ആയിഷയല്ല; ആതിര തന്നെ
September 21 2017
കൊച്ചി: ബന്ധുക്കളെ തള്ളി ഇസ്ലാം മതം സ്വീകരിച്ചിരുന്ന കാസര്‍കോട് ഉദുമയിലെ ആതിരയെന്ന പെണ്‍കുട്ടി ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്കു തിരികെപ്പോകാന്‍ തീരുമാനിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ആതിര തന്നെയാണു തീരുമാനം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. സുഹൃത്തുക്കളായ മുസ്ലീങ്ങളാണു തന്നെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ചതെന്നും അവരില്‍നിന്നു മനസ്സിലാക്കിയ കാര്യങ്ങളൊന്നും ശരിയല്ലെന്നു തിരിച്ചറിഞ്ഞ സാഹചര്യത്തിലാണു ഹിന്ദുമതത്തിലേക്കു മടങ്ങുന്നതെന്നും ആതിര വ്യക്തമാക്കി. മതംമാറാനായി വീടു വിട്ടിറങ്ങിയ പെണ്‍കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ കോടതിയുടെ സഹായം തേടുകയായിരുന്നു. ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയതോടെ കോടതി മതം മാറി ആയിഷയെന്ന പേരു സ്വീകരിച്ചിരുന്ന ആതിരയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ഉത്തരവിട്ടു. തുടര്‍ന്നു മതങ്ങളെക്കുറിച്ചും ഹിന്ദുധര്മത്തെക്കുറിച്ചും പഠിച്ചതോടെയാണ് ഹിന്ദുമതത്തിലേക്കു മടങ്ങാന്‍ തീരുമാനിച്ചതെന്ന് ആതിര വെളിപ്പെടുത്തി.
ജൂലൈ പത്തിനായിരുന്നു ആതിരയെ ഉദുമയില്‍നിന്നു കാണാതായത്. ഇസ്ലാമില്‍ ചേരാന്‍ പോകുന്നുവെന്നു കത്തെഴുതിവെച്ചായിരുന്നു അപ്രത്യക്ഷമായത്. എന്നാല്‍, രണ്ടാഴ്ചയ്ക്കുശേഷം കണ്ണൂരില്‍ ആതിരയെ കണ്ടെത്തി. അപ്പോഴേക്കും മതം മാറി ആയിഷയെന്ന പേരു സ്വീകരിച്ചിരുന്നു. വീട്ടിലേക്കു മടങ്ങിപ്പോകാന്‍ തയ്യാറായതുമില്ല.
തുടര്‍ന്നാണ്, വീട്ടുകാര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. കോടതി കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം അയക്കാന്‍ ഉത്തരവിട്ടു. ഇതിനുശേഷം എറണാകുളത്തുള്ള ഒരു സ്ഥാപനത്തില്‍നിന്നു വിവിധ മതങ്ങളെക്കുറിച്ചു പഠിച്ചുവെന്നും അതോടെ ഇസ്ലാമിനെക്കുറിച്ചു താന്‍ മനസ്സിലാക്കിയതൊക്കെ തെറ്റാണെന്നു ബോധ്യപ്പെട്ടുവെന്നും ആതിര വെളിപ്പെടുത്തി.
മതം മാറാന്‍ തീവ്രവാദസംഘടനകളൊന്നും തന്നെ സമീപിച്ചിട്ടില്ല. മുസ്ലീങ്ങളെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുമില്ല. അതേസമയം, മതം മാറുന്നതിനാവശ്യമായ സഹായങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ നല്‍കിയിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.
.ജൂലൈ പത്തിനായിരുന്നു ആതിരയെ ഉദുമയില്‍നിന്നു കാണാതായത്. ഇസ്ലാമില്‍ ചേരാന്‍ പോകുന്നുവെന്നു കത്തെഴുതിവെച്ചായിരുന്നു അപ്രത്യക്ഷമായത്. എന്നാല്‍, രണ്ടാഴ്ചയ്ക്കുശേഷം കണ്ണൂരില്‍ ആതിരയെ കണ്ടെത്തി. അപ്പോഴേക്കും മതം മാറി ആയിഷയെന്ന പേരു സ്വീകരിച്ചിരുന്നു. വീട്ടിലേക്കു മടങ്ങിപ്പോകാന്‍ തയ്യാറായതുമില്ല.