ഇന്ത്യയെ ഒന്നിപ്പിച്ചത് ശങ്കരാചാര്യര്‍: പ്രധാനമന്ത്രി
October 29 2017
ബെംഗളുരു: വേദങ്ങളിലൂടെയും ഉപനിഷത്തുക്കളിലൂടെയും ശങ്കരാചാര്യരാണ് ഇന്ത്യയെ ഒന്നിപ്പിച്ചതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. ദശമ സൗന്ദര്യലഹരി പാരായണോത്സവ മഹാസമര്പ്പണ വേദിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍നിന്നു ദുരാചാരങ്ങളെ നീക്കുകവഴി ശങ്കരാചാര്യര്‍ അവ വരുംതലമുറകളിലേക്കു വ്യാപിക്കുന്നതു തടഞ്ഞുവെന്നു നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. വിവിധ ദര്‍ശനങ്ങളില്‍നിന്നും ചിന്തകളില്‍നിന്നും മികച്ചവയെ ഉള്‍ക്കൊള്ളാന്‍ ആദിശങ്കരന് ശ്രദ്ധിച്ചു. ശങ്കരാചാര്യരുടെ തപസ്സാണ് ഇന്നും നിലകൊള്ളുന്ന, എല്ലാവരെയും ഉള്‍ക്കൊള്ളുകയും ഒന്നിച്ചു മുന്നേറുകയും ചെയ്യുന്ന ഇന്ത്യന്‍ സംസ്കാരത്തിന്റെ അടിത്തറ. ഈ സംസ്കാരമാണ് പുതിയ ഇന്ത്യയുടെ അടിത്തറ. എല്ലാവര്ക്കും ഒപ്പം, എല്ലാവര്ക്കും വികസനം എന്ന മന്ത്രം ഇതിന്റെ പിന്തുടര്ച്ചയാണെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
ഏതാനും ദിവസം മുമ്പ് കേദാര്‍നാഥ് സന്ദര്‍ശിച്ചിരുന്നു എന്നു വ്യക്തമാക്കിയ അദ്ദേഹം, വിദൂരമായ ആ സ്ഥലത്തും ഇന്ത്യയിലെങ്ങുമുള്ള മറ്റു സ്ഥലങ്ങളിലും വളരെ ഹ്രസ്വമായ ജീവിതകാലത്തിനിടെ ആദിശങ്കരന് വളരെയധികം കാര്യങ്ങള്‍ ചെയ്തുതീര്‍ത്തു എന്നത് അദ്ഭുതപ്പെടുത്തുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സൗന്ദര്യലഹരി സംഘമായി ആലപിക്കുകയും ചെയ്തു. എല്ലാവരും ഒത്തുചേര്‍ന്നു ജപിക്കുന്ന ഈ അനുഭവം തനിക്കു സവിശേഷമായ ഊര്‍ജം പകരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു.
.സമൂഹത്തില്‍നിന്നു ദുരാചാരങ്ങളെ നീക്കുകവഴി ശങ്കരാചാര്യര്‍ അവ വരുംതലമുറകളിലേക്കു വ്യാപിക്കുന്നതു തടഞ്ഞുവെന്നു നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. വിവിധ ദര്‍ശനങ്ങളില്‍നിന്നും ചിന്തകളില്‍നിന്നും മികച്ചവയെ ഉള്‍ക്കൊള്ളാന്‍ ആദിശങ്കരന് ശ്രദ്ധിച്ചു. ശങ്കരാചാര്യരുടെ തപസ്സാണ് ഇന്നും നിലകൊള്ളുന്ന, എല്ലാവരെയും ഉള്‍ക്കൊള്ളുകയും ഒന്നിച്ചു മുന്നേറുകയും ചെയ്യുന്ന ഇന്ത്യന്‍ സംസ്കാരത്തിന്റെ അടിത്തറ. ഈ സംസ്കാരമാണ് പുതിയ ഇന്ത്യയുടെ അടിത്തറ. എല്ലാവര്ക്കും ഒപ്പം, എല്ലാവര്ക്കും വികസനം എന്ന മന്ത്രം ഇതിന്റെ പിന്തുടര്ച്ചയാണെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.