കമ്മ്യൂണിസത്തിനും താങ്ങായതു ക്ഷേത്രങ്ങളെന്നു മറക്കരുത്: സ്വാമി ആപ്തലോകാനന്ദ
March 8 2016
കോഴിക്കോട്: കമ്മ്യൂണിസം വളര്‍ന്നതു ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയാണെന്ന സത്യം മറക്കരുതെന്നു സ്വാമി ആപ്തലോകാനന്ദ. വെള്ളയില്‍ നടന്ന മഹാഭാരതം ധര്‍മരക്ഷാസംഗമം സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേത്രഫണ്ടുപയോഗിച്ചു നടത്തുന്ന ഉല്‍സവങ്ങളുടെയും മറ്റും ഭാഗമായി ക്ഷേത്രപ്പറമ്പുകളില്‍ നടത്തിയിരുന്ന സാംസ്കാരിക പരിപാടികളിലൂടെയാണു സമൂഹത്തിലേക്കു കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ കൂടുതലായും എത്തിയതെന്നു മറക്കരുത്. സാംബശിവനെപ്പോലുള്ള കഥാപ്രസംഗക്കാരും കെ.പി.എ.സി. പോലുള്ള നാടകശാലകളും അമ്പലപ്പറമ്പുകളില്‍ കമ്മ്യൂണിസം പ്രചരിപ്പിക്കുകയായിരുന്നു. നാം തന്നെയാണ് അതിനു വേദിയൊരുക്കിക്കൊടുത്തത്. ക്ഷേത്രവിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള വേദിയായി ക്ഷേത്രങ്ങള്‍ ഉപയോഗിക്കപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
സഹിഷ്ണുത എന്ന വാക്ക് ആദ്യം ഉപയോഗിച്ചതു സ്വാമി വിവേകാനന്ദനാണ്. പ്രശസ്തമായ ചിക്കാഗോ പ്രസംഗത്തിലാണത്. മഹാഭാരതവും രാമായണവും പഠിച്ച തലമുറയാണു വൈദേശികരെ ഇന്ത്യയിലേക്കു ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറായത്. അത്തരമൊരു സമൂഹത്തിന്റെ പിന്മുറക്കാരെയാണു മതേതരത്വം പഠിപ്പിക്കാന്‍ ശ്രമിക്കുന്ന വൈരുധ്യത്തിനു സാക്ഷ്യംവഹിക്കുകയാണു നാമെന്നും സ്വാമി ആപ്തലോകാനന്ദ ചൂണ്ടിക്കാട്ടി.
ബ്രഹ്മചാരി വേദചൈതന്യ (കൊളത്തൂര്‍ അദ്വൈതാശ്രമം) പ്രസംഗിച്ചു.
ഏപ്രില്‍ ആറിനു നടക്കുന്ന 'മഹാഭാരത'ത്തിനുള്ള തയ്യാറെടുപ്പുകള്‍ക്കായി ഏരിയാതല കമ്മിറ്റിയും മാതൃസമിതിയും പ്രാദേശിക കമ്മിറ്റികളും രൂപീകരിച്ചു. ഭജന്‍സന്ധ്യ, സെമിനാറുകള്‍ തുടങ്ങിയ പരിപാടികള്‍ നടത്താനും 'മഹാഭാരത'ത്തിന്റെ പ്രചരണാര്‍ഥമുള്ള ബൈക്ക് റാലി, കൂട്ടയോട്ടം എന്നിവയില്‍ സജീവമായി പങ്കെടുക്കാനും തീരുമാനിച്ചു.
.ക്ഷേത്രഫണ്ടുപയോഗിച്ചു നടത്തുന്ന ഉല്‍സവങ്ങളുടെയും മറ്റും ഭാഗമായി ക്ഷേത്രപ്പറമ്പുകളില്‍ നടത്തിയിരുന്ന സാംസ്കാരിക പരിപാടികളിലൂടെയാണു സമൂഹത്തിലേക്കു കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ കൂടുതലായും എത്തിയതെന്നു മറക്കരുത്. സാംബശിവനെപ്പോലുള്ള കഥാപ്രസംഗക്കാരും കെ.പി.എ.സി. പോലുള്ള നാടകശാലകളും അമ്പലപ്പറമ്പുകളില്‍ കമ്മ്യൂണിസം പ്രചരിപ്പിക്കുകയായിരുന്നു. നാം തന്നെയാണ് അതിനു വേദിയൊരുക്കിക്കൊടുത്തത്. ക്ഷേത്രവിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള വേദിയായി ക്ഷേത്രങ്ങള്‍ ഉപയോഗിക്കപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.