ശാസ്ത്രീയ ചുവടുകളുമായി ഭക്തിസാന്ദ്രമായ തിടമ്പുനൃത്തം
April 29 2016
ക്ഷേത്രങ്ങളില്‍ ബ്രാഹ്മണര്‍ തിടമ്പ് തലയില്‍ വച്ചു നടത്തുന്ന നൃത്തമാണു തിടമ്പുനൃത്തം. മലബാറില്‍ വിശിഷ്യാ, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണു തിടമ്പുനൃത്തം കൂടുതലുള്ളത്. സാധാരണയായി ലോഹങ്ങളില്‍ നിര്‍മിക്കുന്ന ക്ഷേത്രവിഗ്രഹം പ്രത്യേക ചടക്കൂടിനാലും പൂക്കളാലും അലങ്കരിച്ചാണു തിടമ്പുണ്ടാക്കുന്നത്. ആചാരപ്രകാരം ഇതു തലയിലേറ്റുന്ന ബ്രാഹ്മണര്‍ ക്ഷേത്രത്തിന്റെ മുറ്റത്തു നൃത്തം ചവിട്ടുകയാണു രീതി. ചുറ്റും അണിനിരക്കുന്ന വാദ്യക്കാര്‍ ഒരുക്കുന്ന മേളപ്പകര്ച്ചയുടെ താളത്തിനനുസരിച്ചായിരിക്കും നൃത്തത്തിന്റ ഗതി. ഏറെ പരിശീലനവും കായികാധ്വാനവും ആവശ്യമായ ഒന്നാണു തിടമ്പുനൃത്തം. കുട്ടികളായിരിക്കുമ്പോള്‍ തന്നെ പരിശീലനം നേടിത്തുടങ്ങുന്ന ബ്രാഹ്മണ യുവാക്കളാണു നല്ല നൃത്തക്കാരായി മാറുക. ശാസ്ത്രീയമായാണു ചുവടുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതിവേഗമുള്ള ചുവടുവയ്പുകള്‍ നിറകൗതുകത്തോടെയാണു കാഴ്ചക്കാര്‍ നോക്കിയിരിക്കുക. കാലിന്റെ ചലനത്തനൊപ്പം തിരിഞ്ഞും ചെരിഞ്ഞുമൊക്കെ ചുവടുകള്‍ വച്ചും തിടമ്പു തിരിച്ചുമൊക്കെ നൃത്തം ആസ്വാദ്യമാക്കാനാകും നൃത്തക്കാരന്റെ ശ്രമം.
ആനപ്പുറത്തെഴുന്നള്ളിക്കുന്ന വിഗ്രഹം താഴെയിറക്കിയ ശേഷം തിടമ്പുനൃത്തം നടത്തുന്ന ക്ഷേത്രങ്ങളും ആനപ്പുറത്തുല്സവമില്ലാതെ തിടമ്പുനൃത്തം മാത്രമുള്ളതുമായ അമ്പലങ്ങളുണ്ട്. തൃച്ചംബരം ക്ഷേത്രോല്സവമാണ് ആനയില്ലാതെ കേവലം തിടമ്പുനൃത്തം മാത്രം നടക്കുന്ന ഒരു പ്രധാന ക്ഷേത്രം. തൃച്ചംബരം ക്ഷേത്രത്തിലെ ശ്രീകൃഷ്ണന്റെയും പൂമംഗലം മഴൂര്‍ ക്ഷേത്രത്തിലെ ബലരാമന്റെയും വിഗ്രഹങ്ങള്‍ രണ്ടു നൃത്തക്കാര്‍ തിടമ്പേറ്റിയാണു തൃച്ചംബരം ക്ഷേത്രോല്‍സവം നടക്കുക. റോഡിലൂടെ കിലോമീറ്ററുകളോളം ഇരുവശത്തേക്കും ഓടിക്കൊണ്ടുള്ള ഈ നൃത്തം എത്രയോ പേരെയാണ് ആകര്‍ഷിക്കുന്നത്. ഉല്‍സവം കാണാനെത്തുന്നവരും നൃത്തക്കാര്ക്കും വാദ്യക്കാര്‍ക്കും അകമ്പടി സേവിച്ചു ക്ഷേത്രമുറ്റം മുതല്‍ റോഡ് വരെയും തുടര്‍ന്ന് ഉല്‍സവം തീരുന്നതുവരെയും ഓടുന്നതു തീരാക്കൗതുകമാണ്.
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിനു പുറമേ തിടമ്പുനൃത്തമുള്ള പ്രധാന ക്ഷേത്രങ്ങള്‍ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം, ചുഴലി ഭഗവതി ക്ഷേത്രം തുടങ്ങിയവയാണ്.
.ആനപ്പുറത്തെഴുന്നള്ളിക്കുന്ന വിഗ്രഹം താഴെയിറക്കിയ ശേഷം തിടമ്പുനൃത്തം നടത്തുന്ന ക്ഷേത്രങ്ങളും ആനപ്പുറത്തുല്സവമില്ലാതെ തിടമ്പുനൃത്തം മാത്രമുള്ളതുമായ അമ്പലങ്ങളുണ്ട്. തൃച്ചംബരം ക്ഷേത്രോല്സവമാണ് ആനയില്ലാതെ കേവലം തിടമ്പുനൃത്തം മാത്രം നടക്കുന്ന ഒരു പ്രധാന ക്ഷേത്രം. തൃച്ചംബരം ക്ഷേത്രത്തിലെ ശ്രീകൃഷ്ണന്റെയും പൂമംഗലം മഴൂര്‍ ക്ഷേത്രത്തിലെ ബലരാമന്റെയും വിഗ്രഹങ്ങള്‍ രണ്ടു നൃത്തക്കാര്‍ തിടമ്പേറ്റിയാണു തൃച്ചംബരം ക്ഷേത്രോല്‍സവം നടക്കുക. റോഡിലൂടെ കിലോമീറ്ററുകളോളം ഇരുവശത്തേക്കും ഓടിക്കൊണ്ടുള്ള ഈ നൃത്തം എത്രയോ പേരെയാണ് ആകര്‍ഷിക്കുന്നത്. ഉല്‍സവം കാണാനെത്തുന്നവരും നൃത്തക്കാര്ക്കും വാദ്യക്കാര്‍ക്കും അകമ്പടി സേവിച്ചു ക്ഷേത്രമുറ്റം മുതല്‍ റോഡ് വരെയും തുടര്‍ന്ന് ഉല്‍സവം തീരുന്നതുവരെയും ഓടുന്നതു തീരാക്കൗതുകമാണ്.
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിനു പുറമേ തിടമ്പുനൃത്തമുള്ള പ്രധാന ക്ഷേത്രങ്ങള്‍ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം, ചുഴലി ഭഗവതി ക്ഷേത്രം തുടങ്ങിയവയാണ്.