കൊട്ടിയൂര്‍ ഉല്‍സവത്തിന് ഇന്നു തുടക്കം
May 27 2018
കണ്ണൂര്‍: ഒരു മാസം നീളുന്ന കൊട്ടിയൂര്‍ വൈശാഖ മഹോല്‍സവത്തിന് ഇന്നു തുടക്കമാവും. വയനാട്ടിലെ മുതിരേരിക്കാവില്നിന്നു വാളെത്തിക്കുന്നതോടെയാണ് ആരംഭിക്കുക. ആചാരപ്രധാനവും അനന്യവുമായ ചടങ്ങുകളാണു കൊട്ടിയൂര്‍ ഉല്‍സവത്തിന്റെ സവിശേഷത.
വാളെഴുന്നള്ളത്തിന്റെ തൊട്ടടുത്ത ദിവസമായ വിശാഖം നാളിലാണു ഭണ്ഡാര എഴുന്നള്ളത്ത്. കൊട്ടിയൂരിനടുത്തുള്ള മണത്തണ ഗ്രാമത്തില്‍നിന്നു സ്വര്‍ണം, വെള്ളി പാത്രങ്ങളും തൂക്കമേറിയ ആഭരണങ്ങളും എത്തിക്കുന്നതിനാണ് എഴുന്നള്ളത്ത്.
ഇളനീര്വെപ്പാണു മറ്റൊരു പ്രധാന ചടങ്ങ്. സ്വയംഭൂവായ ശിവലിംഗമാണു കൊട്ടിയൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയെന്നാണു വിശ്വാസം. പ്രതിഷ്ഠയ്ക്കു മുന്നിലാണു ഭക്തര്‍ കൂട്ടമായെത്തി ഇളനീര് സമര്‍പ്പിക്കുക. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ഭക്തര്‍ വ്രതനിഷ്ഠയോടെ ഇളനീരുകളുമായെത്തുന്നതു വേറിട്ട കാഴ്ചയാണ്. ഇളനീര്വെപ്പിനു തൊട്ടടുത്ത ദിവസമാണ് ഇളനീരാട്ടം. ഭക്തര്‍ സമര്‍പ്പിക്കുന്ന ഇളനീരിന്റെ വെള്ളം പൂജാരി വിഗ്രഹത്തില്‍ ധാരചെയ്യുന്നതാണ് ഈ ചടങ്ങ്.
രോഹിണി ആരാധനയാണു മറ്റൊരു ശ്രദ്ധേയമായ ചടങ്ങ്. സ്വയംഭൂവായ ശിവലിംഗത്തെ പൂജാരി പുണരുന്നത് രോഹിണി ആരാധനയില്‍ പ്രധാനമാണ്. സതിയെ നഷ്ടപ്പെട്ട പരമശിവനെ ആശ്വസിപ്പിച്ചുകൊണ്ടു ബ്രഹ്മാവ് പുണരുന്നുവെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണു ചടങ്ങ്.
ശിവന്റെയും പാര്‍വതിയുടെയും വിഗ്രഹങ്ങള്‍ രണ്ടാനപ്പുറത്ത് എഴുന്നള്ളിക്കും. എഴുന്നള്ളത്തിനു ശേഷമുള്ള ആനയൂട്ടും പ്രധാനമാണ്.
.വാളെഴുന്നള്ളത്തിന്റെ തൊട്ടടുത്ത ദിവസമായ വിശാഖം നാളിലാണു ഭണ്ഡാര എഴുന്നള്ളത്ത്. കൊട്ടിയൂരിനടുത്തുള്ള മണത്തണ ഗ്രാമത്തില്‍നിന്നു സ്വര്‍ണം, വെള്ളി പാത്രങ്ങളും തൂക്കമേറിയ ആഭരണങ്ങളും എത്തിക്കുന്നതിനാണ് എഴുന്നള്ളത്ത്.