നടുവേദനയ്ക്കു പരിഹാരമേകുന്ന ഉഷ്ട്രാസനം
September 28 2017
ദണ്ഡാസനത്തില്‍ നിന്നുകൊണ്ടാണ് ഉഷ്ട്രാസനത്തിലേക്കു കടക്കേണ്ടത്. ദണ്ഡാസത്തില്നിന്ന്, കാല്മുട്ടുകളിലൂന്നി നിവര്‍ന്നുനില്‍ക്കുക. ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട് ശരീരം പിന്നോട്ടുവളച്ച് ഇരുകൈകള്‍കൊണ്ടും രണ്ട് ഉപ്പൂറ്റികളിലും പിടിക്കുക. പത്തോ ഇരുപതോ സെക്കന്‍ഡ് സമയം ഈ സ്ഥിതിയില്‍ തുടരുക. ക്രമത്തില്‍ ശ്വാസം എടുക്കുകയും വിടുകയും ചെയ്യണം.
നടുവേദന കുറയാന്‍ വളരെയധികം സഹായകമാണ് ഈ ആസനം. ദണ്ഡാസനം ചെയ്താല്‍ വയറു ചാടുന്നതു കുറയുമെന്ന നേട്ടവുമുണ്ട്.
നടുവേദനയുള്ളവര്‍ ശ്രദ്ധിച്ചു മാത്രമേ ഈ ആസനം ചെയ്യാവൂ. അത്തരക്കാര്‍ ശരീരം സാധിക്കുന്നിടത്തോളം മാത്രം പിന്നോട്ടുവളച്ചാല് മതി. ഇതു ക്രമേണ കൂട്ടിക്കൊണ്ടുവരാന്‍ സാധിക്കുകയും ചെയ്യും. തുടര്‍ച്ചയായി ചെയ്യുന്നതിലൂടെ നടുവേദന ഒരു പരിധിവരെ മാറ്റിയെടുക്കാന്‍ സാധിക്കും.
സ്പോണ്ടിലൈറ്റിസ് ഉള്ളവരും ദണ്ഡാസനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. വേദന അനുഭവപ്പെടുംവിധം തല അധികം പിന്നോട്ടു വളയ്ക്കരുത്.
.നടുവേദന കുറയാന്‍ വളരെയധികം സഹായകമാണ് ഈ ആസനം. ദണ്ഡാസനം ചെയ്താല്‍ വയറു ചാടുന്നതു കുറയുമെന്ന നേട്ടവുമുണ്ട്.