താഡാസനം
February 23 2017
താഡാസനമെന്നും താലാസനമെന്നും ഈ ആസനത്തിനു പേരുണ്ട്. ഇതു ചെയ്യുന്നതിലൂടെ പേശികള്‍ വികസിക്കുകയും നട്ടെല്ലിന് അയവു ലഭിക്കുകയും ചെയ്യുന്നു. രക്തപ്രവാഹം വര്‍ധിക്കുന്നതിനും നടുവേദന, കഴുത്തുവേദന, കടച്ചില് തുടങ്ങിയ രോഗങ്ങള്‍ ഇല്ലാതാക്കാനും സഹായകമാണ്.
കാലുകള്‍ രണ്ടിഞ്ച് അകലത്തില്‍ വയ്ക്കുക. ശ്വാസം ഉള്ളിലേക്ക് എടുത്തുകൊണ്ട് കൈകള്‍ ചുമലിനു മുന്നിലൂടെ ഉയര്‍ത്തുക. ഇരുകൈകളുടെയും ഉള്‍ഭാഗം പുറത്തേക്കാക്കി കോര്‍ത്തുപിടിക്കുക. കാലിന്റെ പിന്‍ഭാഗം ഉയര്‍ത്തി വിരലുകളില്‍ നിന്നുകൊണ്ട്, ശ്വാസം എടുത്തു കൈകള്‍ പരമാവധി ഉയര്‍ത്തുക. ഈ സ്ഥിതിയില്‍ 20 സെക്കന്‍ഡ് സമയം തുടരുക. പിന്നീട്, ശ്വാസം വിട്ടുകൊണ്ടു കാലുകളുടെ പിന്‍ഭാഗം നിലത്തു മുട്ടിക്കുക. കൈകള്‍ വേര്‍പെടുത്തി ഇരുവശത്തുകൂടി താഴ്ത്തുക.