സോമനാഥം: അക്രമങ്ങളില്‍ ഉലയാത്ത ധര്‍മാലയം
October 3 2017
ഗുജറാത്തിലെ വേരാവലില്‍ പ്രഭാസത്തിനടുത്തായി അലകളുടെ തഴുകലേറ്റ് അറബിക്കടലോരത്തു തലയുയര്‍ത്തി നില്ക്കുന്നു, സോമനാഥക്ഷേത്രം. 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാമത്തേതായ സനാതനധര്‍മത്തിന്റെ അമൂല്യമായ ഈ കേന്ദ്രം ഭാരതത്തിന്റെ രാഷ്ട്രീയ, അധിനിവേശ ചരിത്രത്തിലെ കറുത്ത ഏടുകളെ പ്രതിഫലിപ്പിക്കുന്നു. എത്രയോ തവണ വൈദേശിക ആക്രമണത്തിനു വിധേയമായിട്ടള്ള ആരാധനാലയമാണിത്. എങ്കിലും, നിധി തേടിയും സ്വര്‍ണമുള്‍പ്പെടെയുള്ള വിലപിടിച്ച വസ്തുക്കള്‍ കൊള്ളയടിക്കാനുമുള്ള ശ്രമങ്ങളെ അതിജീവിച്ച് നൂറ്റാണ്ടുകളായി ഭക്തമനസ്സുകളില്‍ സോമനാഥക്ഷേത്രം നിറഞ്ഞുനില്ക്കുന്നു.
ശിവപുരാണത്തില്‍ സോമനാഥം പരാമര്‍ശിക്കപ്പെടുന്നുണ്ട്:
'സോമനാഥം നരോ ദൃഷ്ട്വാ സര്വപാപാത് പ്രമുച്യതേ
ലബ്ധ്വാ ഫലം മനോഭീഷ്ടം മൃതഃ സ്വര്‍ഗം സമീഹതേ.
യദ്യദ്ഫലം സമുദ്ദിശ്യ കുരുതേ തീര്ഥമുത്തമം,
തത്തത്ഫലമവാപ്നോതി സര്‍വഥാ നാത്ര സംശയഃ.
സോമനാഥം ദര്‍ശിച്ചു മനുഷ്യന് സര്‍വപാപങ്ങളില്‍നിന്നും മുക്തനാകുന്നുവെന്നും. മനസ്സിന് ഇഷ്ടപ്പെട്ട ഫലത്തെ ലഭിച്ച് മരണശേഷം സ്വര്‍ഗത്തില്‍ മഹിമയെ പ്രാപിക്കുന്നുവെന്നും ഒരാള്‍ ഏതേതു ഫലം ഉദ്ദേശിച്ചാണോ ഈ ഉത്തമമായ തീര്‍ഥത്തെ സമീപിക്കുന്നത് അതതു ഫലത്തെ പ്രാപിക്കുന്നു എന്നതില്‍ സംശയമില്ല എന്നുമാണ് ശിവപുരാണത്തിലെ ഈ ശ്ലോകത്തില്‍ വിശദമാക്കപ്പെട്ടിരിക്കുന്നത്.
സോമനാഥത്തെക്കുറിച്ചുള്ള ഐതിഹ്യമിങ്ങനെ: ദക്ഷപ്രജാപതി തന്റെ 27 പുത്രിമാരെ ചന്ദ്രനു വിവാഹംചെയ്തു കൊടുത്തു. എന്നാല്‍ ചന്ദ്രന് രോഹിണിയോടായിരുന്നു കൂടുതല്‍ പ്രേമം. ഇതില്‍ കുപിതനായ ദക്ഷന് ക്ഷയരോഗിയായിത്തീരട്ടെ എന്നു ചന്ദ്രനെ ശപിച്ചു. ബ്രഹ്മാവിന്റെ ഉപദേശപ്രകാരം ഇവിടെയെത്തിയ ചന്ദ്രന് ശിവനെ ഭജിച്ചു രോഗവിമുക്തി നേടി. അങ്ങനെയാണ് ഇവിടുത്തെ ശിവന് സോമനാഥന് എന്നു പേരു വന്നത്.
സോമനാഥ ജ്യോതിര്ലിംഗത്തെക്കുറിച്ചുമുണ്ട് ഐതിഹ്യം. സൃഷ്ടിയുടെ ആരംഭത്തില്‍ ബ്രഹ്മദേവന് ഭൂമി കുഴിച്ചുകൊണ്ടിരിക്കെ കോഴിമുട്ടയുടെ വലിപ്പമുള്ള സ്വയംഭൂലിംഗമായി സോമനാഥദര്ശനമുണ്ടായി. ആ ലിംഗം തേന്‍, ദര്‍ഭ എന്നിവകൊണ്ടു മൂടിയ ബ്രഹ്മാവ് അതിന്മേല് ബ്രഹ്മശില വെച്ചു. അതിനുമുകളില്‍ ബൃഹത്സോമലിംഗം സ്ഥാപിച്ചു. ചന്ദ്രന് ആ ബൃഹത്ലിംഗമാണ് പൂജിച്ചത്. മൂലലിംഗം മനുഷ്യര്‍ക്കും ദേവര്ക്കുമെല്ലാം അസ്പൃശ്യമാണ്. ആ ലിംഗത്തെയാണ് സോമനാഥജ്യോതിര്ലിംഗം എന്നു പറയുന്നതെന്നാണു വിശ്വസിച്ചുപോരുന്നത്.
പല കാലഘട്ടത്തിലായ പല രൂപത്തിലെത്തിയ അധിനിവേശ ശക്തികളെ എങ്ങനെ ഭാരതം അതിജീവിച്ചു എന്നതിനെക്കുറിച്ചു വ്യക്തമായ സൂചന തരുന്ന തീര്ഥാടനകേന്ദമാണു സോമനാഥം. സഹസ്രാബ്ദങ്ങളോളം വിശ്വാസികള്‍ ദര്‍ശനം നടത്തിവന്നിരുന്ന സോമനാഥക്ഷേത്രം ഭാരത ചരിത്രത്തിന്റെ മധ്യകാലഘട്ടത്തിലും ആധുനിക കാലഘട്ടത്തിലും പലതവണ മുസ്ലീം ആക്രമണകാരികളാല്‍ തകര്‍ക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. എ.ഡി. 641ല്‍ പുതുക്കിപ്പണിത ക്ഷേത്രം അറബികള്‍ തകര്‍ത്തു. എ.ഡി. എട്ടാംശതകത്തില്‍ പുനര്‍നിര്‍മിച്ചെങ്കിലും പിന്നെയും നശിപ്പിക്കപ്പെട്ടു. പത്താംശതകത്തില്‍ ചാലൂക്യരാജാക്കന്മാര്‍ ക്ഷേത്രം പുനര്‍നിര്‍മിച്ചു. എ.ഡി 1144-ല്‍ ഈ മന്ദിരത്തിന്റെ ജീര്‍ണോദ്ധാരണം നടന്നു. എന്നാല്‍, 1296ല്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ നേതൃത്വത്തില്‍ ആക്രമിച്ചു തകര്‍ക്കപ്പെട്ടു. ഖില്‍ജി മടങ്ങിപ്പോയപ്പോള്‍ പുനര്‍നിര്‍മിക്കപ്പെട്ട ക്ഷേത്രം 1439ല്‍ മഹമൂദ് ഗസ്നിയുടെ സംഘം തകര്‍ത്തു. പിന്നെ പണിത ക്ഷേത്രവും തകര്‍ക്കപ്പെട്ടു. അവസാനമായി അഹല്യാബായി ആ ക്ഷേത്രത്തിനു സമീപത്തായി പുതിയ ക്ഷേത്രം പണിതു. സ്വാതന്ത്ര്യാനന്തരം സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ പഴയ സ്ഥലത്തുതന്നെ ക്ഷേത്രം പണി കഴിപ്പിക്കപ്പെട്ടു. തകര്‍ക്കപ്പെട്ട പാര്വതീക്ഷേത്രത്തിന്റെ അടിത്തറ ഇന്നും കാണാം. പുരാവസ്തു വകുപ്പിന്റെ കീഴിലാണ് ആ പ്രദേശമിപ്പോള്‍.
.ശിവപുരാണത്തില്‍ സോമനാഥം പരാമര്‍ശിക്കപ്പെടുന്നുണ്ട്: