Sanathanam

ഹൈന്ദവികതയെക്കുറിച്ച് അറിയാന്‍ വിദ്യാര്‍ഥികള്‍ക്കു റെസിഡന്‍ഷ്യല്‍ ക്യാംപ്

കോഴിക്കോട്: ഹൈന്ദവജീവിതക്രമം വിദ്യാര്‍ഥികള്‍ക്കു മനസ്സിലാക്കാന്‍ ഉതകുമാറ് സര്‍വകലാശാലാതല വിദ്യാര്‍ഥികള്‍ക്കായി കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ നടക്കുന്ന റസിഡന്‍ഷ്യല്‍ ക്യാംപ് 23ന് ആരംഭിക്കും. ഭാരതീയതയെക്കുറിച്ചും ഭാരതീയ ശാസ്ത്രങ്ങളെക്കുറിച്ചും ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും ഉള്ള അവബോധം പകരുകയും ജീവിതവീക്ഷണം പകര്‍ന്നുനല്‍കുകയും ചെയ്യാന്‍ ഉദ്ദേശിച്ചുള്ള ആധ്യാത്മികപഠനസത്രത്തില്‍ ആധ്യാത്മിക, ഭൗതിക വിഷയങ്ങളിലുള്ള പ്രഭാഷണങ്ങളും ചര്‍ച്ചകളും യോഗ, ജപം, ധ്യാനം തുടങ്ങിയ പരിശീലനങ്ങളും ഉണ്ടാകും.
23നു വൈകിട്ട് അഞ്ചിന് ആത്മസ്വരൂപാനന്ദ സ്വാമി (രാമകൃഷ്ണാശ്രമം, പാലേമാട്) ക്യാംപിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് എം.കെ.രജീന്ദ്രനാഥ് ഗുരുപ്രണാമം നടത്തും.
എല്ലാ ദിവസവും രാവിലെ സ്‌ത്രോത്രം, ജപം, ധ്യാനം, യോഗാസനങ്ങള്‍ എന്നിവയോടെ 5.30നാണു ക്യാംപ് ആരംഭിക്കുക. ചര്‍ച്ചകള്‍, ഭജന, കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും.
24 മുതല്‍ എല്ലാ ദിവസവും രാവിലെ 7.30 മുതല്‍ 10.15 വരെ സ്വാമി ചിദാനന്ദ പുരി ജീവിതരഥയാത്ര എന്ന വിഷയത്തെ അധികരിച്ചു പ്രഭാഷണം നിര്‍വഹിക്കും. 24 മുതല്‍ രാത്രി 28 വരെ എല്ലാ ദിവസവും 8.15 മുതല്‍ 9.30 വരെ സ്വാമി ചിദാനന്ദ പുരിയുടെ സംശയനിവാരണവും ഉണ്ടായിരിക്കും. ക്യാംപംഗങ്ങള്‍ക്കു തങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം തേടാനുള്ള അവസരമാണിത്.
24നു രാവിലെ 10.15 മുതല്‍ ഒരു മണിവരെ നമ്മുടെ രാഷ്ട്രസങ്കല്‍പവും വിദ്യാര്‍ഥികളും എന്ന വിഷയത്തില്‍ കെ.പി.രാധാകൃഷ്ണന്റെ പ്രഭാഷണമുണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 4.45 വരെ സ്വാമിനി ശിവാനന്ദ പുരി നമ്മുടെ സമൂഹസങ്കല്‍പം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
25നു രാവിലെ 10.15 മുതല്‍ 11.30 വരെ ദീര്‍ഘവീക്ഷണം എന്ന വിഷയത്തില്‍ അധ്യാത്മാനന്ദ സരസ്വതി സ്വാമി(സംബോധ് ഫൗണ്ടേഷന്‍)യുടെ പ്രഭാഷണം. തുടര്‍ന്ന് 11.45 മുതല്‍ ഒരു മണി വരെയും 2.15 മുതല്‍ 3.30 വരെയും സി.കെ.സുരേഷ് സങ്കല്‍പങ്ങളില്‍നിന്നു സാധ്യതകളിലേക്ക് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
26ന് 1015 മുതല്‍ ഒരു മണിവരെ വീരഭദ്രാനന്ദ സ്വാമി (ശ്രീരാമകൃഷ്ണമഠം, ഹരിപ്പാട്) ഉത്തരവാദിത്തബോധം കുട്ടികളില്‍ എന്ന വിഷയത്തെ അധികരിച്ചു പ്രഭാഷണം നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 4.45 വരെ വിവേകാനന്ദസ്വാമിയും യുവാക്കളും എന്ന വിഷയത്തെക്കുറിച്ചു സുരേഷ് ബാബു കിള്ളിക്കുറിശ്ശിമംഗലത്തിന്റെ പ്രഭാഷണം.
27നു രാവിലെ 1015 മുതല്‍ 11.30 വരെ ബ്രഹ്മചാരി വിവേകാമൃതചൈതന്യ (അമൃതാനന്ദമയീമഠം, കോഴിക്കോട്) ലക്ഷ്യബോധം എന്ന വിഷയത്തില്‍ പ്രഭാഷണം നിര്‍വഹിക്കും. 11.30 മുതല്‍ ഒരു മണി വരെയും 2.15 മുതല്‍ 3.30 വരെയും ആസൂത്രണം പഠനത്തിനും ഭാവിക്കും എന്ന വിഷയത്തെക്കുറിച്ച് അഡ്വ. ജയസൂര്യന്‍ പാലാ (ചെയര്‍മാന്‍, വിന്‍വേള്‍ഡ് ഫൗണ്ടേഷന്‍) സംസാരിക്കും. വൈകിട്ട് നാലു മുതല്‍ 5.45 വരെ അശേഷാനന്ദ സരസ്വതി സ്വാമി(ചിന്മയ തപോവനം, പാലക്കാട്)യുടെ പ്രഭാഷണമാണ്. വിഷയം: ആധ്യാത്മികചിന്ത വിദ്യാര്‍ഥികളില്‍.
28നു രാവിലെ 11.30 മുതല്‍ ഒരു മണിവരെ വിദ്യാര്‍ഥികളും ധര്‍മാചരണവും എന്ന വിഷയത്തില്‍ ബ്രഹ്മസ്വരൂപാനന്ദ സ്വാമി(ഗുരുനാരായണാശ്രമം, അമരിപ്പാടം, കൊടുങ്ങല്ലൂര്‍)യുടെ പ്രഭാഷണമുണ്ടായിരിക്കും.
3.30 മുതല്‍ 4.45 വരെ നേതൃത്വഗുണങ്ങള്‍ എന്ന വിഷയത്തെക്കുറിച്ചു ഹേമപാലന്‍ ക്ലാസെടുക്കും.
29നു രാവിലെ പത്തു മുതല്‍ 11.45 വരെ സജിത നാരായണന്‍, നാരായണന്‍ നമ്പൂതിരി എന്നിവര്‍ സംഗീതാസ്വാദനം സോദാഹരണം വിശദീകരിക്കും. 11.45 മുതല്‍ ഒരു മണി വരെ ക്ഷേമരാഷ്ട്രം എന്ന വിഷയത്തില്‍ സ്വാമിനി ശിവാനന്ദ പുരിയുടെ പ്രഭാഷണം. രാത്രി 8.15നു പ്രതിനിധികളുടെ ഭാഷണത്തോടെയാണ് ആധ്യാത്മികപഠനസത്രം സമാപിക്കുക.
.

Back to Top