സ്വാമി ചിദാനന്ദ പുരി നാളെ കേംബ്രിജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തും
May 1 2016
ലണ്ടന്‍: ആധുനികകാല വിദ്യാഭ്യാസത്തിന്റെ ലോകോത്തരകേന്ദ്രങ്ങളിലൊന്നായ ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍ ഉപനിഷത്തുക്കളുടെ മഹത്വത്തെക്കുറിച്ചു പ്രമുഖ ഭാരതീയ ആചാര്യന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി പ്രഭാഷണം നടത്തുന്നു. ഉപനിഷത്തുക്കളും പരമമായ സ്വാതന്ത്ര്യവും എന്ന വിഷയത്തെ അധികരിച്ചായിരിക്കും പ്രഭാഷണം.
നാളെ (മേയ് 2) ബ്രിട്ടീഷ് സമയം ആറു മുതല്‍ എട്ടു വരെ കേംബ്രിജ് സര്‍വകലാശാലയുടെ ഭാഗമായ സെല്‍വിന്‍ കോളജിലെ ചാഡിവിക് റൂമിലായിരിക്കും പ്രഭാഷണം നടക്കുക. കേംബ്രിജിലെ പ്രൊഫസര്‍മാര്‍ക്കും മറ്റു പ്രമുഖര്‍ക്കും പുറമെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ളവര്‍ പ്രഭാഷണം കേള്ക്കാനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഹൈന്ദവികതയുടെ മുഖ്യ ആശയങ്ങള്‍ മനസ്സിലാക്കാനും ഓരോരുത്തരിലുമുള്ള ആന്തരികശക്തിയെ തിരിച്ചറിയാനും ഉപനിഷത്തുക്കള്‍ പഠിക്കുന്നതു സഹായിക്കുമെന്നു പ്രഭാഷണത്തിനു മുന്നോടിയായി സംഘാടകര്‍ തയ്യാറാക്കിയ കുറിപ്പില്‍ വിശദീകരിക്കുന്നു.
.നാളെ (മേയ് 2) ബ്രിട്ടീഷ് സമയം ആറു മുതല്‍ എട്ടു വരെ കേംബ്രിജ് സര്‍വകലാശാലയുടെ ഭാഗമായ സെല്‍വിന്‍ കോളജിലെ ചാഡിവിക് റൂമിലായിരിക്കും പ്രഭാഷണം നടക്കുക. കേംബ്രിജിലെ പ്രൊഫസര്‍മാര്‍ക്കും മറ്റു പ്രമുഖര്‍ക്കും പുറമെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ളവര്‍ പ്രഭാഷണം കേള്ക്കാനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.