ഗുരുവായൂരില്‍ അഭൂതപൂര്‍വമായ ഏകാദശിത്തിരക്ക്
December 10 2016
ഗുരുവായൂര്‍: ഏകാദശിനാളിലെ വിശേഷാല്‍ ചടങ്ങുകളാലും കൂപ്പുകൈകളുമായി ക്ഷേത്രനഗരി നിറഞ്ഞ ഭക്തസഹസ്രങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന നാമജപത്താലും ഗുരുപവനപുരി പതിവിലുമെത്രയോ ഭക്തിസാന്ദ്രമായി. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശി നാളില്‍ ആഘോഷിക്കുന്ന ഗുരുവായൂര്‍ ഏകാദശിക്കു പരമാവധി തയ്യാറെടുപ്പു നടത്തിയിരുന്നെങ്കിലും വന്നണഞ്ഞ ഭക്തരെ മുഴുവന്‍ ഉള്‍ക്കൊള്ളാനാവാതെ അമ്പലവും പരിസരവും വീര്‍പ്പുമുട്ടി. മുന്‍വര്‍ഷങ്ങളിലേതിനെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതല്‍ തിരക്കുണ്ടായി.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയതും അര്‍ജുനനു ശ്രീകൃഷ്ണന് ഭഗവദ് ഗീത ഉപദേശിച്ചതും വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശി നാളിലാണെന്നാണു വിശ്വാസം. മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് നരായണീയം ഭഗവാനു സമര്‍പ്പിച്ചതും ഇതേ ദിവസമാണ്.
ഏകാദശി പ്രമാണിച്ച് ക്ഷേത്രത്തില്‍നിന്ന് രാവിലെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്തു നടക്കും. വൈകിട്ട് തിരിച്ച് രഥം എഴുന്നള്ളത്തുമുണ്ടാകും. ഗജരത്നം പത്മനാഭനും വലിയ കേശവനുമാണ് തിടമ്പേറ്റിയത്.
പതിവുതിരക്കിനു പുറമെ ഏകാദശിവ്രതം എടുത്തവരും എത്തിയതോടെയാണു ഗുരുവായൂരില്‍ തിരക്കു വര്‍ധിച്ചത്. ഇതോടൊപ്പം ശബരിമല ദര്‍ശനത്തിനു പോകുന്നവര്‍ സംഘങ്ങളായി എത്തുക കൂടി ചെയ്തതോടെ പലപ്പോഴും ദര്‍ശനത്തിനായി നീണ്ട ക്യൂ രൂപപ്പെട്ടു. നിര്മാല്യദര്ശനത്തിനു മണിക്കൂറുകള്‍ക്കു മുമ്പു രൂപപ്പെട്ട ക്യൂ ഏതാണ്ട് ദിവസം മുഴുവന്‍ തുടരുന്ന സ്ഥിതിയാണുണ്ടായത്.
.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയതും അര്‍ജുനനു ശ്രീകൃഷ്ണന് ഭഗവദ് ഗീത ഉപദേശിച്ചതും വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശി നാളിലാണെന്നാണു വിശ്വാസം. മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് നരായണീയം ഭഗവാനു സമര്‍പ്പിച്ചതും ഇതേ ദിവസമാണ്.