Sanathanam

ശബരിമലയില്‍ സ്ത്രീപ്രവേശനം: അന്യമതസ്ഥര്‍ക്കു റോളില്ലെന്ന് ദേവസ്വം ബോര്‍ഡ്

ന്യൂഡെല്‍ഹി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തു വരാന്‍ ഹിന്ദുമതത്തിനു പുറത്തുള്ളവര്‍ക്ക് അര്‍ഹതയില്ലെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സുപ്രീം കോടതിയെയാണ് ബോര്‍ഡ് നിലപാടറിയിച്ചത്. ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചത് ഇസ്ലാം മതവിശ്വാസിയാണ്. ഹിന്ദുമതത്തില്‍ പെടാത്തവര്‍ക്ക് ഈ വിഷയത്തില്‍ ഇടപെടാന്‍ അര്‍ഹതയില്ലെന്നു ബോര്‍ഡ്, കോടതിയില്‍ വ്യക്തമാക്കി. ശബരിമലയില്‍ ആചാരങ്ങളുടെ പേരില്‍ സ്ത്രീകള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തുന്നതിനെതിരെ സുപ്രീം കോടതി കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണത്തിന്റെ പ്ശ്ചാത്തലത്തിലാണു ബോര്‍ഡ് വിശദീകരണം നല്‍കിയത്. ്അയ്യപ്പസന്നിധാനത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കുന്നതിനോട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു യോജിപ്പില്ല. അനുമതി നല്‍കുന്നതു തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നാണ് ബോര്‍ഡിന്റെ വാദം. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് ആചാരാനുഷ്ഠാനങ്ങള്‍ക്ക് എതിരാണെന്നുമാണ് ബോര്‍ഡിന്റെ നയം.
.

Back to Top