News

രാമായണ മാസ ആഘോഷം: വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കോടിയേരി

തിരുവനന്തപുരം: സംസ്ഥാനത്തു രാമായണമാസം ആഘോഷിക്കാനുള്ള സിപിഐ(എം)  സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് അതൃപ്തി. ആഘോഷം സംഘടിപ്പിക്കാനുള്ള സംസ്ഥാന ഘടകത്തിന്റെ തീരുമാനം കേന്ദ്രത്തിന്റെ അറിവോടെയല്ലെന്നാണു സൂചന. വിഷയം ന്യൂഡെല്‍ഹിയില്‍ ചേര്‍ന്ന അവെയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. അതേസമയം, പാര്‍ട്ടി രാമായണ മാസാചരണം സംഘടിപ്പിക്കുമെന്ന വാര്‍ത്ത സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിഷേധിച്ചു. പ്രചരണം അടിസ്ഥാന രഹിതമാണെന്നും സിപിഎമ്മിനെതിരെ ഇതൊരു ആയുധമാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ശ്രീകൃഷ്ണ ജയന്തിക്കു ശോഭായാത്ര സംഘടിപ്പിച്ചതിനു സമാനമായി രാമായണമാസ പരിപാടികളും സി.പി.ഐ.(എം) സംഘടിപ്പിക്കുമെന്ന വാര്‍ത്ത പരന്നതോടെ ഇതു സംബന്ധിച്ച വിവാദം ശക്തമായിരിക്കുകയാണ്. പാര്‍ട്ടി നേരിട്ടല്ല പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും സംഘാടകരായ ഇടതുപക്ഷക്കാര്‍ക്കു പിന്‍തുണ നല്‍കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നുമായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം. അതേസമയം, ചില നേതാക്കളെ ആഘോഷങ്ങള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പരിപാടികള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
.

Back to Top