നട്ടെല്ലിനു സുഖം പകരുന്ന വക്രാസനം
November 20 2017
പായയില്‍ ഇരുന്നശേഷം കാലുകള്‍ നീട്ടിവെക്കുക. തടര്‍ന്നു വലതുകാല്മുട്ട് മടക്കി ഇടതുകാലിനു സമീപത്തായി പതിച്ചുവെക്കുക. വലതുകൈ പിന്നിലും ഇടതുകൈ വലതുപാദത്തിനു സമീപത്തുമായി തറയില്‍ പതിക്കുക. വലതുകാല്മുട്ട് കക്ഷത്തിനിടയില്‍ ആയിരിക്കണം. തുടര്‍ന്നു പരമാവധി പിറകോട്ടുതിരിഞ്ഞു നേരെ നോക്കുക. സാധാരണ രീതിയില്‍ ശ്വസിച്ചുകൊണ്ട് ഈ സ്ഥിതിയില്‍ 30 സെക്കന്റ് തുടരുക. ആസനം ചെയ്ത് അവസാനിപ്പിക്കുമ്പോള്‍ ഇടതുകൈ പിന്നില്‍ പതിക്കുക. വലതുകാല്‍ നീട്ടിവെക്കണം. തുടര്‍ന്നു മറുഭാഗത്തേക്കും ഇതേ രീതിയില്‍ ആവര്‍ത്തിക്കുക.
നട്ടെല്ല് ഉള്‍പ്പെടുന്ന ശരീരഭാഗം ഏറെക്കുറേ വളച്ചും സമ്മര്‍ദം ചെലുത്തിയുമാണു വക്രാസനം ചെയ്യുന്നത്. ഇതുവഴി നട്ടെല്ലിന് അയവു ലഭിക്കുന്നു. നട്ടെല്ലിനോട് അനുബന്ധിച്ചുള്ള പേശികള്‍ക്കും വ്യായാമം ലഭിക്കുന്നു. ഹെര്‍ണിയ രോഗികള്‍ക്കു വക്രാസനം വളരെയധികം ഗുണപ്രദമാണ്.
.നട്ടെല്ല് ഉള്‍പ്പെടുന്ന ശരീരഭാഗം ഏറെക്കുറേ വളച്ചും സമ്മര്‍ദം ചെലുത്തിയുമാണു വക്രാസനം ചെയ്യുന്നത്. ഇതുവഴി നട്ടെല്ലിന് അയവു ലഭിക്കുന്നു. നട്ടെല്ലിനോട് അനുബന്ധിച്ചുള്ള പേശികള്‍ക്കും വ്യായാമം ലഭിക്കുന്നു. ഹെര്‍ണിയ രോഗികള്‍ക്കു വക്രാസനം വളരെയധികം ഗുണപ്രദമാണ്.