കോടതി തീരുമാനത്തിനു വഴങ്ങി ശനീശ്വരക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും അഭിഷേകം അനുവദിച്ചു; തീരുമാനം വരുംമുമ്പേ രണ്ടു സ്ത്രീകള്‍ ക്ഷേത്രത്തില്‍ ചാടിക്കടന്നു
April 8 2016
മുംബൈ: അഹമ്മദ് നഗര്‍ ശനിശിംഗണാപൂര് ശനീശ്വര ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും ഇനി അഭിഷേകം ചെയ്യാം. ക്ഷേത്രത്തില്‍ പുരുഷന്മാര്ക്കു നല്കുന്ന അതേ പരിഗണനയും സ്വാതന്ത്ര്യവും സ്ത്രീകള്‍ക്കും നല്‍കണമെന്നു മുബൈ ഹൈക്കോടതി വിധിച്ച സാഹചര്യത്തിലാണു ക്ഷേത്രം ട്രസ്റ്റ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. അതേസമയം, ഇന്നു പകല്‍ അനുമതിക്കു കാത്തുനില്‍ക്കാതെ രണ്ടു സ്ത്രീകള്‍ ക്ഷേത്രത്തിനകത്തേക്കു മതില് ചാടി പ്രവേശിച്ചു.
സ്ത്രീസ്വാതന്ത്യത്തിനായി പ്രവര്‍ത്തിക്കുന്ന തൃപ്തി ദേശായി നല്കിയ ഹര്‍ജിയിലാണു മുംബൈ ഹൈക്കോടതി പുരുഷന്മാര്ക്കു നല്‍കിവരുന്ന എല്ലാ സ്വാതന്ത്ര്യവും ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും അനുവദിക്കണമെന്നു വിധിച്ചത്. ഇതുവരെ സ്ത്രീകള്‍ക്കു പ്രവേശനം നല്കിയിരുന്നില്ലാത്തതിനാല് കോടതിവിധിയുടെ പശ്ചാത്തലത്തില്‍ തീരുമാനം കൈക്കൊള്ളുംവരെ ക്ഷേത്രാധികാരികള്‍ താല്‍ക്കാലികമായി ഭക്തരുടെ അഭിഷേകം പൂര്‍ണമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പുരുഷന്മാരും ഏതാനും ദിവസങ്ങളായി അഭിഷേകം നടത്തുന്നുണ്ടായിരുന്നില്ല.
ഭക്തജനങ്ങളില്‍ ഭൂരിഭാഗവും ക്ഷേത്രത്തിലെ കീഴ്വഴക്കം തുടരണമെന്ന നിലപാടിലായിരുന്നു. എന്നാല്‍ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കണമെന്ന ഹൈക്കോടതി വിധിക്കനുസരിച്ചു തീരുമാനം കൈക്കൊള്ളാന്‍ ക്ഷേത്ര ട്രസ്റ്റ് നിര്‍ബന്ധിതമായി.
ട്രസ്റ്റിന്റെ തീരുമാനം കോടതിവിധി അനുസരിച്ചായിരിക്കുമെന്ന് ഏറെക്കുറെ വ്യക്തമായിരുന്നു. എങ്കിലും, ട്രസ്റ്റിന്റെ അനുമതിക്കു കാത്തുനില്ക്കാന് സ്ത്രീസ്വാതന്ത്ര്യ പ്രവര്‍ത്തകര്‍ തയ്യാറായില്ല. തീരുമാനം വരുംമുമ്പേ അവരില്‍ പെട്ട രണ്ടു പേര് ക്ഷേത്രത്തിലെ അഭിഷേകസ്ഥലത്തേക്കു മതില്‍ചാടി എത്തുകയായിരുന്നു.
.സ്ത്രീസ്വാതന്ത്യത്തിനായി പ്രവര്‍ത്തിക്കുന്ന തൃപ്തി ദേശായി നല്കിയ ഹര്‍ജിയിലാണു മുംബൈ ഹൈക്കോടതി പുരുഷന്മാര്ക്കു നല്‍കിവരുന്ന എല്ലാ സ്വാതന്ത്ര്യവും ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും അനുവദിക്കണമെന്നു വിധിച്ചത്. ഇതുവരെ സ്ത്രീകള്‍ക്കു പ്രവേശനം നല്കിയിരുന്നില്ലാത്തതിനാല് കോടതിവിധിയുടെ പശ്ചാത്തലത്തില്‍ തീരുമാനം കൈക്കൊള്ളുംവരെ ക്ഷേത്രാധികാരികള്‍ താല്‍ക്കാലികമായി ഭക്തരുടെ അഭിഷേകം പൂര്‍ണമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പുരുഷന്മാരും ഏതാനും ദിവസങ്ങളായി അഭിഷേകം നടത്തുന്നുണ്ടായിരുന്നില്ല.