പാദഹസ്താസനം
March 14 2017
പാദവും ഹസ്തവും അടുത്തുവരുന്ന ആസനം.
കാലുകള്‍ രണ്ടിഞ്ച് അകറ്റിനില്ക്കുക. ശ്വാസമെടുത്തുകൊണ്ട് കൈകള്‍ മുന്‍വശത്തുകൂടി മുകളിലേക്ക് ഉയര്‍ത്തുക. വലിഞ്ഞുനില്ക്കുക. ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് തലയും ചെവിയോടു ചേര്‍ത്തുനിര്‍ത്തി കൈകളും താഴ്ത്തുക. കൈകള്‍ കാല്‍വിരലില്‍ മുട്ടുന്നതുവരെ താഴ്ത്തണം. നെറ്റി കാല്‍മുട്ടില്‍ മുട്ടിക്കാന്‍ ശ്രമിക്കുകയും വേണം. കൈപ്പത്തികള്‍ പാദങ്ങള്‍ക്ക് ഇരു വശങ്ങളിലുമായി ഭൂമിയില്‍ പതിച്ചുവെക്കാന്‍ ശ്രമിക്കുക. 20 സെക്കന്‍ഡ് സമയം ഈ സ്ഥിതിയില്‍ തുടരുക.
പിന്നീട് ശ്വാസമെടുത്തുകൊണ്ട് കൈയും തലയും ഉയര്‍ത്തുക. നിവര്ന്നശേഷം ശ്വാസം വിട്ടുകൊണ്ട് കൈകള്‍ താഴ്ത്തുക.
നട്ടെല്ലിന്റെ ആരോഗ്യത്തിനു വളരെയധികം ഗുണകരമാണ് ഈ ആസനം. കുടവയര്‍ കുറയ്ക്കാനും സഹായകം. ദഹനശക്തി വര്‍ധിക്കുകയും ശരീരഭാരം കുറയുകയും ചെയ്യും.
കഴുത്തുവേദനയും നടുവേദനയും ഉള്ളവര്‍ ഈ ആസനം ചെയ്യരുത്.
.