സമ്പൂര്‍ണ വൈദ്യുതീകരണമാണ് ലക്ഷ്യം.

2. ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാം ജ്യോതി യോജന
'    100[%] ശതമാനം ഗ്രാമ വൈദ്യുതീകരണം കൈവരിച്ചു.
'    2,58,870 കിലോമീറ്റര്‍ എച്ച്ടി, എല്‍ടി ലൈനുകള്‍ പ്രവര്‍ത്തനക്ഷമമായി

3. ഉത്പാദന ശേഷി
'    ഏകദേശം 1,07,000 മെഗാവാട്ട് ഉത്പാദന ശേഷി 2018 ഒക്‌ടോബര്‍ വരെ വര്‍ധിച്ചു.
'    അഖിലേന്ത്യാതല സ്ഥാപിത ശേഷി 39.2 ശതമാനം വര്‍ധിച്ചു
'    ഇന്ത്യ വൈദ്യുതി കയറ്റുമതി ചെയ്യാന്‍ ആരംഭിച്ചു. നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളിലേക്ക് 2017-18ല്‍ 7203 എംയു വൈദ്യുതിയും ഈ സാമ്പത്തിക വര്‍ഷം ഒക്‌ടോബര്‍ വരെ 4628 എംയു വൈദ്യുതിയും കയറ്റുമതി ചെയ്തു.
'    ഊര്‍ജ കമ്മി 2013-14ല്‍ 4.2 ശതമാനമായിരുന്നത് 2018-19 ല്‍ 0.6 ശതമാനമായി കുറച്ചു. പീക്ക് സമയങ്ങളിലെ കമ്മിയും 4.5 ശതമാനത്തില്‍നിന്ന് 0.8 ശതമാനമായി കുറഞ്ഞു.

4. ഒരു ഗ്രിഡ് - ഒരു രാഷ്ട്രം
'    പ്രസാരണ ഗ്രിഡ് 2014-15ല്‍നിന്ന് 2018-19ല്‍ എത്തിയപ്പോഴേക്കും 1,11,433 സികെഎമ്മായി വികസിപ്പിച്ചു.(2018-19 സാമ്പത്തിക വര്‍ഷം 11,799 സികെഎം വര്‍ധിച്ചു.)
'    ട്രാന്‍സ്‌ഫോര്‍മേഷന്‍ ശേഷി 3,38,202 എംവിഎ ആയി(2018-19 സാമ്പത്തിക വര്‍ഷം 41,790 എംവിഎ ചേര്‍ക്കപ്പെട്ടു)
'    48,426 കോടി രൂപയുടെ 26 പദ്ധതികള്‍ താരിഫ് അധിഷ്ഠിത മത്സരാത്മക ലേലത്തിലൂടെയാണ് നല്‍കിയത്.
'    ഇന്റര്‍-റീജണല്‍ ട്രാന്‍സ്ഫര്‍ ശേഷി 54,700 മെഗാവാട്ടായി. മൂന്ന് ഇരട്ടി വര്‍ധന രേഖപ്പെടുത്തി. (2018-19 സാമ്പത്തിക വര്‍ഷം 4200 മെഗാവാട്ട് ചേര്‍ക്കപ്പെട്ടു)

5. സംയോജിത ഊര്‍ജ വികസന പദ്ധതി (ഐപിഡിഎസ്)
'    പദ്ധതി അടങ്കല്‍ 65,424 കോടി രൂപ
'    1378 പട്ടണങ്ങള്‍ ഐടി എനേബിള്‍ഡ് ആക്കി
'    1900 അധിക പട്ടണങ്ങളിലും പ്രവര്‍ത്തനം തുടരുന്നു
'    43,449 കിലോമീറ്റര്‍ എച്ച്ടി, എല്‍ടി ലൈനുകള്‍ പൂര്‍ത്തീകരിച്ചു
'    28,193 വിതരണ ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിച്ചു

6. ഉദയ്
'    രണ്ട് വര്‍ഷം കൊണ്ട് ഉദയ് പദ്ധതിക്ക് കീഴില്‍ 34,000 കോടി രൂപയിലധികം ലാഭിക്കാന്‍ വിതരണ കമ്പനികള്‍ക്കായി.
'    അഗ്രിഗേറ്റ് ടെക്‌നിക്കല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍(എടി&സി) നഷ്ടത്തില്‍ 22 സംസ്ഥാനങ്ങളില്‍ കുറവുണ്ടായി. 2016 സാമ്പത്തിക വര്‍ഷത്തില്‍ 20.77 ശതമാനമായിരുന്ന എടി&സി നഷ്ടം 2018 സാമ്പത്തിക വര്‍ഷത്തില്‍ 18.76 ശതമാനമായി കുറഞ്ഞു. റവന്യൂ വിടവ് രണ്ട് വര്‍ഷം കൊണ്ട് 72 ശതമാനം നികത്തപ്പെട്ടു.

7. വടക്കുകിഴക്കന്‍ മേഖലയ്ക്ക് ഊന്നല്‍
'    വടക്കുകിഴക്കന്‍ മേഖലയിലെ(സിക്കിം അടക്കം) പ്രസാരണ വിതരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് 9865.75 കോടി രൂപയുടെ പദ്ധതികള്‍ പുരോഗമിക്കുന്നു.
'    6379 ഗ്രാമങ്ങളുടെ വൈദ്യുതീകരണവും 9822 ഗ്രാമങ്ങളുടെ തീവ്ര വൈദ്യുതീകരണവും പൂര്‍ത്തിയാക്കി.
'    130 പട്ടണങ്ങള്‍ ഐടി എനേബിള്‍ഡ് ആക്കി
'    ഉജാല പദ്ധതിക്ക് കീഴില്‍ 68.76 ലക്ഷം എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തു
'    എസ്.എല്‍.എന്‍.പി. പദ്ധതിക്ക് കീഴില്‍ 99,895 എല്‍ഇഡി തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു.
8. 4376 മെഗാവാട്ട് ഹൈഡല്‍ കപ്പാസിറ്റി കൂട്ടിച്ചേര്‍ക്കല്‍ (2014-2018 സാമ്പത്തിക വര്‍ഷം)
9. ഊര്‍ജ കാര്യക്ഷമതയും ഊര്‍ജ സംരക്ഷണവും
(എ)    ഉന്നത് ജ്യോതി ബൈ അഫോര്‍ഡബിള്‍ എല്‍ഇഡി ഫോര്‍ ഓള്‍(ഉജാല)
'    31.68 കോടി എല്‍ഇഡി ബള്‍ബുകള്‍ ഉജാല പദ്ധതിക്ക് കീഴില്‍ വിതരണം ചെയ്യുക വഴി 16,457 കോടി രൂപ പ്രതി വര്‍ഷം ലാഭിക്കാനായി.
'    എല്‍.ഇ.ഡി. ബള്‍ബ് സംഭരണ ചെലവില്‍ 88 ശതമാനം കുറവ്
(ബി) സ്ട്രീറ്റ് ലൈറ്റിങ് നാഷണല്‍ പ്രോഗ്രാം (എസ്.എല്‍.എന്‍.പി.)
'    1.34 കോടി സാധാരണ തെരുവു വിളക്കുകള്‍ക്ക് പകരം എല്‍.ഇ.ഡി. തെരുവു വിളക്കുകള്‍ 2019 മാര്‍ച്ചിനകം സ്ഥാപിക്കുക.
'    74.79 ലക്ഷം എല്‍.ഇ.ഡി. തെരുവു വിളക്കുകള്‍ സ്ഥാപിച്ചതിലൂടെ പ്രതിവര്‍ഷം 5.02 ബില്യണ്‍ കിലോവാട്ട് വൈദ്യുതി ലാഭിച്ചു.

(സി) ഗതാഗത രംഗം
ദേശീയ ഇ-മൊബിലിറ്റി പ്രോഗ്രാം ആരംഭിച്ചു
'    ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സിങ് ഒഴിവാക്കി
'    ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കായി 10,000 ഇ-കാറുകള്‍
'    902 ഇ-കാര്‍ രജിസ്‌ട്രേഷനായി നടപടികള്‍

(ഡി) ബിഇഇ സ്റ്റാര്‍ ലേബലിങ്
'    ഊര്‍ജക്ഷമമായ ചില്ലര്‍ സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനായി ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി ചില്ലര്‍ സ്റ്റാര്‍ ലേബല്ലിങ് പ്രോഗ്രാം ആരംഭിച്ചു. ഊര്‍ജ സംബന്ധമായ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സ്റ്റാര്‍ റേറ്റിങ് പ്രോഗ്രാമാണ് ഇത്. 2020 ഡിസംബര്‍ 31 വരെ പ്രോഗ്രാമിന് കാലാവധിയുണ്ട്.
'    എല്‍.ഇ.ഡി., ഇന്‍വര്‍ട്ടര്‍ എസി എന്നിവയ്ക്ക് സ്റ്റാര്‍ ലേബലിങ് നിര്‍ബന്ധമാക്കി വിജ്ഞാപനം ചെയ്തു. വേരിയബിള്‍ സ്പീഡ് എയര്‍ കണ്ടീഷണര്‍, എല്‍.ഇ.ഡി. ലാമ്പുകള്‍ എന്നിവയ്ക്കും സ്റ്റാര്‍ ലേബലിങ് നിര്‍ബന്ധമാക്കി 2017ല്‍ വിജ്ഞാപനം ചെയ്തു. 2018 ജനുവരി ഒന്നിന് ഇത് നിലവില്‍ വന്നു.
'    സ്റ്റാര്‍ ലേബല്ലിങ് പ്രോഗ്രാമിലൂടെ 22,500 കോടി രൂപയുടെ ഊര്‍ജം 2017-18 കാലയളവില്‍ ലാഭിച്ചു

(ഇ) വ്യാവസായിക ഊര്‍ജക്ഷമത
'    പിഎറ്റി അടിസ്ഥാനമാക്കിയുള്ള ഊര്‍ജ്ജക്ഷമതാ മാര്‍ഗങ്ങളിലൂടെ വന്‍കിട വ്യവസായ രംഗത്ത് 9500 കോടി രൂപയുടെ ഊര്‍ജ്ജം ലാഭിച്ചു.
'    13 മേഖലകളില്‍ പിഎറ്റി സൈക്കിള്‍ 4ന് വിജ്ഞാപനം പുറപ്പെടുവിച്ചു

(എഫ്) ഊര്‍ജക്ഷമതയുണ്ടാക്കല്‍
'    വന്‍കിട വ്യവസായങ്ങള്‍ക്കായി ഊര്‍ജ സംരക്ഷണ നിയമാവലികള്‍ പുറപ്പെടുവിച്ചു. ഊര്‍ജോപഭോഗം കുറച്ച് ഉപകരണങ്ങളുടെ ക്ഷമത വര്‍ധിപ്പിക്കുന്നതിനാണ് ഇത്.
10. ഡിജിറ്റല്‍ സംരംഭങ്ങള്‍
'    ഭീം, ബിബിപിഎസ്, ഭാരത് ക്യുആര്‍ തുടങ്ങിയ എന്‍.പി.സി.ഐ. പ്ലാറ്റ്‌ഫോമുകളിലൂടെ പണമടയ്ക്കല്‍. വൈദ്യുതി ബില്‍ പേ്‌മെന്റ് ഇനത്തില്‍ 24 കോടിയിലധികം ഡിജിറ്റല്‍ പണമിടപാടുകള്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ നടന്നു.
'    സുതാര്യത ഉറപ്പു വരുത്തുന്നതിനും, പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിനുമായി മൊബൈല്‍ കേന്ദ്ര ഊര്‍ജ മന്ത്രാലയം ആപ്ലിക്കേഷനുകള്‍ അവതരിപ്പിച്ചു.
'    പ്രാപ്തി: പ്രാപ്തി (പേയ്‌മെന്റ് റാറ്റിഫിക്കേഷന്‍ ആന്‍ഡ് അനാലിസിസ് ഇന്‍ പവര്‍ പ്രൊക്യുവര്‍മെന്റ്) വെബ് പോര്‍ട്ടല്‍ www.praapti.in ആപ്ലിക്കേഷന്‍ എന്നിവ ആരംഭിച്ചു
'    ആഷ് ട്രാക്ക്: ഫ്‌ളൈ ആഷ് ഉപഭോക്താക്കളെയും, താപ വൈദ്യുത നിലയങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ആഷ് വിനിയോഗം മെച്ചപ്പെടുത്താനായി വെബ് അധിഷ്ഠിത നിരീക്ഷണ സംവിധാനം, ആഷ് ട്രാക്ക് എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍.
11. മലിനീകരണത്തിനെതിരെയുള്ള നടപടികള്‍
'    താപ വൈദ്യുത നിലയങ്ങളിലെ ഊര്‍ജോത്പാദനത്തിനായി കല്‍ക്കരിക്ക് ഒപ്പം 5-10[%] ബയോമാസ്സ് പെല്ലറ്റുകളും ഉപയോഗിക്കാന്‍ കേന്ദ്ര ഊര്‍ജ മന്ത്രാലയം നയരൂപീകരണം നടത്തി.
'    ബയോമാസ് പെല്ലറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര വൈദ്യുതി അതോറിറ്റി കേന്ദ്ര, സംസ്ഥാന സ്ഥാപനങ്ങള്‍, സംസ്ഥാന ഗവണ്‍മെന്റുകള്‍, ഊര്‍ജോപകരണ നിര്‍മാതാക്കള്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാവര്‍ക്കും നിര്‍ദേശം നല്‍കി.
12 പരിഷ്‌കരണങ്ങള്‍
'    പുനരുജ്ജീവിപ്പിക്കാവുന്ന തരം ഊര്‍ജോത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഐ.എസ്.ടി.എസ്. ട്രാന്‍സ്മിഷന്‍ ചാര്‍ജില്‍ നല്‍കിവരുന്ന ഇളവ് 2022 മാര്‍ച്ച് വരെ നീട്ടി.
'    പുനരുജ്ജീവിപ്പിക്കാവുന്ന ഊര്‍ജത്തിന്റെ ഉത്പാദനശേഷി 2022 ആകുമ്പോഴേക്കും 1,75,000 മെഗാവാട്ടായി ഉയര്‍ത്തുന്നതിന് ലോങ് ടേം ഗ്രോത്ത് ട്രജക്ടറി റിന്യൂവബിള്‍ പര്‍ച്ചേസ് ഒബ്ലിഗേഷന്‍ പുറത്തിറക്കി.
'    പുനരുജ്ജീവിപ്പിക്കാവുന്ന ഊര്‍ജോത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും, വികിരണം കുറയ്ക്കുന്നതിനും പദ്ധതി തയ്യാറാക്കി.
'    ഉത്പാദനച്ചെലവ്, ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്ന തുക എന്നിവ കുറയ്ക്കുന്നതിന് താപ വൈദ്യുതി നിലയങ്ങള്‍ക്കായി പദ്ധതി തയ്യാറാക്കി.
.

Back to Top