thehindusthan.inന് ഇന്ന് ഒന്നാം പിറന്നാള്‍
February 20 2016
എന്തിന്റെയും വാര്‍ഷികം മനുഷ്യനു പ്രധാനമാണ്; അതു സന്തോഷകരമായ ഒന്നിന്റേതായാലും ദുഃഖകരമായ ഒന്നിന്റേതായാലും. ഓര്‍ക്കാനിഷ്ടപ്പെടുന്ന കാര്യങ്ങളുടെ ആണ്ടുതികയ്ക്കല്ദിനം നാം ആഘോഷിക്കുകയും മറക്കാനാഗ്രഹിക്കുന്നവയുടേത് ആചരിക്കുകയും ചെയ്യുന്നു.
മനുഷ്യന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വ്യക്തിജീവിതത്തില്‍ ഒരു വര്‍ഷമെന്നതു വളരെ ചുരുങ്ങിയ കാലഘട്ടമാണ്. എത്രയോ വ്യക്തികള്‍ ചേര്‍ന്നു രൂപപ്പെടുത്തുന്ന ഒരു പ്രസ്ഥാനത്തിന്റെയോ സ്ഥാപനത്തിന്റെയോ കാര്യത്തില്‍ കേവലം 365 ദിവസങ്ങള്‍കൊണ്ടു 'മിന്നിമറയുന്ന' ഒരു വര്‍ഷമെന്നതു ഗണ്യമായ കാലയളവേ അല്ല. എങ്കിലും അത് അവഗണിക്കാവുന്ന ഒന്നല്ലതാനും.
thehindusthan.inന്റെ ഒന്നാം വാര്‍ഷികമാണിന്ന്. 2015 ഫെബ്രുവരി 20നാണ് ഈ വെബ്സൈറ്റില്‍ ആദ്യവാര്‍ത്ത അപ്ലോഡ് ചെയ്യപ്പെട്ടത്. ചരിത്രമായിത്തീരേണ്ട ഈ വര്‍ത്തമാനകാലത്തില്‍ ചുരുക്കമെങ്കിലും വായനക്കാരും അഭ്യുദയകാംക്ഷികളും ഞങ്ങള്‍ക്കു തണലൊരുക്കി. നന്ദി.
വലിയൊരു വായനാലോകത്തിന്റെയും അറിവിനെ ആദരിക്കുന്ന സമൂഹത്തിന്റെയും അറിവിലേക്കായി ഈ ഘട്ടത്തില്‍ ഒന്നു തിരിഞ്ഞുനോക്കുകയാണ്.
ഒരു സമ്പൂര്‍ണ മാധ്യമസ്ഥാപനത്തിനുവേണ്ട തയ്യാറെടുപ്പും സജ്ജീകരണങ്ങളും ചെറുതല്ലെന്നു നമുക്കറിയാം. അടിസ്ഥാനസൗകര്യം, സാങ്കേതികത്തികവ്, മനുഷ്യവിഭവശേഷി, ബൗദ്ധികശേഷി, സാമ്പത്തികശേഷി തുടങ്ങി എത്ര ഘടകങ്ങള്‍ ചേര്ന്നാലാണു വിജ്ഞാനവിപ്ലവം തീര്‍ക്കേണ്ടുന്ന ഒരു മഹാപ്രസ്ഥാനം രൂപപ്പെടുക! ഇതൊക്കെ ലഭിച്ചാല്‍ത്തന്നെയും ഒരു മാധ്യമസ്ഥാപനം ലക്ഷ്യത്തിലെത്തുമോ? പിന്നെയും ബഹുദൂരം ഓടണം.
എല്ലാം സുന്ദരമായിത്തീരുന്ന ഒരു നാളെയെ ആണ് thehindusthan.in എന്ന മാധ്യമസ്ഥാപനത്തിലൂടെ ലക്ഷ്യംവെക്കുന്നത്. അതാകട്ടെ, സമൂഹത്തിന്റെ പരിപൂര്‍ണ പിന്തുണ ഉറപ്പാക്കിയാല്‍ മാത്രമേ സാധ്യമാകൂ താനും. അതിനാല്‍ത്തന്നെ, അടിത്തറയും സംവിധാനങ്ങളും ഭദ്രമാക്കി രംഗത്തിറങ്ങുക എന്ന കച്ചവടശൈലിയല്ല അനുവര്‍ത്തിച്ചത്. പകരം, നടത്തം പഠിക്കുന്ന കുഞ്ഞിനെപ്പോലെ, പക്ഷേ, അടിപതറാതെ ചെറുചുവടുകള്‍ ഓരോന്നായി വെച്ചുള്ള ഒരു പരീക്ഷണയാത്രയായിരുന്നു.
ഹിന്ദുമതം എന്നു പൊതുസമൂഹം വിളിക്കുന്ന സനാതനധര്‍മത്തിന്റെ അടിസ്ഥാനമായ വേദങ്ങളിലും ഋഷിമാരും വിദ്വാന്മാരും രചിച്ച അതിപ്രധാന ഗ്രന്ഥങ്ങളിലും അവഗാഹമുള്ള സ്വാമി ചിദാനന്ദ പുരി മാനേജിംങ് ട്രസ്റ്റിയായുള്ള ഹിന്ദുസ്ഥാന്‍ സേവ ചാരിറ്റബിള്‍ ട്രസ്റ്റാണ് thehindusthan.in എന്ന പദ്ധതിക്കു പിന്നില്‍. ഈ കാലഘട്ടത്തിലെ പ്രമുഖ സന്ന്യാസിവര്യന്മാരില് ഒരാളായ സ്വാമിജിയുടെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണു സൈറ്റിന്റെ പ്രവര്‍ത്തനം. ആധ്യാത്മികരംഗത്തെ നിറസാന്നിധ്യമെന്നതിനപ്പുറം പൊതുരംഗത്തും നിറഞ്ഞുനില്ക്കുന്ന വ്യക്തിത്വമാണു സ്വാമിജിയുടേത്. പ്രഭാഷണചാതുരികൊണ്ടും സംഘാടനശേഷികൊണ്ടും ശ്രദ്ധേയനായ സ്വാമിജി, സമൂഹത്തിന്റെ വിവിധ ധാരകളില്‍പ്പെട്ട വലിയ സമൂഹവുമായി വേലിക്കെട്ടില്ലാത്ത ഊഷ്മളബന്ധം പുലര്‍ത്തുന്നു.
മൂല്യങ്ങള്‍ കൈവിടാതെ, ചെറുതില്‍നിന്ന് ക്രമനിബദ്ധമായ വളര്‍ച്ചയിലൂടെ വലുതിലേക്ക് എന്ന സ്വാമിജിയുടെ പ്രവര്‍ത്തനശൈലി തന്നെയാണ് thehindusthan.inന്റെയും വഴി. ഒരു ബ്ലോഗിലൂടെ പ്രവര്‍ത്തനം തുടങ്ങാനായിരുന്നു ട്രസ്റ്റിന്റെ തീരുമാനം. അവശ്യംവേണ്ട വകകള്‍ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ഒരു നല്ല മാധ്യമമായി നിലകൊള്ളാന്‍ എഴുത്ത്, ചിത്രങ്ങള്‍, ഓഡിയോ, വീഡിയോ എന്നിവയൊക്കെ അനിവാര്യണല്ലോ. എല്ലാം സമാഹരിക്കാന്‍ ലക്ഷ്യമിട്ടു. തുടക്കം ബ്ലോഗിലാവട്ടെ എന്നാണ് ആലോചിച്ചതെങ്കിലും അഭ്യുദയകാംക്ഷികളായ വെബ് ഡിസൈനര്മാരു(ജി.ഐ.ടി. കോഴിക്കോട്)ടെ പിന്തുണയില്‍ ഒരു വെബ്സൈറ്റായിത്തന്നെ പിറവിയെടുത്തു.
ഒറ്റ വിഭാഗം (category) മാത്രമായിട്ടായിരുന്നു ആദ്യനാളുകളില്‍ അപ്ലോഡ് ചെയ്തിരുന്നത്. തുടര്‍ന്നുള്ള മാസങ്ങളില്‍ അതു വിഭജിക്കപ്പെട്ടു. ഇതിനകം, നാലു വിഭാഗങ്ങളും വീഡിയോയ്ക്കായി ഒരു വിഭാഗവുമായി വേര്‍തിരിക്കാനായി. സനാതനധര്‍മ(ഹിന്ദുത്വ)ത്തെക്കുറിച്ചുള്ള വിശേഷങ്ങളും ലേഖനങ്ങളുമാണ് 'സനാതനം' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ ആഘോഷങ്ങള്ക്കുമായുള്ളതാണ് 'ഉല്‍സവം' എന്ന വിഭാഗം. ക്ഷേത്രങ്ങളെ പരിചയപ്പെടുത്തുന്ന വിഭാഗത്തില്‍ ലോകത്തിലെ മുഴുവന്‍ ഹൈന്ദവക്ഷേത്രങ്ങളെയുംകുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാനായിരിക്കും ശ്രമം.
വര്‍ത്തമാനകാല വിശേഷങ്ങള്‍ ഉള്‍പ്പെടുത്താതെ ഒരു മാധ്യമത്തിനും നിലകൊള്ളാന്‍ സാധിക്കില്ലെന്നാണു ചരിത്രം. വ്യാവസായിക വിജയത്തിനും അതു കൂടിയേതീരൂ. ഒപ്പം, വാര്‍ത്തകളെ വളച്ചൊടിക്കുന്ന മാധ്യമങ്ങള്‍ക്കിടയില്‍ നേരു പറയുന്ന ഒരു മാതൃകാസ്ഥാപനം അനിവാര്യമാണുതാനും. ഈ സാഹചര്യത്തില്‍, മറ്റു പരിമിതികള്‍ക്കൊപ്പം, വാര്‍ത്തകളെ ഗൗരവത്തോടെ കൈകാര്യം ചെയ്യുകയെന്ന വെല്ലുവിളികൂടി മുന്നിലുണ്ടെന്നു ഞങ്ങള്‍ തിരിച്ചറിയുന്നു.
വഴിയില്‍ നിര്ത്താനുദ്ദേശിച്ചല്ലല്ലോ ഓരോ യാത്രയ്ക്കും തുടക്കമിടുക. ഓരോ ചുവടിനും അടുത്ത ചുവടുകളുണ്ടാവണം. സമൂഹം അത്താണിയൊരുക്കുമെന്നാണു പ്രതീക്ഷ.
.മനുഷ്യന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വ്യക്തിജീവിതത്തില്‍ ഒരു വര്‍ഷമെന്നതു വളരെ ചുരുങ്ങിയ കാലഘട്ടമാണ്. എത്രയോ വ്യക്തികള്‍ ചേര്‍ന്നു രൂപപ്പെടുത്തുന്ന ഒരു പ്രസ്ഥാനത്തിന്റെയോ സ്ഥാപനത്തിന്റെയോ കാര്യത്തില്‍ കേവലം 365 ദിവസങ്ങള്‍കൊണ്ടു 'മിന്നിമറയുന്ന' ഒരു വര്‍ഷമെന്നതു ഗണ്യമായ കാലയളവേ അല്ല. എങ്കിലും അത് അവഗണിക്കാവുന്ന ഒന്നല്ലതാനും.