കരിമരുന്നും കരിയെഴുന്നള്ളത്തും ഉപേക്ഷിക്കണം: സ്വാമി ചിദാനന്ദ പുരി
April 10 2016
കോഴിക്കോട്: കൊല്ലം പരവൂരില്‍ ക്ഷേത്രോല്‍സവത്തോടനുബന്ധിച്ചുണ്ടായ വെടിക്കെട്ടുദുരന്തം പാഠമാകണമെന്നും ക്ഷേത്രോല്‍സവങ്ങള്‍ ആചാരപമായ പവിത്രതയോടെ നടത്താനുള്ള തീരുമാനത്തിലേക്കു സമൂഹമനസ്സു മാറണമെന്നും കൊളത്തൂര്‍ അദ്വൈതാശ്രമം അധിപനും മാര്‍ഗദര്‍ശകമണ്ഡല്‍ സംസ്ഥാന അധ്യക്ഷനുമായ സ്വാമി ചിദാനന്ദ പുരി പ്രസ്താവിച്ചു.
പ്രസ്താവനയുടെ പൂര്‍ണ രൂപം: കൊല്ലം പരവൂരില്‍ ക്ഷേത്രോല്‍സവത്തോടനുബന്ധിച്ചുണ്ടായ വെടിക്കെട്ടപകടം അങ്ങേയറ്റം ഖേദകരമാണ്. മരിക്കാനിടയായവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുകയും പരുക്കേറ്റവരുടെ സുഖപ്രാപ്തി കാംക്ഷിക്കുകയും ചെയ്യുന്നു.
കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര ഭീതിദമായ വെടിക്കെട്ടപകടം നമ്മെ എല്ലാ അര്‍ഥത്തിലും ചിന്തിപ്പിക്കേണ്ടതാണ്. നമ്മുടെ നാട്ടില്‍ വളരെ ചുരുക്കം ക്ഷേത്രങ്ങളില്‍ മാത്രമേ മുന്‍കാലങ്ങളില്‍ ഉല്‍സവത്തോടനുബന്ധിച്ചു കരിമരുന്നു പ്രയോഗവും ആനകളെ ഉപയോഗിച്ചുള്ള എഴുന്നള്ളത്തും ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഈയടുത്തായി ഇതു വ്യാപകമായിരിക്കുകയാണ്. ഉല്‍സവങ്ങളില്‍ ക്ഷേത്രാചാരങ്ങളുമായും പ്രതിഷ്ഠയുമായുമൊക്കെ ബന്ധപ്പെട്ട ചടങ്ങുകള്‍ക്കു നല്‍കിയിരുന്ന പ്രാധാന്യം മറന്നു ക്ഷേത്രക്കമ്മിറ്റികളും ദേവസ്വം ബോര്‍ഡുമൊക്കെ കരിമരുന്നിനും കരിവീരന്മാര്ക്കും കലാപരിപാടികള്‍ക്കുമൊക്കെ മുന്‍തൂക്കം നല്‍കുകയാണ്. ഈ പ്രവണത അങ്ങേയറ്റം അനാരോഗ്യകരമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
അതിലും ഞെട്ടിക്കുന്നതാണു ശരിയായ അനുമതി കൂടാതെയാണ് ഇപ്പോള്‍ ദുരന്തമുണ്ടായ ക്ഷേത്രത്തില്‍ ഉള്‍പ്പെടെ പലയിടത്തും കരിമരുന്നുപ്രയോഗം നടക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍. ഉല്‍സവങ്ങളുടെ പവിത്രത തിരിച്ചറിയാതെ സംഘടിപ്പിക്കുന്ന ഇത്തരം ആഘോഷങ്ങള്‍ എന്തെന്തു നാശമാണു വിതയ്ക്കുന്നത്? ചെറുതും വലുതുമായ അപകടങ്ങള്‍ ഇപ്പോള്‍ ചെന്നെത്തിയിരിക്കുന്നതു പലരും ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുവോളം വലിയ ദുരന്തത്തിലേക്കാണെന്നോര്ക്കണം.
ഹൈന്ദവ ആചാര്യന്മാരും ക്ഷേത്രാചാരങ്ങളെക്കുറിച്ച് അറിയുന്നവരുമൊക്കെ എത്രയോ കാലമായി ഇത്തരം കാര്യങ്ങളില്‍ നല്‍കിവന്നിട്ടുള്ള ഉപദേശവും മുന്നറിയിപ്പും അവഗണിച്ചുള്ള പ്രവര്‍ത്തനമാണ് ഏറെ കുടുംബങ്ങളെ കണ്ണീര് കുടിപ്പിക്കുന്ന സാഹചര്യം നിരന്തരം സൃഷ്ടിക്കുന്നത്. ഈ സംഭവത്തില്നിന്നെങ്കിലും പാഠമുള്‍ക്കൊണ്ടു സ്വയം തിരുത്താനും കരിമരുന്നു പ്രയോഗം, കരിവീരന്മാര് അണിനിരക്കുന്ന എഴുന്നള്ളത്ത് എന്നിവയ്ക്കു നിയന്തണമേര്പ്പെടുത്താനും സമൂഹം തയ്യാറാകണം. ഇനിയെങ്കിലും ക്ഷേത്രങ്ങള്‍, പള്ളികള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള പരിപാടികളില്‍ കരിമരുന്നു പ്രയോഗങ്ങളും കരിയെഴുന്നള്ളത്തുകളും നിര്‍ത്താനുള്ള വിവേകം കാണിക്കുമാറാകട്ടെയെന്നും സ്വാമി ചിദാനന്ദ പുരി പ്രസ്താവനയില്‍ വ്യക്തമാക്കി.
.പ്രസ്താവനയുടെ പൂര്‍ണ രൂപം: കൊല്ലം പരവൂരില്‍ ക്ഷേത്രോല്‍സവത്തോടനുബന്ധിച്ചുണ്ടായ വെടിക്കെട്ടപകടം അങ്ങേയറ്റം ഖേദകരമാണ്. മരിക്കാനിടയായവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുകയും പരുക്കേറ്റവരുടെ സുഖപ്രാപ്തി കാംക്ഷിക്കുകയും ചെയ്യുന്നു.