Sanathanam

മിഴിതുറന്നു, മഹാഭാരതം!

കോഴിക്കോട്: മഹാഭാരതം ധര്‍മരക്ഷാസംഗമത്തിന്റെ തയ്യാറെടുപ്പിനു പ്രൗഢമായ തുടക്കം. ചെറുതെങ്കിലും സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ലോഗോ പ്രകാശനം നടന്നു. ദൃശ്യഭംഗിയാര്‍ന്ന സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പ്രചാരണത്തിന് ഇതോടെ തുടക്കമാവുകയാണ്.
പതഞ്ജലി യോഗ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഉണ്ണിരാമന്‍ മാസ്റ്റര്‍ക്കു കൈമാറിക്കൊണ്ട് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രനാണു ലോഗോ പ്രകാശനം ചെയ്തത്. മഹാഭാരതം ധര്‍മരക്ഷാസംഗമം ജനറല്‍ കണ്‍വീനര്‍ പട്ടയില്‍ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍മാരായ കെ.രവിശങ്കര്‍, അഡ്വ. ശ്രീപത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.
വീഡിയോ ലോഗോയും ചടങ്ങില്‍ പ്രകാശിപ്പിക്കപ്പെട്ടു.
വരുംദിവസങ്ങളില്‍ ഹോര്‍ഡിങ്ങുകളും പോസ്റ്ററുകളും നോട്ടീസുകളും പുറത്തിറക്കും. കാസര്‍കോട് മുതല്‍ പാലക്കാട് ജില്ലകളിലാണു പ്രചരണപ്രവര്‍ത്തനങ്ങള്‍ നടത്തുക. കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പബ്ലിസിറ്റി കമ്മിറ്റി പ്രചരണം ഏകോപിപ്പിക്കും. രഥയാത്ര, സെമിനാറുകള്‍, ജില്ലാതല യോഗങ്ങള്‍, വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന, ഉപന്യാസ, കവിതാരചന മല്‍സരങ്ങളും സംഘടിപ്പിക്കും. 'മഹാഭാരത'ത്തെക്കുറിച്ചു വിശദീകരിക്കാന്‍ പ്രാദേശികതലത്തില്‍ യോഗങ്ങള്‍ നടക്കും. പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തിലായിരിക്കും ഇത്തരം വിശദീകരണ യോഗങ്ങള്‍.
ആധ്യാത്മിക, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖര്‍ അതിഥികളായെത്തുന്ന സമ്മേളനത്തിന്റെ വിജയത്തിനായി ഇരുപത്തിയഞ്ചോളം സബ് കമ്മിറ്റികളാണു സജീവമായി പ്രവര്‍ത്തിക്കുന്നത്.
.

Back to Top