'മഹാഭാരതം' ഏപ്രില്‍ ആറിനു കോഴിക്കോട്ട്
February 18 2016
കോഴിക്കോട്: ലോകത്തില്‍ ഭാരതത്തിനു സ്വീകാര്യതയും പ്രസക്തിയും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഭാരതീയ ദര്‍ശനത്തെയും ബിംബങ്ങളെയും ഉയര്‍ത്തിക്കാണിക്കാന്‍ കോഴിക്കോട്ട് മഹാസമ്മേളനം സംഘടിപ്പിക്കുന്നു. ഹൈന്ദവാശ്രമങ്ങളും സംഘടനകളും ചേര്‍ന്ന് ഏപ്രില്‍ ആറിനു വൈകിട്ട് അഞ്ചിനാണു 'മഹാഭാരതം' എന്ന വ്യത്യസ്തതയാര്‍ന്ന ധര്‍മരക്ഷാ സംഗമം നടത്തുക. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍നിന്നുള്ള ആശ്രമങ്ങളുടെയും സംഘടനകളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ പരിപാടി സംഘടിപ്പിക്കാന്‍ പ്രാഥമിക ആലോചനായോഗത്തില്‍ തീരുമാനമായി. ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറമായിരിക്കും വേദി. 'മഹാഭാരതം' ചരിത്രസംഭവമാക്കുകയാണു ലക്ഷ്യമെന്നു സംഘാകടര്‍ വ്യക്തമാക്കി.
കേരളത്തിനകത്തും പുറത്തുംനിന്നുമുള്ള സന്ന്യാസിവര്യന്മാരും മഹദ്വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന ചടങ്ങില്‍ വൈകിട്ട് അഞ്ചു മണിക്ക് ആചാര്യന്മാരുടെ സമുദ്രവന്ദനത്തോടെ സമ്മേളനത്തിനു തുടക്കമാവും. തീരത്തോടു ചേര്‍ന്നു നൂറുകണക്കിനു ബോട്ടുകളിലെത്തി മല്സ്യമേഖലയിലുള്ളവരും ബീച്ച് റോഡിന്റെ വശങ്ങളില് ദീപങ്ങള്‍ തെളിയിച്ച് അമ്മമാരും 'മഹാഭാരത'ത്തിന് ആശംസ നേരും. പ്രമുഖ വാദ്യസംഘങ്ങള്‍ മേളമൊരുക്കും.
മാതാ അമൃതാനന്ദമയി മഠം, ആര്‍ട്ട് ഓഫ് ലിവിങ്, ചിന്മയ മിഷന്, രാമകൃഷ്ണ മിഷന്, കൊളത്തൂര്‍ അദ്വൈതാശ്രമം തുടങ്ങിയ പ്രമുഖ സന്ന്യാസാശ്രമങ്ങളുടെ കൂട്ടായ്മയിലാണു 'മഹാഭാരതം' യാഥാര്‍ഥ്യമാകുക. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍നിന്നായി രണ്ടു ലക്ഷത്തോളം അഭ്യുദയകാംക്ഷികള്‍ പങ്കാളികളാകുമെന്നാണു കണക്കാക്കപ്പെടുന്നത്.
ലോകം മുഴുവന്‍ കടംകൊണ്ട ഭാരതീയചിന്തകളുടെ അടിസ്ഥാനത്തില്‍ വര്‍ത്തമാനകാല സാഹചര്യത്തെ സമ്മേളനം യുക്തിഭദ്രമായി വിലയിരുത്തും. ഭാരതത്തെ ലോകഗുരുവാക്കിത്തീര്ത്ത ആചാര്യപരമ്പരയിലെ ഇന്നത്തെ കണ്ണികളും പൗരപ്രമുഖരും വേദി അലങ്കരിക്കും. രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ മഹദ്വ്യക്തിത്വങ്ങളും വേദി പങ്കിടും.
എം.ടി.വിശ്വനാഥന് ചെയര്‍മാനും അഡ്വ. ശ്രീപത്മനാഭന് ജനറല്‍ കണ്‍വീനറുമായുള്ള അഡ്ഹോക് കമ്മിറ്റി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സ്വാമി ചിദാനന്ദ പുരി (അദ്വൈതാശ്രമം, കൊളത്തൂര്‍), വിശ്വരൂപാനന്ദ സ്വാമി (സ്വാമി ദയാനന്ദാശ്രമം, ചാത്തമംഗലം), ആപ്തലോകാനന്ദ സ്വാമി (ശ്രീരാമകൃഷ്ണ മഠം, കൊയിലാണ്ടി), വിനിശ്ചലാനന്ദ സ്വാമി (ശ്രീരാമകൃഷ്ണാശ്രമം, കോഴിക്കോട്), ബ്രഹ്മചാരി വിവേകാമൃത ചൈതന്യ (അമൃതാനന്ദമയീ മഠം, കോഴിക്കോട്), ബ്രഹ്മചാരി മുകുന്ദ ചൈതന്യ (ചിന്മയ മിഷന്, കോഴിക്കോട്), എം.ടി.വിശ്വനാഥന്, അഡ്വ.ശ്രീപത്മനാഭന് എന്നിവര്‍ പ്രസംഗിച്ചു.
ഓരോ ജില്ലയിലെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പി.ജിജേന്ദ്രന്‍ (തൃശൂര്‍), രവി കോവൂര്‍ (പാലക്കാട്), ബിജിത്ത് മാവിലേടത്ത് (മലപ്പുറം), അഡ്വ.ശ്യാം അശോക് (കോഴിക്കോട്), കെ.വി.വല്‍സകുമാര്‍ (വയനാട്), അഡ്വ. ടി.അരുണ്‍ ജോഷി (കണ്ണൂര്‍), എന്‍.പി.രാധാകൃഷ്ണന് (കാസര്‍കോട്) എന്നിവരെ ചുമതലപ്പെടുത്തി.
വിവിധ ജില്ലകളില്‍നിന്നുള്ള ആചാര്യന്മാരെയും പ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സ്വാഗതസംഘ രൂപീകരണയോഗം 25ന് വൈകിട്ട് നാലു മണിക്ക് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തോടനുബന്ധിച്ചുള്ള ശ്രീനാരായണ സെന്റിനറി മെമ്മോറിയല്‍ ഹാളില്‍ നടക്കും. പേരിപാടിയുടെ വിജയത്തിനു മികച്ച ആസൂത്രണം നിര്‍ണായകമാണെന്നതിനാല്‍ ആയിരത്തൊന്നംഗ സ്വാഗതസംഘം രൂപീകരിക്കാനാണു ശ്രമം.
.കേരളത്തിനകത്തും പുറത്തുംനിന്നുമുള്ള സന്ന്യാസിവര്യന്മാരും മഹദ്വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന ചടങ്ങില്‍ വൈകിട്ട് അഞ്ചു മണിക്ക് ആചാര്യന്മാരുടെ സമുദ്രവന്ദനത്തോടെ സമ്മേളനത്തിനു തുടക്കമാവും. തീരത്തോടു ചേര്‍ന്നു നൂറുകണക്കിനു ബോട്ടുകളിലെത്തി മല്സ്യമേഖലയിലുള്ളവരും ബീച്ച് റോഡിന്റെ വശങ്ങളില് ദീപങ്ങള്‍ തെളിയിച്ച് അമ്മമാരും 'മഹാഭാരത'ത്തിന് ആശംസ നേരും. പ്രമുഖ വാദ്യസംഘങ്ങള്‍ മേളമൊരുക്കും.