Kshethrangal

ശ്രീകോവിലിനു മൂന്നു നടകളോടുകൂടിയ അരുവിക്കര ഭഗവതിക്ഷേത്രം

ശ്രീകോവിലിനു മൂന്നു നടകളോടുകൂടിയതാണ് തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിലുള്ള അരുവിക്കര ഭഗവതിക്ഷേത്രം. സപ്തമാതൃക്കളാണു പ്രധാന മൂര്‍ത്തിയെങ്കിലും ഇതില്‍ വൈഷ്ണവിക്കാണു പ്രാധാന്യം കല്‍പിച്ചുവരുന്നത്. അരുവിക്കര അമ്മമാര്‍ എന്നാണു മൂര്‍ത്തികള്‍ പണ്ടുകാലത്ത് അറിയപ്പെട്ടിരുന്നത്.
ഏറെക്കാലത്തെ ഐതിഹ്യമുള്ള ക്ഷേത്രമാണിത്. വ്യാസനാണു പ്രതിഷ്ഠ നടത്തിയതെന്നാണു വിശ്വസിച്ചുവരുന്നത്. ചെങ്ങന്നൂര്‍ ആലപ്പുറത്തു മഠക്കാരുടെ കയ്യിലായിരുന്ന ക്ഷേത്രം അരുവിക്കര അണക്കെട്ട് നിര്‍മിച്ചതോടെ അമ്മ മഹാറാണി എറ്റെടുക്കുകയായിരുന്നു. കരമനയാറിന്റെ തീരത്താണു ക്ഷേത്രം നിലകൊള്ളുന്നത്. ശ്രീകോവിലിനു മൂന്നു നടകള്‍ ഉണ്ടെങ്കിലും ഇതില്‍ ഒന്നു മാത്രമേ തുറക്കാറുള്ളൂ.
ഉപദേവനായ ശാസ്താവിനെ കോതംബമലയില്‍നിന്നു കൊണ്ടുവന്നു പ്രതിഷ്ഠിച്ചതാണ്. അണക്കെട്ട് വന്ന സമയത്താണ് ഇത്. അരിമ്പാറയും പാലുണ്ണിയും മാറാന്‍ ആറ്റിലെ മീനിന് അരിയും തേങ്ങയും കൊടുക്കുന്ന വഴിപാട് ഈ ശാസ്ത്രക്ഷേത്രത്തിലുണ്ട്.
.

Back to Top