ശങ്കരാചാര്യരുടെ പേരില്‍ കേരളത്തില്‍ ഉന്നതവിദ്യാഭ്യാസകേന്ദ്രം തുടങ്ങും: ബാബാ രാംദേവ്
April 7 2016
കോഴിക്കോട്: വേര്തിരിവുകളവസാനിപ്പിച്ച് ആദ്ധ്യാത്മിക ഭൂമിയായി ഭാരതത്തെ ഉയര്‍ത്തി ലോകനേതൃപദവിയിലേക്ക് ഭാരത മാതാവിനെ എത്തിക്കണമെന്നു യോഗ ഗുരു ബാബാ രാംദേവ്. മാതൃരാജ്യത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യാത്ത ഒരു തത്വശാസ്ത്രത്തെയും അംഗീകരിക്കാന്‍ സാധിക്കുകയില്ല. സ്വദേശി ഉല്പന്നങ്ങള് പുറത്തിറക്കുന്നതു വാണിജ്യലക്ഷ്യത്തോടെയല്ലെന്നും വിറ്റുവരവിലൂടെ ലഭിക്കുന്ന പണമുപയോഗിച്ചു കേരളത്തില്‍ ശങ്കരാചാര്യരുടെ പേരില്‍ ഉന്നതവിദ്യാഭ്യാസ കേന്ദ്രം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കടപ്പുറത്തു മഹാഭാരതം ധര്‍മ്മരക്ഷാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാബാ രാംദേവ്.
ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേര്‍തിരിവുകള്‍ അവസാനിപ്പിക്കണം. ഭാരതത്തെ ആദ്ധ്യാത്മികമായി ഉയര്‍ത്താന്‍ എല്ലാവരും ഒന്നിക്കണം. ഭാരതം ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന രണ്ടു പ്രധാന പ്രശ്നങ്ങള്‍ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ഭ്രാന്താണ്. ബ്രാഹ്മണന്, ക്ഷത്രിയന്, ശൂദ്രന്, വൈശ്യന് എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ അവസാനിപ്പിക്കണം. ഒരു ശരീരത്തിലെ അവയവങ്ങളെല്ലാം ഒന്നായി പ്രവര്ത്തിക്കുപോലെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാവണം.
ഏറെ ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ നമ്മുടെ രാജ്യത്തുനിന്നു ധനം കൊണ്ടുപോകുന്നുണ്ട്. അതില്ലാതാക്കാന്‍ സ്വദേശിവസ്തുക്കളുടെ പ്രചരണത്തിന് പ്രാധാന്യം നല്‍കണം. എല്ലാവരും ഒന്നിച്ചുനിന്നു ബഹുരാഷ്ട്ര കമ്പനികളുടെ വസ്തുക്കള്‍ ബഹിഷ്കരിച്ചാല്‍ എത്രയും പെട്ടെന്നു് കുത്തക കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാന്‍ സാധിക്കും.
മാതൃരാജ്യത്തെ അംഗീകരിക്കാത്ത ഒരു തത്വശാസ്ത്രത്തെയും മതമായി അംഗീകരിക്കാന്‍ സാധിക്കില്ല. പ്രപഞ്ചത്തിലെ എല്ലായിടത്തും മാതൃരാജ്യത്തെ ബഹുമാനിക്കുന്ന സമൂഹങ്ങളാണുള്ളത്. അതില്‍ ജാതിയുടെയോ മതത്തിന്റെയോ വിവേചനമില്ല. ഭാരത് മാതാ കീ ജയ് എന്നുറക്കെ വിളിക്കുന്നതു മതത്തിനുവേണ്ടിയല്ല, രാഷ്ട്രത്തിനു വേണ്ടിയാണ്. മയക്കുമരുന്നുകളും മറ്റും നല്കി ജനങ്ങളെ വിദേശ കമ്പനികള്‍ രോഗഗ്രസ്ഥരാക്കുകയും പിന്നീട് രോഗം മാറാനുള്ള മരുന്ന് അവര്‍ തന്നെ വിതരണം ചെയ്യുകയാണ്. ഭാരതീയ യോഗ വ്യവസ്ഥയിലൂടെ നമ്മുടെ ശരീരം ആരോഗ്യപരമായി നിലനിര്‍ത്താന്‍ സാധിക്കും. എല്ലാവരും യോഗ അഭ്യസിക്കുകയും പ്രചരിക്കുകയും അത് മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുക്കുകയും വേണം. അതുവഴി നമുക്ക് രോഗങ്ങളില്ലാത്ത, ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ചൂഷണമില്ലാത്ത രാഷ്ട്രം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കും. കച്ചവട താല്പ്പര്യത്താലല്ല, സ്വദേശവസ്തുക്കളുടെ പ്രചരണത്തിനും അതുവഴി രാജ്യത്തിന്റെ സമ്പത്ത് രാജ്യത്തിനകത്തുതന്നെ ഉപയോഗിക്കാനുമാണ് താന്‍ ശ്രമിക്കുതെും അദ്ദേഹം പറഞ്ഞു.
മലയാളത്തില്‍ പ്രസംഗം തുടങ്ങിയ ബാബാ രാംദേവ് ശങ്കരാചാര്യ സ്വാമികളുടെയും ഒട്ടനവധി പുണ്യാത്മാക്കളുടെയും ജന്മഭൂമിയായ കേരളത്തെ ആദരിക്കുന്നുവെന്നു വ്യക്തമാക്കി. നമ്മുടെ സംസ്കാരത്തില്‍നിന്നു വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരേണ്ട ബാധ്യത കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ നമുക്കുണ്ടെന്നും ബാബാ രാംദേവ് കൂട്ടിച്ചേര്‍ത്തു. ജനലക്ഷങ്ങള്‍ക്കു മുമ്പില്‍ സൂര്യനമസ്കാരവും പ്രാണായാമവും അദ്ദേഹം പ്രദര്‍ശിപ്പിച്ചതു കൗതുകമായി. ഭാരത് മാതാ കീ ജയ്, വന്ദേമാതരം വിളിപ്പിച്ചുകൊണ്ട് കാണികളെ അദ്ദേഹം ആവേശഭരിതരാക്കി.
.ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേര്‍തിരിവുകള്‍ അവസാനിപ്പിക്കണം. ഭാരതത്തെ ആദ്ധ്യാത്മികമായി ഉയര്‍ത്താന്‍ എല്ലാവരും ഒന്നിക്കണം. ഭാരതം ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന രണ്ടു പ്രധാന പ്രശ്നങ്ങള്‍ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ഭ്രാന്താണ്. ബ്രാഹ്മണന്, ക്ഷത്രിയന്, ശൂദ്രന്, വൈശ്യന് എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ അവസാനിപ്പിക്കണം. ഒരു ശരീരത്തിലെ അവയവങ്ങളെല്ലാം ഒന്നായി പ്രവര്ത്തിക്കുപോലെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാവണം.