ദഹന, ആര്‍ത്തവ പ്രശ്നങ്ങള്‍ക്കു പരിഹാരമായി ശശാങ്കാസനം
January 31 2018
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഇല്ലാതാക്കുകയും ആര്ത്തവപ്രശ്നങ്ങള്ക്കു പരിഹാരമേകുകയും നടുവേദനയ്ക്കും കഴുത്തുവേദനയ്ക്കും ആശ്വാസം പകരുകയും ചെയ്യുന്ന ആസനമാണു ശശാങ്കാസനം. ഉദരം, നെഞ്ച് ഭാഗങ്ങളിലെ ആന്തരാവയവങ്ങള്‍ക്കെല്ലാം ഗുണകരമാണ് ഈ ആസനം.
ശശാങ്കാസനം ചെയ്യുമ്പോള്‍ മനുഷ്യശരീരം മുയലിന്റെ ആകൃതിയിലായിത്തീരും. ഇരുന്നുകൊണ്ടാണ് ആസനം ചെയ്തു തുടങ്ങേണ്ടത്. കാലുകള്‍ പിന്നോട്ടുമടക്കി പെരുവിരലുകള്‍ പരസ്പരം തൊടുവിച്ചശേഷം അമര്‍ന്നിരിക്കണം. തുടര്‍ന്നു കാല്‍മുട്ടുകള്‍ പരമാവധി വിടര്‍ത്തുക. ഇനി, കൈകള്‍ തറയില്‍ മുന്നിലേക്കു പരമാവധി നീട്ടി പതിച്ചുവെക്കുക. താടി നിലത്തുമുട്ടുന്ന വിധത്തില്‍ ശരീരം ഭൂമിയോടു ചേര്‍ത്ത് അമര്ന്നുകിടക്കുക. ഈ അവസ്ഥയില്‍ തുടര്‍ന്നുകൊണ്ട് ശ്വാസമെടുക്കുകയും പുറത്തേക്കു വിടുകയും ചെയ്യുന്നത് ആവര്‍ത്തിക്കുക.
ആരോഗ്യസ്ഥിതി അനുസരിച്ച് ഒന്നിലേറ തവണ ശശാങ്കാസനം ചെയ്യുന്നതു നല്ലതാണ്.
.ശശാങ്കാസനം ചെയ്യുമ്പോള്‍ മനുഷ്യശരീരം മുയലിന്റെ ആകൃതിയിലായിത്തീരും. ഇരുന്നുകൊണ്ടാണ് ആസനം ചെയ്തു തുടങ്ങേണ്ടത്. കാലുകള്‍ പിന്നോട്ടുമടക്കി പെരുവിരലുകള്‍ പരസ്പരം തൊടുവിച്ചശേഷം അമര്‍ന്നിരിക്കണം. തുടര്‍ന്നു കാല്‍മുട്ടുകള്‍ പരമാവധി വിടര്‍ത്തുക. ഇനി, കൈകള്‍ തറയില്‍ മുന്നിലേക്കു പരമാവധി നീട്ടി പതിച്ചുവെക്കുക. താടി നിലത്തുമുട്ടുന്ന വിധത്തില്‍ ശരീരം ഭൂമിയോടു ചേര്‍ത്ത് അമര്ന്നുകിടക്കുക. ഈ അവസ്ഥയില്‍ തുടര്‍ന്നുകൊണ്ട് ശ്വാസമെടുക്കുകയും പുറത്തേക്കു വിടുകയും ചെയ്യുന്നത് ആവര്‍ത്തിക്കുക.
ആരോഗ്യസ്ഥിതി അനുസരിച്ച് ഒന്നിലേറ തവണ ശശാങ്കാസനം ചെയ്യുന്നതു നല്ലതാണ്.