Yogaveethi

വൃക്ഷാസനം

കാലുകള്‍ രണ്ടിഞ്ച് അകലത്തില്‍ വെക്കുക. തുടര്‍ന്ന് വലതു കാല്‍മുട്ടു മടക്കി പാദം കയ്യില്‍ പിടിക്കുക. പാദം മലര്‍ത്തി തുടയുടെ മുകള്‍ഭാഗത്തു ചേര്‍ത്തുവെക്കുക.

ശ്വാസം എടുത്തുകൊണ്ട് കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി കൂപ്പുക. സാധാരണ ശ്വാസഗതി പാലിച്ചുകൊണ്ട് 20 സെക്കന്‍ഡ് ഈ സ്ഥിതിയില്‍ തുടരുക. പിന്നീട് ശ്വാസം വിട്ടുകൊണ്ട് കൈകള്‍ താഴ്ത്തിയ ശേഷം കാല്‍ പൂര്‍വസ്ഥിതിയിലാക്കുക.
 
വൃക്ഷാസനം ചെയ്യുന്നത് ഏകാഗ്രത വര്‍ധിക്കാനും മനസ്സ് ശാന്തമാകാനും സഹായിക്കുന്നു.
 
.

Back to Top