News

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ചവരെ പിടികൂടി ശിക്ഷിക്കണം: സ്വാമി ചിദാനന്ദ പുരി

കോഴിക്കോട്: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച യഥാര്‍ഥ കുറ്റവാളികളെ ഉടന്‍ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് അദ്വൈതാശ്രമം മഠാധിപതിയും മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന അധ്യക്ഷനുമായ സ്വാമി ചിദാനന്ദ പുരി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ശബരിമല ആചാരലംഘനവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ അസ്വസ്ഥത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശാന്തമായി നാമജപത്തോടെ പ്രതിഷേധിക്കുന്ന യജ്ഞവുമായി ഇതിനെ ബന്ധിപ്പിക്കാനുള്ള ചില കോണുകളില്‍നിന്നുള്ള നീക്കം അപലപനീയമാണ്. യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തുംമുമ്പ് മുന്‍ധാരണയോടുകൂടിയുള്ള പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതില്‍നിന്നു നേതാക്കള്‍ പിന്തിരിയേണ്ടതാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.
.

Back to Top