കാലിക്കറ്റ് സര്‍വകലാശാല സനാതനധര്മപഠന ഗവേഷണകേന്ദ്രം പ്ലാന്‍ കൈമാറി
June 28 2016
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സനാതനധര്മപീഠത്തിനു കീഴില്‍ ആരംഭിക്കുന്ന സനാതനധര്മപഠന ഗവേഷണകേന്ദ്രത്തിന്റെ പ്ലാന്‍ തയ്യാറായി. പ്രശാന്ത് അസോസിയേറ്റ്സ് തയ്യാറാക്കിയ പ്ലാനും എസ്റ്റിമേറ്റും പ്രമുഖ ആര്‍ക്കിടെക്റ്റ് എ.കെ.പ്രശാന്തില്‍നിന്ന് സനാതനധര്‍മപീഠം വിസിറ്റിംങ് പ്രൊഫസര്‍ സ്വാമി ചിദാനന്ദ പുരി ഏറ്റുവാങ്ങി. പ്ലാന്‍ കൈമാറുന്നതിനായി യൂണിവേഴ്സിറ്റി ക്യാംപസിലെ സനാതനധര്‍മപീഠം ഹാളില്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങ് കാലിക്കറ്റ് യൂണിവേഴ്സിറ്റി റജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദാണ് ഉദ്ഘാടനം ചെയ്തത്.
സനാതനധര്മപീഠത്തിന് അനുവദിക്കപ്പെട്ട 20 സെന്റ് സ്ഥലത്തു കേരളീയ വാസ്തുശില്പ മാതൃകയിലുള്ള കെട്ടിടം നിര്‍മിക്കാനാണു പദ്ധതി. മൂന്നു നില കെട്ടിടത്തില്‍ ഹാളുകളും ഓഫീസ് ആവശ്യത്തിനും മറ്റുമായ മുറികളും പാര്‍ക്കിംങ് സൗകര്യവും ഉണ്ടായിരിക്കും. അഞ്ചു കോടി രൂപയാണു പ്രതീക്ഷിക്കുന്ന പ്രാഥമിക ചെലവ്. പീഠത്തിന്റെ പ്രവര്‍ത്തനത്തിനു പിന്നെയും തുക കണ്ടെത്തേണ്ടിവരും.
കെട്ടിടനിര്‍മാണത്തിനും മറ്റു സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനും ഗവണ്മെന്റ് ഫണ്ട് കണ്ടെത്താനും ജനങ്ങളുടെ സഹകരണത്താല്‍ പണം സമാഹരിക്കാനും സാധിച്ചാല്‍ മാത്രമേ ശ്രമം വിജയത്തിലെത്തിക്കാന്‍ സാധിക്കൂ എന്ന് സ്വാമി ചിദാനന്ദ പുരി അധ്യക്ഷപ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. 2005ല്‍ സ്ഥാപിതമായി ഇതുവരെ ലക്ഷ്യത്തില്‍നിന്ന് അല്പം പോലും വ്യതിചലിക്കാതെ പ്രവര്‍ത്തിക്കാന്‍ സനാതനധര്മപീഠത്തിനു സാധിക്കുന്നുണ്ടെന്നും ഇതു പോലൊരു മാതൃക കേരളത്തില്‍ മറ്റൊരു സര്‍വകലാശാലയിലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
സിന്‍ഡിക്കേറ്റംഗം ഒ.അബ്ദുല്‍ അലി, സനാതനധര്‍മ ട്രസ്റ്റ് വൈസ് ചെയര്മാന് കെ.ശ്രീധരന് നായര്‍, കര്‍മ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജനാര്ദനന്.സി. എന്നിവര്‍ ആശംസ നേര്‍ന്നു. ആര്‍ക്കിടെക്റ്റ് എ.കെ.പ്രശാന്ത് പ്ലാന്‍ വിശദീകരിച്ചു. സനാതനധര്‍മപീഠം കോ-ഓഡിനേറ്റര്‍ ശേഖരന് സി. സ്വാഗതവും ബാലഗോപാലന് പായിച്ചേരി നന്ദിയും പറഞ്ഞു.
ചിത്രം: കെട്ടിടത്തിന്റെ മാതൃക സ്വാമി ചിദാനന്ദ പുരിക്ക് ആര്‍ക്കിടെക്റ്റ് എ.കെ.പ്രശാന്ത് കൈമാറുന്നു.
.സനാതനധര്മപീഠത്തിന് അനുവദിക്കപ്പെട്ട 20 സെന്റ് സ്ഥലത്തു കേരളീയ വാസ്തുശില്പ മാതൃകയിലുള്ള കെട്ടിടം നിര്‍മിക്കാനാണു പദ്ധതി. മൂന്നു നില കെട്ടിടത്തില്‍ ഹാളുകളും ഓഫീസ് ആവശ്യത്തിനും മറ്റുമായ മുറികളും പാര്‍ക്കിംങ് സൗകര്യവും ഉണ്ടായിരിക്കും. അഞ്ചു കോടി രൂപയാണു പ്രതീക്ഷിക്കുന്ന പ്രാഥമിക ചെലവ്. പീഠത്തിന്റെ പ്രവര്‍ത്തനത്തിനു പിന്നെയും തുക കണ്ടെത്തേണ്ടിവരും.