ലണ്ടന്‍ ഹിന്ദുമത പരിഷത്ത് സ്വാമി ചിദാനന്ദ പുരി ഉദ്ഘാടനം ചെയ്തു
May 3 2016
ലണ്ടന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ലണ്ടന്‍ ഹിന്ദുമത പരിഷത്ത് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി ഉദ്ഘാടനം ചെയ്തു. സനാതനധര്‍മ്മത്തിന്റെ വഴിവിളക്കുകളായുള്ള ആയിരക്കണക്കിനു ഋഷിമാരും പതിനായിരക്കണക്കിനു ഗ്രന്ഥങ്ങളും കോടാനുകോടി ദൈവങ്ങളും സമ്പന്നതയുടെ അടയാളമാണെന്നും അതില്‍ അഭിമാനിക്കുകയാണ് വേണ്ടതെന്നും സ്വാമിജി പറഞ്ഞു.
വന്ദേമാതര ആലാപനത്തോടെയാണ് ഉദ്ഘാടനസമ്മേളനത്തിനു തുടക്കമായത്. ലത സുരേഷ് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. സ്വിറ്റ്സര്‍ലാന്‍ഡ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓംകാര ആശ്രമത്തിലെ ആചാര്യ വിദ്യാഭാസ്കര്ജി, ക്രോയ്ഡോണ്‍ മേയര്‍ പറ്റ്രിഷിയ ഹേ ജസ്റിസ്, ബ്രിസ്റോള്‍ ലബോറട്ടറീസ് ഉടമ ടി.രാമചന്ദ്രന്, കൗണ്‍സിലറും മുന്‍ മേയറുമായ മഞ്ജു ശാഹുള്‍ ഹമീദ്, കൗണ്‍സിലര്‍ സ്റ്റുവെര്റ്റ് കോളിന്‍സ് എന്നിവര്‍ പ്രസംഗിച്ചു. മിനി വിജയകുമാര്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹിന്ദു സ്വയംസേവക് സംഘ് മുഖ്യ പ്രചാരകന് രാം വൈദ്യ, സതിഷ് കെ ശര്‍മ്മ എന്നിവര്‍ സന്ദേശങ്ങള്‍ നല്കി.
പ്രശസ്തമായ ആര്‍ച് ബിഷപ്പ് ലാന്‍ഫ്രങ്ക് അക്കാദമിയിലേക്ക് ഒഴുകിയെത്തിയ ജനസഞ്ചയം ഹിന്ദു ഐക്യം എന്ന സങ്കല്പത്തിന് ആവേശം പകര്‍ന്നു. മറ്റു ഹിന്ദുസമാജങ്ങളുടെ സഹകരണവും സാമുദായിക സംഘടനകളുടെ സാന്നിധ്യവും അന്യഭാഷക്കാരായ ഹിന്ദുക്കളുടെ സംഘടനകളുടെ പ്രാതിനിധ്യവും ഹിന്ദുമത പരിഷത്തിനെ ധന്യമാക്കി. ഞായറാഴ്ച രാവിലെ പത്തരയ്ക്കു തുടങ്ങിയ പരിഷത്ത് രാത്രി 10 വരെ നീണ്ടു. കലാസാംസ്കാരിക പരിപാടികളും അരങ്ങേറി. രാവിലെ 10.30നു മുരളി അയ്യരുടെ ഉഷഃപൂജയോടെ തുടങ്ങിയ പരിഷത്തില്‍ 11 മണിയോടെ ശില്പി രാജന് പന്തല്ലൂര്‍ തയ്യാറാക്കിയ കൊടിമരത്തില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് വിനീത് പിള്ളയുടെ കഥകളി, ഹാംഷയര്‍ ആന്‍ഡ് വെസ്റ്റ് സസ്സക്സ് ഹിന്ദു സമാജത്തിലെ വിഷ്ണുപ്രിയയുടെ നൃത്തം, കേംബ്രിഡ്ജ് ഹിന്ദുസമാജത്തിലെ അക്ഷിത ആനന്ദിന്റെ നൃത്തം, കെന്റ് ഹിന്ദു സമാജത്തിന്റെ നികിത സൌപര്‍ണിക നായര്‍, കാവ്യ എന്നിവരുടെ നൃത്തം, മിഥുന് എന്ന ബഹുമുഖപ്രതിഭയുടെ കര്‍ണ്ണശപഥം കഥാപ്രസംഗം, കേംബ്രിഡ്ജ്നിന്നുള്ള സുരേഷ് ശങ്കരന്‍കുട്ടിയുടെ വിജ്ഞാനപ്രദമായ പ്രഭാഷണം എന്നീ പരിപാടികളായിരുന്നു ഉച്ചവരെ.
ഉച്ചയ്ക്കുശേഷത്തെ പരിപാടികള്‍ ചെന്നൈ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന ശ്രീനിധി, ജയശ്രീ എന്നിവരുടെ സംഗീതക്കച്ചേരിയോടെ ആരംഭിച്ചു. പ്രശസ്ത വയലിന് വിദ്വാന് ദുരൈ ബാലസുബ്രമണ്യം വയലിനിലും സേലം ജെ. പത്മനാഭന് മൃദംഗത്തിലും അരുണ്‍ ഘടത്തിലും പക്കമേളം തീര്‍ത്തു. അതിനുശേഷം നടന്ന നൃത്തപരിപാടിയില്‍ വിനോദ് നായരും ശാലിനി ശിവശങ്കരിന്റെ നേതൃത്വത്തില്‍ ഉപഹാര്‍ സ്കൂള്‍ ഓഫ് ഡാന്‍സ് പ്രവര്‍ത്തകരും ചേര്‍ന്നു നടത്തിയ ഒരു മണിക്കൂര്‍ നീണ്ട പ്രകടനം ശ്രദ്ധേയമായി. നൂതന് എന്ന ബ്രിട്ടീഷ് പൗരന് നടത്തിയ യോഗ പ്രകടനം കാണികളെ വിസ്മയിപ്പിച്ചു. ഹഠയോഗ അടിസ്ഥാനമാക്കി അറുപതോളം ആസനങ്ങളാണ് അഞ്ച് മിനിട്ടുകൊണ്ട് വേദിയില്‍ പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് ദത്ത സഹജ യോഗ മിഷന് ചെയര്മാന് ചന്ദ്രകാന്ത് ശുക്ലയുടെ നേതൃത്വത്തില്‍ ആചാര്യ വിദ്യഭാസ്കര് ധ്യാനം പരിചയപ്പെടുത്തി.
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ബാലവേദിയിലെ കുട്ടികള്‍ അവതരിപ്പിച്ച ഭാരതത്തിലെ മഹദ്വ്യക്തികളെ പരിചയപ്പെടുത്തുന്ന അവതരണവും കേരളത്തിന്റെ ദൃശ്യസൗന്ദര്യം വിളിച്ചോതുന്ന ഗാനവും അവതരിപ്പിക്കപ്പെട്ടു. വനിതാവേദിയുടെ നാട്യചാരുതയോടെയുള്ള തിരുവാതിരക്കളിയായിരുന്നു പിന്നീട്. സുധീഷ് സദാനന്ദന്റെ ഭക്തിഗാനവും ശ്രദ്ധേയമായി.
ജയശ്രീ അശോക്കുമാര് നന്ദി പറഞ്ഞു. ദീപാരാധന നടത്തിയാണു പരിഷത്തിന്റെ പതാക താഴ്ത്തിയത്.
.വന്ദേമാതര ആലാപനത്തോടെയാണ് ഉദ്ഘാടനസമ്മേളനത്തിനു തുടക്കമായത്. ലത സുരേഷ് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. സ്വിറ്റ്സര്‍ലാന്‍ഡ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓംകാര ആശ്രമത്തിലെ ആചാര്യ വിദ്യാഭാസ്കര്ജി, ക്രോയ്ഡോണ്‍ മേയര്‍ പറ്റ്രിഷിയ ഹേ ജസ്റിസ്, ബ്രിസ്റോള്‍ ലബോറട്ടറീസ് ഉടമ ടി.രാമചന്ദ്രന്, കൗണ്‍സിലറും മുന്‍ മേയറുമായ മഞ്ജു ശാഹുള്‍ ഹമീദ്, കൗണ്‍സിലര്‍ സ്റ്റുവെര്റ്റ് കോളിന്‍സ് എന്നിവര്‍ പ്രസംഗിച്ചു. മിനി വിജയകുമാര്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹിന്ദു സ്വയംസേവക് സംഘ് മുഖ്യ പ്രചാരകന് രാം വൈദ്യ, സതിഷ് കെ ശര്‍മ്മ എന്നിവര്‍ സന്ദേശങ്ങള്‍ നല്കി.