തീവ്രവാദികളെ തിരുത്താന്‍ ഇസ്ലാമിക പണ്ഡിതര്‍ തയ്യാറാകണം: സ്വാമി ചിദാനന്ദ പുരി
January 16 2017
കോഴിക്കോട്: മനുഷ്യജീവിതത്തില്‍ സുഖദുഃഖങ്ങള്‍ വന്നുചേരുക സ്വാഭാവികമാണെന്നും സുഖദുഃഖങ്ങള്‍ ഹര്ഷവിഷാദങ്ങളായി മാറാതിരിക്കാന്‍ ശ്രമിക്കണമെന്നും കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി. കോഴിക്കോട് ധര്മപ്രഭാഷണ പരമ്പരയ്ക്കിടെ ഉയര്‍ന്ന സംശയത്തിനു മറുപടി നല്‍കവേയാണ് സ്വാമി ചിദാനന്ദ പുരി ഈ മറുപടി നല്‍കിയത്. മറ്റൊരു ചോദ്യത്തിനു മറുപടി നല്കവേ, ജിഹാദ് പോലുള്ള പദങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തു യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇത് ഇല്ലാതാക്കാന്‍ ഇസ്ലാമിക പണ്ഡിതര്‍ മുന്‍കയ്യെടുക്കണമെന്നും സ്വാമി ചിദാനന്ദ പുരി അഭ്യര്‍ഥിച്ചു.
ദുഃഖം മാത്രം ഉള്ളവര്‍ ലോകത്തു കാണില്ല. സുഖം അറിയാത്തവര്‍ക്കു ദുഃഖം തിരിച്ചറിയാന്‍ കഴിയില്ലല്ലോ. മനുഷ്യനു സുഖവും ദുഃഖവും വന്നുചേരും. രണ്ടും വന്നതുപോലെ തിരിച്ചുപോകുകയും ചെയ്യും. ഇക്കാര്യം തിരിച്ചറിയണം. സുഖദുഃഖങ്ങള്‍ ഹര്ഷവിഷാദങ്ങളായി മാറിയാല്‍ നമ്മുടെ സമത നഷ്ടപ്പെടും. അത്തരമൊരു സാഹചര്യം ജീവിതത്തില്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം.
ജിഹാദ് പോലുള്ള പദങ്ങള്‍ ദൂര്‍വ്യാഖ്യാനം ചെയ്തു യുവാക്കളെ വഴിതെറ്റിക്കുന്ന സ്ഥിതിയുണ്ട്. തീവ്രവാദികളാണ് ഇതിനു പിന്നില്‍. ഇത്തരം പദങ്ങളുടെ ശരിയായ അര്‍ഥം സമൂഹത്തിനു മുന്നില്‍ വെക്കാന്‍ ഇസ്ലാമിക പണ്ഡിതര്‍ക്കു സാധിക്കണം. അവര്‍ക്കും മതത്തിന്റെ പേരില്‍ തീവ്രവാദം നടത്തുന്നവരെ തിരുത്താന്‍ സാധിക്കുകയും വേണം.
ജിഹാദ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നറിയാന്‍ തീവ്രവാദികളെ സമീപിച്ചിട്ടു കാര്യമില്ല. ജിഹാദ് എന്നാല്‍ അക്രമവും ഹിംസയുമാണെന്നാണ് അവര്‍ കരുതുന്നത്. അഹമ്മദിയ്യ പ്രസ്ഥാനം, സൂഫി പ്രസ്ഥാനം, സുന്നത്ത് ഖുര്‍ആന്‍ സൊസൈറ്റി തുടങ്ങിയ പ്രസ്ഥാനങ്ങളുടെ ഭാഗമായി ജീവിക്കുന്ന ഇസ്ലാമിക പണ്ഡിതരില്‍നിന്ന് ഇതേക്കുറിച്ചു മനസ്സിലാക്കാന്‍ സാധിക്കും.
മതത്തിന്റെ പേരില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനത്തെ നേരിടുന്നതിനു തടസ്സം വോട്ട്ബാങ്ക് രാഷ്ട്രീയമാണ്. മതത്തിന്റെ പേരില്‍ അധികാരസ്ഥാനങ്ങള്‍ക്കായി പിടിവലി നടക്കുന്ന ഇപ്പോഴത്തെ രീതി മാതൃകാപരമല്ലെന്നും സ്വാമി ചിദാനന്ദ പുരി ചൂണ്ടിക്കാട്ടി.
.ദുഃഖം മാത്രം ഉള്ളവര്‍ ലോകത്തു കാണില്ല. സുഖം അറിയാത്തവര്‍ക്കു ദുഃഖം തിരിച്ചറിയാന്‍ കഴിയില്ലല്ലോ. മനുഷ്യനു സുഖവും ദുഃഖവും വന്നുചേരും. രണ്ടും വന്നതുപോലെ തിരിച്ചുപോകുകയും ചെയ്യും. ഇക്കാര്യം തിരിച്ചറിയണം. സുഖദുഃഖങ്ങള്‍ ഹര്ഷവിഷാദങ്ങളായി മാറിയാല്‍ നമ്മുടെ സമത നഷ്ടപ്പെടും. അത്തരമൊരു സാഹചര്യം ജീവിതത്തില്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം.