News

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ജനാധിപത്യത്തിന് ഭീഷണി ഉയര്‍ത്തുന്നത് ആശങ്കാവഹം: രാജ്‌നാഥ് സിംങ്‌

തിരുവനന്തപുരം: ജാനാധിപത്യവും ജനാധിപത്യ പ്രക്രിയയും സംരക്ഷിക്കുന്നതില്‍ അച്ചടിമാധ്യമങ്ങള്‍ സുപ്രധാനമായ പങ്കാണ് വഹിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംങ് പറഞ്ഞു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കേരളത്തില്‍ ജനാധിപത്യ പ്രക്രിയയ്ക്കു ഭീഷണി ഉയര്‍ത്തുന്നത് ആശങ്കാവഹമാണെന്ന് ജന്മഭൂമി ദിനപത്രത്തിന്റെ കൊല്ലം എഡിഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ അതിക്രമങ്ങള്‍ക്ക് സ്ഥാനമില്ലെന്നു ബോധവല്‍ക്കരിക്കാന്‍ അച്ചടിമാധ്യമങ്ങള്‍ തയ്യാറാകണം. സംസ്ഥാനത്തെ രാഷ്ട്രീയ സംഘട്ടനങ്ങള്‍ കര്‍ശനമായി നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വെളിപ്പെടുത്തി.
പ്രളയ ദുരന്തത്തിന് ഇരയായവരുടെ യാതനകള്‍ ദൂരീകരിക്കാനും അവരെ പുനരധിവസിപ്പിക്കാനും കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. വിവിധ മന്ത്രാലയങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരടങ്ങിയ കേന്ദ്രസംഘം കേരളം സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തിയിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. നാഷണല്‍ ഹൈവെ അതോറിറ്റി പോലുള്ള കേന്ദ്ര ഏജന്‍സികള്‍ക്കു കേരളത്തിലെ റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ നൂറുകണക്കിന് ജീവനുകള്‍ രക്ഷിക്കുന്നതില്‍ മത്സ്യത്തൊഴിലാളികള്‍ വഹിച്ച പങ്കിനെ രാജ്‌നാഥ് സിംങ് പ്രശംസിച്ചു.
.

Back to Top