ഇരുള് നീങ്ങുംവരെ പഠിക്കണം: പ്രജ്ഞാനാനന്ദ തീര്‍ഥപാദ സ്വാമി
May 22 2016
കോഴിക്കോട്: ഈശ്വരാംശമാണു സകല ചരാചരങ്ങളിലും പ്രസരിക്കുന്നതെന്ന തത്ത്വം തിരിച്ചറിയുന്നതുവരെ പഠനം തുടരണമെന്നും അതായിരിക്കണം മനുഷ്യജന്മത്തിന്റെ ലക്ഷ്യമെന്നും വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ഥപാദ സ്വാമി. കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ ഘടകമായുള്ള കോഴിക്കോട് ശ്രീ ശാരദ അദ്വൈതാശ്രമത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അജ്ഞാനമാണു നമ്മെ ദുഃഖത്തിലേക്കു തള്ളിയിടുന്നത്. അജ്ഞാനമാകുന്ന ഇരുട്ട് അകലണമെങ്കില്‍ ജ്ഞാനമാകുന്ന വെളിച്ചമുണ്ടാകണം. ഏറ്റവും മഹത്തായ ദാനം വിദ്യ പകര്‍ന്നുനല്‍കലാണ്. ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ വിദ്യ പകര്‍ന്നു നല്കുമ്പോള് അതിന്റെ മഹത്വം മനസ്സിലാക്കാന്‍ സാധാരണക്കാര്‍ക്കു സാധിച്ചെന്നുവരില്ല. എന്നാല്‍ അതുകൊണ്ട് ആ കര്‍മത്തിന്റെ മഹത്വം ഇല്ലാതാകുന്നില്ലെന്നും പ്രജ്ഞാനാനന്ദ തീര്‍ഥപാദസ്വാമി പറഞ്ഞു.
തിരുവല്ല ശ്രീരാമകൃഷ്ണമഠം ആചാര്യന് ഗോലോകാനന്ദ സ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കൊല്‍ക്കത്ത ബേലൂര്‍ ശ്രീരാമകൃഷ്ണമഠം ബ്രഹ്മചാരി ട്രെയിനിങ് സെന്റര്‍ ആചാര്യന് സ്വപ്രഭാനന്ദ സ്വാമി ശ്രീ ശാരദ അദ്വൈതാശ്രമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദ പുരി സ്വാമി ആമുഖഭാഷണം നിര്‍വഹിച്ചു. പ്രവ്രാജിക തപഃപ്രാണാ മാതാ (ശ്രീ ശാരദാ മഠം, തൃശൂര്‍), ആപ്തലോകാനന്ദ സ്വാമി (ശ്രീരാമകൃഷ്ണമഠം, കൊയിലാണ്ടി), പ്രവ്രാജിക മാതൃക പ്രാണാ മാതാ (ശ്രീശാരദാശ്രമം, കോഴിക്കോട്), വിനിശ്ചലാനന്ദ സ്വാമി (ശ്രീരാമകൃഷ്ണാശ്രമം, കോഴിക്കോട്), അധ്യാത്മാനന്ദ സരസ്വതി സ്വാമി (സംബോധ് ഫൗണ്ടേഷന്, തിരുവനന്തപുരം), ബ്രഹ്മചാരി വിവേകാമൃത ചൈതന്യ (മാതാ അമൃതാനന്ദമയീമഠം, കോഴിക്കോട്), പട്ടയില്‍ പ്രഭാകരന് (ജനറല്‍ കണ്‍വീനര്‍, സനാതനധര്‍മപരിഷത്ത്) എന്നിവര്‍ പ്രസംഗിച്ചു.
ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി സ്വാമിനി ശിവാനന്ദ പുരി സ്വാഗതവും ശ്രീ വല്ലോറക്കാവ് ക്ഷേത്രസമിതി അധ്യക്ഷന്‍ എം.കെ.രജീന്ദ്രനാഥ് നന്ദിയും പറഞ്ഞു.
ഉദ്ഘാടനസമ്മേളനത്തിനു മുന്നോടിയായി മഹാഗണപതിഹവനവും സന്ന്യാസിമാരെ ആദരിക്കുന്ന യതിപൂജയും നടന്നു.
നിത്യേനയുള്ള സത്സംഗങ്ങളും പ്രതിവാര ക്ലാസുകളും പുതിയ ആശ്രമത്തില്‍ നടക്കുമെന്ന് ചിദാനന്ദ പുരി സ്വാമി ആമുഖഭാഷണത്തില്‍ വ്യക്തമാക്കി. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കായുള്ള ശാസ്ത്രപഠന ക്ലാസുകള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക. സനാതനധര്‍മ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും ആശ്രമം നേതൃത്വം നല്‍കും. കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന പുസ്തകങ്ങളും സി.ഡികളും ഇവിടെ ലഭ്യമാകും.

(ഫോട്ടോ: കോഴിക്കോട് ശ്രീ ശാരദ അദ്വൈതാശ്രമം സ്വപ്രഭാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു.)
.