Sanathanam

വേദാന്തരത്‌നം പുരസ്‌കാരം ദിവ്യാനന്ദ സരസ്വതി സ്വാമിക്കു സമര്‍പ്പിച്ചു

കോഴിക്കോട്: വേദാന്തശാസ്ത്രത്തിന് അനുസൃതമായി ദേശീയ, അന്തര്‍ദേശീയ തലത്തില്‍ വേദാന്തപ്രചരണം നടത്തുന്ന പണ്ഡിതര്‍ക്കു കൊളത്തൂര്‍ അദ്വൈതാശ്രമം നല്‍കിവരുന്ന വേദാന്തരത്‌നം പുരസ്‌കാരം ഋഷികേശ് കൈലാസാശ്രമം മഠാധിപതി മഹാമണ്ഡലേശ്വര്‍ ദിവ്യാനന്ദ സരസ്വതി സ്വാമിക്കു സമര്‍പ്പിച്ചു. അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരിയാണു പുരസ്‌കാരം സമര്‍പ്പിച്ചത്. സ്വാമി ചിദാനന്ദ പുരിയുടെ കോഴിക്കോട് വാര്‍ഷിക ധര്‍മപ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനവേദിയിലാണു പുരസ്‌കാരസമര്‍പ്പണം നടന്നത്.
ആഗോളതലത്തില്‍ വേദാന്തപ്രചരണം നടത്തിവരുന്ന സന്ന്യാസിമാരില്‍ ഏറെപ്പേരുടെ മൂലസ്ഥാനമായ ഋഷികേശ് കൈലാസാശ്രമത്തിലെ പതിനൊന്നാമതു മഠാധിപതിയും നൂറുകണക്കിനു വേദാന്താചാര്യന്മാരുടെ ഗുരുനാഥനുമാണു ദിവ്യാനന്ദ സരസ്വതി സ്വാമി.
അദ്വൈതാശ്രമത്തിന്റെ രജതജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സേവാപ്രവര്‍ത്തനങ്ങള്‍ക്കായുള്ള നിധിസമാഹരണത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ആദ്യസംഭാവന ഡോ. ഐഷ ഗുഹ്‌രാജ്, അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാട് എന്നിവരില്‍നിന്നു സ്വീകരിച്ചുകൊണ്ട് ദിവ്യാനന്ദ സരസ്വതി സ്വാമിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
.

Back to Top