Yogaveethi

ത്രികോണാസനം

കൈകള്‍ അരക്കെട്ടില്‍ പതിച്ചുവെച്ച് കാലുകള്‍ അകത്തുക. തുടര്‍ന്നു ശ്വാസം എടുത്തുകൊണ്ട് കൈകള്‍ ചുമലിനു സമാന്തരമായി വെക്കുക. പിന്നീട് കൈപ്പത്തി മുന്നിലേക്ക് അഭിമുഖമായി നിര്‍ത്തുക. വലതുകാലിന്റെ വിരലുകള്‍ വലതുഭാഗത്തേക്കു നീട്ടിവെക്കുക. വലത്തോട്ട് നോക്കിക്കൊണ്ട് ശ്വാസംവിട്ടുകൊണ്ട് വലതുവശത്തേക്കു താഴുക. വലതുകൈ വലതു പാദത്തിന്റെ പിറകില്‍ മുട്ടിക്കുക. ഇടതുകൈ മുകളിലേക്ക് ഉയര്‍ത്തി ഉള്‍ഭാഗം മുന്‍വശത്തേക്ക് അഭിമുഖമായി നിര്‍ത്തുക. ഈ സ്ഥിതിയില്‍ ശ്വാസം എടുക്കുകയും പുറത്തേക്കു വിടുകയും ചെയ്യുക. ശ്വാസമെടുത്തുകൊണ്ട് നിവരുക. ഇതു മറുവശത്തേക്കും ചെയ്യുക.
ശരീരം ത്രികോണാകൃതിയില്‍ നിര്‍ത്തി ചെയ്യുന്ന ആസനമായതിനാലാണു ത്രികോണാസനം എന്ന പേരു ലഭിച്ചത്. വാരിയെല്ലുകള്‍ക്കും ശ്വാസകോശത്തിനും ഗുണകരമാണ് ഈ ആസനം.
.

Back to Top