ശ്രീകൃഷ്ണന് ദേഹത്യാഗം ചെയ്ത പ്രഭാസം
December 12 2017
പുരാണകാലം തൊട്ടു പ്രശസ്തമാണ് ഗുജറാത്ത് സൗരാഷ്ട്രയിലെ പ്രഭാസം. അറബിക്കടലോരത്തുള്ള ഈ പുണ്യകേന്ദ്രം പ്രഭ ചൊരിയുന്ന തീര്‍ഥാടനകേന്ദ്രമാണ്. പ്രഭ പരത്തുന്നതാണു പ്രഭാസം. വെളിച്ചമെന്നും അര്‍ഥം. ഭൂമിക്കു ചൂടും വെളിച്ചവുമേകുന്ന സൂര്യന് പ്രഭാകരനാണ്. ശാപമുക്തി നേടി ചന്ദ്രന് പ്രഭ നേടിയ സ്ഥലമാണു പ്രഭാസമെന്നും വിശ്വാസമുണ്ട്. എന്നാല്‍, പ്രഭാസത്തെക്കുറിച്ചുള്ള ഏറ്റവും പ്രധാന ഐതിഹ്യം ശ്രീകൃഷ്ണനും ബലരാമനുമായി ബന്ധപ്പെട്ടുള്ളതാണ്. ഇരുവരും ദേഹത്യാഗം ചെയ്തത് ഇവിടെ വെച്ചാണെന്നാണു കരുതിപ്പോരുന്നത്.
യാദവവംശം നശിക്കാന്‍ പോകുകയാണെന്നു തിരിച്ചറിഞ്ഞ ശ്രീകൃഷ്ണന് പ്രഭാസത്തിലേക്കു പോകാന്‍ യാദവരോട് ആജ്ഞാപിച്ചുവത്രെ. ഇവിടെവെച്ചാണു യാദവരുടെ അന്ത്യമുണ്ടായതെന്നാണു വിശ്വാസം. ശ്രീകൃഷ്ണനും ബലരാമനും സ്വധാമം പൂകിയതും ഇവിടെവെച്ചുതന്നെ.
പ്രഭാസനഗരത്തിനു പുറത്തുള്ള സമുദ്രം അഗ്നിതീര്‍ഥം എന്നാണ് അറിയപ്പെടുന്നത്.
ഭൂമിശാസ്ത്രപരമായ പല സവിശേഷതകളും ഉള്ള ഇടംകൂടിയാണ് ഇത്. ഹിരണ്യ, സരസ്വതി, കപില എന്നീ നദികള്‍ സമുദ്രത്തില്‍ ചേരുന്നതിനാല്‍ ഈ സ്ഥലത്തിനു പ്രാചീത്രിവേണി എന്നു പേരുണ്ട്. നഗരത്തില്‍നിന്ന് ഒരു കിലോമീറ്റര്‍ മാറിയാണ് ഈ പ്രദേശം. ഇതിനടുത്തായി സൂര്യക്ഷേത്രം ഉണ്ട്. ക്ഷേത്രത്തിനു മുന്നിലുള്ള ഗുഹയിലാണ് സിദ്ധനാഥശിവന് ഉള്ളത്. അടുത്തുതന്നെ പേരാല്‍ച്ചുവട്ടില്‍ ബലദേവക്ഷേത്രവും കാണാം. ഇവിടെ വെച്ചാണത്രെ ബലദേവര്‍ അനന്തരൂപം കൈക്കൊണ്ടു പാതാളത്തിലേക്കു പോയത്. ഇതിനു സമീപത്താണു വല്ലഭാചാര്യരുടെ ആസ്ഥാനം. ദേഹോത്സര്ഗതീര്ഥം എന്നാണ് ഇവിടം അറിയപ്പെടുന്നത്.
ഭാലകതീര്ഥത്തില്വെച്ചു ശ്രീകൃഷ്ണന് വേടന്റെ അമ്പേറ്റു ദേഹത്യാഗം ചെയ്തു. ഇവിടെ മനോഹരമായ ഗീതാമന്ദിരം നിലകൊള്ളുന്നുണ്ട്. ഇവിടത്തെ തൂണുകളില്‍ ഭഗവദ്ഗീത മുഴുവനായും ആലേഖനം ചെയ്തിട്ടുണ്ട്.
ദേഹോത്സര്ഗ തീര്‍ഥത്തിനു മുന്നില്‍ ഹിരണ്യാ നദിയുടെ തീരത്തുള്ള യാദവസ്ഥലിയില്വെച്ചാണ് യാദവന്മാര് പരസ്പരം ഏറ്റുമുട്ടി നശിച്ചതെന്നാണു കരുതിപ്പോരുന്നത്.
സോമനാഥത്തിനും വേരാവലിനും ഇടയിലുള്ള ശശിഭൂഷണശിവന്റെ പുരാതനക്ഷേത്രം ബാണതീര്ഥത്തിലാണ് ഉള്ളത്. ഇതിനു പടിഞ്ഞാറ് സമുദ്രതീരത്താണു ചന്ദഭാഗാ തീര്‍ഥം. മണല്‍പ്പുറത്തു കപിലേശ്വരസ്ഥാനവും ഉണ്ട്.
ബാണതീര്ഥത്തില്നിന്നു നാലു കിലോമീറ്റര്‍ പടിഞ്ഞാറ് ഭാലകഗ്രാമത്തിലാണു ഭാലകതീര്ഥം ഉള്ളത്. തൊട്ടടുത്തായി പദ്മകുണ്ഡവുമുണ്ട്. ഇതിനടുത്തായി മോക്ഷാശ്വത്ഥത്തിനു ചുവട്ടില്‍ പ്രകടേശ്വരക്ഷേത്രം അഥവാ ഭാലേശ്വരക്ഷേത്രം കാണാം. ഇവിടെ വെച്ചാണ് മാനായി തെറ്റിദ്ധരിച്ച് ശ്രീകൃഷ്ണനെ ജരന് അമ്പെയ്തെന്നു പുരാണങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അരയാല്ച്ചുവട്ടിലിരിക്കെ ശ്രീകൃഷ്ണനുന നേരെ അമ്പു തൊടുത്തുവിട്ട ജരന് മുന്ജന്മത്തില് വാലിയായി മഹാവിഷ്ണു ശ്രീരാമാവതാരം കൈക്കൊണ്ട വേളയില്‍ ജീവിച്ചിരുന്നു എന്നാണു വിശ്വാസം. കാലില്‍ ഏറ്റ അമ്പെടുത്തു ഭാലുകുണ്ഡത്തിലേക്കു വലിച്ചെറിഞ്ഞ ശ്രീകൃഷ്ണ് ജരനു മുക്തി നല്‍കിയെന്നും കരുതിപ്പോരുന്നു.
.യാദവവംശം നശിക്കാന്‍ പോകുകയാണെന്നു തിരിച്ചറിഞ്ഞ ശ്രീകൃഷ്ണന് പ്രഭാസത്തിലേക്കു പോകാന്‍ യാദവരോട് ആജ്ഞാപിച്ചുവത്രെ. ഇവിടെവെച്ചാണു യാദവരുടെ അന്ത്യമുണ്ടായതെന്നാണു വിശ്വാസം. ശ്രീകൃഷ്ണനും ബലരാമനും സ്വധാമം പൂകിയതും ഇവിടെവെച്ചുതന്നെ.