ദണ്ഡാസനം
July 12 2017
നട്ടെലിനെ വടി(ദണ്ഡ്)പോലെ നിവര്‍ത്തി നിര്‍ത്തി ചെയ്യുന്ന ആസനമാണു ദണ്ഡാസനം. നട്ടെല്ലിനും പുറത്തെ പേശികള്‍ക്കും കരുത്തു പകരുന്ന ആസനമാണിത്.
തറയില്‍ ഇരുന്നശേഷം കാലുകള്‍ നീട്ടി ഇരിക്കുക. ഇരുകാലുകളും ചേര്‍ത്തുവെച്ചശേഷം കൈകള്‍ അരക്കെട്ടിനോടുചേര്ത്തുവെച്ച് കൈവെള്ള തറയോടു ചേര്‍ത്തു പതിച്ചുവെക്കുക. നിവര്‍ന്നിരുന്ന് ഇരുപതോ മുപ്പതോ സെക്കന്‍ഡ് സാധാരണ ഗതിയില്‍ ശ്വാസോച്ഛ്വാസം ചെയ്യുക.
നട്ടെല്ലിനു കരുത്തും അയവും പകരുന്ന ദണ്ഡാസനം നടുവേദന, കഴുത്തുവേദന തുടങ്ങിയ അസുഖങ്ങളെ ശമിപ്പിക്കുന്നു.