News

കാലാവസ്ഥാ പഠനത്തിന് കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും

തിരുവനന്തപുരം: ദുരന്ത നിവാരണം, അന്തരീക്ഷ നിരീക്ഷണം, കാലാവസ്ഥാ പഠനം, സമുദ്ര പഠനം എന്നിവയ്ക്കായി ഐ.എസ്.ആര്‍.ഒ. രണ്ടുവര്‍ഷത്തിനകം 15 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമെന്ന് വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (വി.എസ്.എസ്.സി) ഡയറക്ടര്‍ എസ്. സോമനാഥ് പറഞ്ഞു. 36,000 കിലോമീറ്റര്‍ ഉയരത്തില്‍നിന്ന് 24 മണിക്കൂറും ഇന്ത്യയെ മുഴുവനായും നിരീക്ഷിക്കാന്‍ ശേഷിയുള്ള ജി സാറ്റ്-29 ഉപഗ്രഹം അടുത്തമാസം 14 ന് വിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
'കാലാവസ്ഥാ വ്യതിയാനവും, കേരളവും' എന്ന വിഷയത്തില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി കേസരി സ്മാരക പത്രപ്രവര്‍ത്തക ട്രസ്റ്റിന്റെ സഹകരണത്തോടെ പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി.) സംഘടിപ്പിച്ച മാധ്യമ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുു അദ്ദേഹം.
ഭൂമധ്യരേഖാ പ്രദേശങ്ങളിലെ കാലാവസ്ഥാനിരീക്ഷണത്തിനും പ്രവചനത്തിനും പരിമിതികള്‍ ഏറെയാണെ് ചൂണ്ടിക്കാട്ടിയ വി.എസ്.എസ്.സി. ഡയറക്ടര്‍ സൂക്ഷ്മമായ ഭൗമ നിരീക്ഷണത്തിന് കൂടുതല്‍ ഉപഗ്രഹങ്ങള്‍ അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി. പ്രകൃതി ദുരന്തങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ രംഗത്ത് കൂടുതല്‍ പഠനങ്ങള്‍ വേണം. ഇതിന്റെ അടിസ്ഥാനത്തില്‍ അത്യാധുനിക ശേഷിയുള്ള റഡാര്‍ ഉപഗ്രങ്ങളും നാനോ ഉപഗ്രഹങ്ങളും കൂടുതലായി വിക്ഷേപിക്കുമെന്നു സോമനാഥ് അറിയിച്ചു.
പി.ഐ.ബി. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ഡി. മുരളീ മോഹന്‍, കേസരി സ്മാരക പത്രപ്രവര്‍ത്തക ട്രസ്റ്റ് ചെയര്‍മാന്‍ സുരേഷ് വെള്ളിമംഗലം എന്നിവര്‍ പ്രസംഗിച്ചു.
കാലാവസ്ഥാ പ്രവചനം സംബന്ധിച്ച് തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ എന്‍.ടി. നിയാസ്, 'തീരദേശ പരിപാലനത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം' എന്ന വിഷയത്തില്‍ സംസ്ഥാന ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി സമിതിയിലെ മുഖ്യ ശാസ്ത്രജ്ഞന്‍ ഡോ. കമലാക്ഷന്‍ കൊക്കല്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. 'ദുരന്തവേളകളില്‍ മാധ്യമങ്ങളുടെ പങ്ക്' എന്ന വിഷയത്തില്‍ സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രം മുന്‍ മേധാവി ഡോ. കെ.ജി. താര ക്ലാസ്സ് എടത്തു.
പി.ഐ.ബി. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. നീതു സോണ സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടര്‍ സൂരജ് മോന്‍ നന്ദിയും പറഞ്ഞു. അറുപതോളം മാധ്യമ പ്രവര്‍ത്തകര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.
.

Back to Top