മഹാബലിക്കു സുതലം പ്രാപ്തമാക്കിയ ഓണം
September 14 2016
കേരളത്തിലെ ജനങ്ങള്‍ അത്യന്തം ഉത്സാഹത്തോടുകൂടി ആചരിക്കുന്ന ആഘോഷം. ചിങ്ങമാസത്തിലെ അത്തം മുതല്‍ പത്തു ദിവസമാണ് ഓണാഘോഷങ്ങള്‍.
ഓണത്തെ സംബന്ധിക്കുന്ന ഐതിഹ്യം വാമനമൂര്‍ത്തിയുടെ അവതാരവുമായി ബന്ധപ്പെട്ടു കൊണ്ടുള്ളതാണ്. വിപരീതശക്തികളുടെ നിയമിതവും സന്തുലിതവുമായ ഭാവത്തിലാണ് പ്രപഞ്ചം സുഘടിതമായി നിലകൊള്ളുന്നത്. എപ്പോള്‍ ഇതിനു ക്ഷതി സംഭവിക്കുന്നുവോ അപ്പോള്‍ പ്രപഞ്ചവ്യവസ്ഥ താറുമാറാവും. ആ സ്ഥിതി വരുമ്പോഴൊക്കെത്തന്നെ ഏതെങ്കിലും പ്രകാരത്തില്‍ ധര്മസംസ്ഥാപനത്തിനുള്ള മൂര്‍ത്തികള്‍ ആവിര്‍ഭവിക്കുകയും സന്തുലിതഭാവത്തെ വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ വിപരീതശക്തികളെ ആസുരികശക്തിയെന്നും ദൈവീശക്തിയെന്നുമുള്ള പേരുകളില്‍ ശാസ്ത്രത്തില്‍ പരാമര്‍ശിക്കുന്നു. ആസുരീസമ്പത്തിന്റെ വര്‍ദ്ധിതമായ വികാസത്താല്‍ ദൈവീസമ്പത്തിന് ശോഷണം സംഭവിച്ച സാഹചര്യത്തിലാണ് ആസുരഭാവത്തിന്റെ വര്‍ദ്ധനവിനെ തടഞ്ഞ് പ്രപഞ്ചവ്യവസ്ഥയെ പുനഃക്രമീകരിക്കുന്നതിനായി വാമനമൂര്‍ത്തി അവതരിച്ചത്.
അസുരരാജാവായ മഹാബലിയുടെ ആധിപത്യത്തിലായിരുന്നു അന്നു ഭൂമി. ബലി വലിയ ധര്മിഷ്ഠനായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ അനുയായികള്‍ കേവലം അസുരപ്രകൃതിക്കാരായിരുന്നതിനാല് ബലിയുടെ വാഴ്ച അസുരശക്തിയുടെ വര്‍ധനവിലും പ്രപഞ്ചവ്യവസ്ഥയുടെ താളംതെറ്റലിലും ചെന്നവസാനിക്കുമെന്നു കണ്ട ദേവന്മാര് വിഷ്ണുവിനെക്കണ്ട് ഈ ദുരവസ്ഥയ്ക്കു പരിഹാരമുണ്ടാക്കിത്തരുവാന് അപേക്ഷിക്കുന്നു. അവരുടെ അപേക്ഷയെ മാനിച്ച മഹാവിഷ്ണു വാമനമൂര്‍ത്തിയായി അവതരിച്ചു. ബലി നര്‍മദാതീരത്ത് ഒരു അശ്വമേധയാഗം നടത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭം. മഹാബലിയുടെ യജ്ഞസ്ഥലിയിലേക്ക് വന്ന വാമനന്, ഇച്ഛിക്കുന്നത് നല്‍കാമെന്ന് ബലി വാഗ്ദാനം ചെയ്തു. മൂന്നു കാല്‍വെയ്ക്കാനുള്ള സ്ഥലം ആവശ്യപ്പെട്ട വാമനനോട് അത്രയും സ്ഥലം അളന്നെടുത്തുകൊള്ളുവാന്‍ ബലി സമ്മതിക്കുന്നു. പെട്ടെന്ന് മൂന്നു ലോകങ്ങളെയും വ്യാപിക്കത്തക്ക വിധത്തില്‍ വാമനന് വലുതാകുന്നു. രണ്ടു കാല്‍വെയ്പിലൂടെ സമ്പൂര്ണപ്രപഞ്ചത്തെയും അളന്നെടുത്ത ശേഷം മൂന്നാമത്തെ കാല്‍വെയ്പില്‍ താന്‍ വലിയ ദാതാവാണെന്നുള്ള ബലിയുടെ ശേഷിച്ച അഭിമാനത്തെക്കൂടി അവിടുന്ന് കവര്‍ന്നെടുത്തു. ആ അഭിമാനംകൂടി നഷ്ടമായതോടെ ദേവേന്ദ്രപദവിക്ക് ബലി അര്‍ഹനായി. അടുത്ത ദേവേന്ദ്രനായി വരട്ടെ എന്ന് വാമനന് ബലിയെ ആശീര്‍വദിച്ചു. ദേവേന്ദ്രന്റെ സ്ഥാനം ഒഴിയുന്നതുവരെ ദേവന്മാര്ക്കു പോലും ദുര്‍ലഭമായ സുതലം എന്ന സ്വര്‍ഗത്തില്‍ താമസിച്ചു കൊള്ളൂ എന്ന് വാമനന് ബലിയെ അനുഗ്രഹിക്കുകയും ആ കാലഘട്ടത്തിലെല്ലാം താന്‍ ബലിക്ക് പ്രത്യക്ഷനായിക്കൊള്ളും എന്നു വരംനല്കുകയും ചെയ്തു. ഇപ്രകാരം ബലിയെ അനുഗ്രഹിച്ചുകൊണ്ടുതന്നെ വാമനന് ദേവന്മാരുടെ അപേക്ഷപ്രകാരം പ്രപഞ്ചത്തെ അസുരശക്തിയില്നിന്നും മോചിപ്പിച്ചു. ഈ വാമനമൂര്‍ത്തിയുടെ അവതാരത്തെ വിശേഷമായ ഭാവത്തില്‍ നാം ആചരിക്കുന്നതാണ് ഓണം.
കാര്‍ഷികസമൂഹത്തെ സംബന്ധിച്ചിടത്തോളം ഇത് കൊയ്ത്തുത്സവമായും മാനിക്കപ്പെടുന്നുണ്ട്. അത്തം മുതല്‍ ഗൃഹാങ്കണം മെഴുകി നടുക്ക് വാമനമൂര്‍ത്തിയെ പ്രതിഷ്ഠിച്ച് വ്യത്യസ്ത പൂക്കളെ ഉപയോഗിച്ച് മനോഹരമായ പൂക്കളമിടുന്നു. പത്താം ദിവസമാണ് തിരുവോണം. എല്ലാ ദിവസവും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഭാവങ്ങളാല്‍ പ്രദേശം മുഴുവനും നിറഞ്ഞിരിക്കും എന്നതാണ് ഓണാഘോഷത്തിന്റെ ഏറ്റവും വലിയ സവിശേഷത.
.ഓണത്തെ സംബന്ധിക്കുന്ന ഐതിഹ്യം വാമനമൂര്‍ത്തിയുടെ അവതാരവുമായി ബന്ധപ്പെട്ടു കൊണ്ടുള്ളതാണ്. വിപരീതശക്തികളുടെ നിയമിതവും സന്തുലിതവുമായ ഭാവത്തിലാണ് പ്രപഞ്ചം സുഘടിതമായി നിലകൊള്ളുന്നത്. എപ്പോള്‍ ഇതിനു ക്ഷതി സംഭവിക്കുന്നുവോ അപ്പോള്‍ പ്രപഞ്ചവ്യവസ്ഥ താറുമാറാവും. ആ സ്ഥിതി വരുമ്പോഴൊക്കെത്തന്നെ ഏതെങ്കിലും പ്രകാരത്തില്‍ ധര്മസംസ്ഥാപനത്തിനുള്ള മൂര്‍ത്തികള്‍ ആവിര്‍ഭവിക്കുകയും സന്തുലിതഭാവത്തെ വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ വിപരീതശക്തികളെ ആസുരികശക്തിയെന്നും ദൈവീശക്തിയെന്നുമുള്ള പേരുകളില്‍ ശാസ്ത്രത്തില്‍ പരാമര്‍ശിക്കുന്നു. ആസുരീസമ്പത്തിന്റെ വര്‍ദ്ധിതമായ വികാസത്താല്‍ ദൈവീസമ്പത്തിന് ശോഷണം സംഭവിച്ച സാഹചര്യത്തിലാണ് ആസുരഭാവത്തിന്റെ വര്‍ദ്ധനവിനെ തടഞ്ഞ് പ്രപഞ്ചവ്യവസ്ഥയെ പുനഃക്രമീകരിക്കുന്നതിനായി വാമനമൂര്‍ത്തി അവതരിച്ചത്.