Kshethrangal

കേരളത്തിന്റെ മധ്യത്തിലുള്ള കേരളാധീശ്വരപുരം ക്ഷേത്രം

മലപ്പുറം ജില്ലയിലെ താനാളൂരില്‍ ഉള്ള കേരളാധീശ്വരപുരം ശ്രീകൃഷ്ണക്ഷേത്രം കേരളത്തിന്റെ മധ്യത്തിലായി നിലകൊള്ളുന്നു എന്നു സങ്കല്‍പമുണ്ട്. പടിഞ്ഞാറു ദര്‍ശനമായുള്ള ക്ഷേത്രത്തില്‍ വെണ്ണക്കണ്ണനാണു മുഖ്യപ്രതിഷ്ഠ. ഗണപതി, ഭഗവതി എന്നീ ഉപദേവതകളും ഉണ്ട്.
അഷ്ടമിരോഹിണി വിശേഷ ദിവസമായി ആഘോഷിച്ചുവരുന്ന ക്ഷേത്രത്തില്‍ വൃശ്ചികം ഒന്നു മുതല്‍ ഏഴു ദിവസമാണ് ഉല്‍സവം നടക്കുക.
പരപ്പനാട്ട് രാജവംശത്തില്‍ കേരളാധീശ്വരന്‍ എന്നു പേരുള്ള രാജാവ് വാണിരുന്നു എന്നും അദ്ദേഹത്തിന്റെ പേരായിരിക്കാം ക്ഷേത്രത്തിനു ലഭിച്ചതെന്നും ഒരു പക്ഷമുണ്ട്. വെട്ടത്തു രാജാവിന്റെ അധീനതയിലായിരുന്ന ക്ഷേത്രം പിന്നീട് സാമൂതിരി പിടിച്ചെടുക്കുകയായിരുന്നത്രെ. ആലത്തിയൂര്‍ ഗ്രാമത്തിലെ വേദപാഠശാല ഇവിടെ നടത്താന്‍ സാമൂതിരി അനുമതി നല്‍കിയിരുന്നു. ശ്രൗതം, സ്മാര്‍ത്തം, താന്ത്രികം, ജ്യോതിഷം, കാവ്യനാടകാലങ്കാരങ്ങള്‍, വൈദ്യം, ഗൃഹഭരണതന്ത്രം, നിയമങ്ങളും രാജനീതിയും എന്നീ വിഷയങ്ങളാണു പാഠശാലയില്‍  പഠിപ്പിച്ചിരുന്നത്.
.

Back to Top