പവനമുക്താസനം
April 24 2018
പവനനെ (വായുവിനെ) മുക്തമാക്കുന്ന ആസനമാണു പവനമുക്താസനം. ഇതു ശീലമാക്കുന്നതിലൂടെ വയറിനും നെഞ്ചിനും സമ്മര്‍ദവും ലഭിക്കുകവഴി ആമാശയം ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ക്കു സുഖം ലഭിക്കുന്നു. കുടവയര്‍ ഇല്ലാതാകുന്നതിനും നട്ടെല്ലിന് അയവു ലഭിക്കുന്നതിനും ഗുണകരമാണ്.
ചെയ്യേണ്ട വിധം: മലര്‍ന്നുകിടന്ന ശേഷം ഇരുകാലുകളും ചേര്‍ത്തുവെക്കുക. ശ്വാസം എടുത്തുകൊണ്ട് കാല്‍മുട്ടുകള്‍ മടക്കി ഉയര്‍ത്തിയശേഷം കൈകള്‍കൊണ്ടു കോര്‍ത്തുപിടിക്കുക. ശ്വാസംവിട്ടുകൊണ്ട് തല ഉയര്‍ത്തി കാല്‍മുട്ടുകളില്‍ താടി അമര്‍ത്തുക. ഈ അവസ്ഥയില്‍ ശ്വാസോച്ഛ്വാസം നടത്താന്‍ ശ്രമിക്കുക. 20 തവണയെങ്കിലും ശ്വാസം എടുത്തശേഷം തല താഴ്ത്തുക. ശ്വാസം പുറത്തേക്കുവിട്ടുകൊണ്ട് കാല്‍മുട്ടുകള്‍ നിവര്‍ത്താതെ പാദങ്ങള്‍ നിലത്തു ചവിട്ടുക. തുടര്‍ന്ന് ഒരിക്കല്‍ക്കൂടി മുമ്പു ചെയ്ത പ്രക്രിയകള്‍ ആവര്‍ത്തിച്ച് പവനമുക്താസന സ്ഥിതിയിലേക്കു തിരികെപ്പോവുക. 20 തവണ ശ്വാസോച്ഛ്വാസം നടത്തിയശേഷം കാലുകള്‍ താഴ്ത്തി മലര്‍ന്നുകിടക്കുക.
നടുവേദനയോ കഴുത്തുവേദനയോ ഉള്ളവര്‍ സാവകാശം പരിശീലിച്ചു മാത്രമേ പവനമുക്താസനത്തിലേക്കു കടക്കാവൂ.
.ചെയ്യേണ്ട വിധം: മലര്‍ന്നുകിടന്ന ശേഷം ഇരുകാലുകളും ചേര്‍ത്തുവെക്കുക. ശ്വാസം എടുത്തുകൊണ്ട് കാല്‍മുട്ടുകള്‍ മടക്കി ഉയര്‍ത്തിയശേഷം കൈകള്‍കൊണ്ടു കോര്‍ത്തുപിടിക്കുക. ശ്വാസംവിട്ടുകൊണ്ട് തല ഉയര്‍ത്തി കാല്‍മുട്ടുകളില്‍ താടി അമര്‍ത്തുക. ഈ അവസ്ഥയില്‍ ശ്വാസോച്ഛ്വാസം നടത്താന്‍ ശ്രമിക്കുക. 20 തവണയെങ്കിലും ശ്വാസം എടുത്തശേഷം തല താഴ്ത്തുക. ശ്വാസം പുറത്തേക്കുവിട്ടുകൊണ്ട് കാല്‍മുട്ടുകള്‍ നിവര്‍ത്താതെ പാദങ്ങള്‍ നിലത്തു ചവിട്ടുക. തുടര്‍ന്ന് ഒരിക്കല്‍ക്കൂടി മുമ്പു ചെയ്ത പ്രക്രിയകള്‍ ആവര്‍ത്തിച്ച് പവനമുക്താസന സ്ഥിതിയിലേക്കു തിരികെപ്പോവുക. 20 തവണ ശ്വാസോച്ഛ്വാസം നടത്തിയശേഷം കാലുകള്‍ താഴ്ത്തി മലര്‍ന്നുകിടക്കുക.
നടുവേദനയോ കഴുത്തുവേദനയോ ഉള്ളവര്‍ സാവകാശം പരിശീലിച്ചു മാത്രമേ പവനമുക്താസനത്തിലേക്കു കടക്കാവൂ.